Latest Updates
-
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
വയറ്റിലെ കൊഴുപ്പ് കുറച്ച് അരക്കെട്ടൊതുക്കാന്‍ എഴുന്നേറ്റ ഉടന്‍ സ്ത്രീകള്‍ ചെയ്യേണ്ടത്
അമിതവണ്ണവും കുടവയറും പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുന്നതാണ്. അത് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ ഇത് എത്തുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ അല്പം കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തുന്നതും അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഇത്തരത്തില്‍ അമിതവണ്ണവും കുടവയറും നിമിത്തമാണ്. എന്നാല്‍ ഇതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായ ധാരണയില്ലാത്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.
രാവിലെ തന്നെ ചെയ്യുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും തടി കുറയ്ക്കുകയും ചെയ്യുന്നു. ഉറക്കമുണര്‍ന്ന ശേഷം ഇനി പറയുന്ന കാര്യങ്ങളില്‍ അല്പം ശ്രദ്ധ ചെലുത്താം. അത് വഴി നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കും എന്നതില്‍ സംശയം വേണ്ട. സ്ത്രീകള്‍ ചെയ്യേണ്ട 5 ചില കാര്യങ്ങള്‍ ഉണ്ട്, അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആദ്യം വെള്ളം കുടിക്കുക
രാവിലെ എഴുന്നേറ്റ ഉടനേ തന്നെ ആദ്യം ഒരു കപ്പ് വെള്ളം കുടിച്ച് വേണം നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിന്. ഇത് നിങ്ങളുടെ ഭക്ഷണം വളരെ എളുപ്പത്തില്‍ ദഹിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കുന്നതിനും സഹായിക്കും. ഇത് കൂടാതെ വയറ് വീര്‍ക്കുന്നതിന് പരിഹാരം കാണുന്നതിനും ഇത് സഹായിക്കും.
പ്രഭാത ഭക്ഷണം സമയത്തിന് കഴിക്കാം
പ്രഭാത ഭക്ഷണം കൃത്യ സമയത്ത് കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രാവിലെ വിശന്നിരിക്കുന്നത് ഒരിക്കലും നല്ലതല്ല. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കും. മുട്ട, ആവക്കാഡോ, ബെറികള്‍ എന്നിവയെല്ലാം തന്നെ നിങ്ങളുടെ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ കൃത്യ സമയത്ത് ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
കൂടുതല്‍ ഇന്‍സുലിന്‍ അടങ്ങിയ ഭക്ഷണം
പ്രഭാത ഭക്ഷണത്തിന് കൂടുതല്‍ ഇന്‍സുലിന്‍ അടങ്ങിയ ഭക്ഷണം കഴിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. കൂടാതെ ശാരീരിക മാനസിക ആരോഗ്യത്തേയും ഇത് പ്രശ്നത്തിലാക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ പ്രതിരോധം തീര്‍ക്കേണ്ടതാണ്.

ഉണര്‍ന്ന ഉടനേ കാപ്പി വേണ്ട
ഒരു കാരണവശാലും ഉണര്‍ന്ന ഉടനേ കാപ്പി കുടിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളിലുണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കും. എന്നാല്‍ കാപ്പി കുടിക്കുന്നതിന് മുന്‍പായി വെള്ളം കുടിക്കുന്നത് നല്ലതാണ്. എപ്പോഴും അതിന് ശേഷം വേണം കാപ്പി കുടിക്കുന്നതിന്. ഇത് നിങ്ങളുടെ സമ്മര്‍ദ്ദത്തെ കുറയ്ക്കുകയും അത് കൂടാതെ കോര്‍ട്ടിസോളിന്റെ അളവ് കൃത്യമാക്കുകയും ചെയ്യുന്നു.
അല്പ സമയം നടക്കുക
രാവിലെ എഴുന്നേറ്റ് കാപ്പി കുടിച്ചതിന് ശേഷം വെറുതേ ഇരിക്കുന്നത് വളരെയധികം ശ്രദ്ധിക്കണം. അതിന് പകരമായി അല്പ സമയം നടക്കേണ്ടതാണ്. കാരണം ഈ സമയം കൊള്ളുന്ന സൂര്യ പ്രകാശം ആരോഗ്യത്തിന് നല്ലതാണ്. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അത് വഴി നിങ്ങളുടെ അമിതവണ്ണത്തേയും കൂടാതെ കുടവയറിനേയും പരിഹരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ രാത്രി നല്ല ഉറക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഈ ശീലം നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications