Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഭക്ഷണത്തില്‍ ഈയൊരു മാറ്റം മാത്രം; 4 മാസം കൊണ്ട് കുറഞ്ഞത് 8 കിലോ, രഹസ്യം വെളിപ്പെടുത്തി യുവതി
വണ്ണം കുറയ്ക്കാനുള്ള പല എളുപ്പവഴികളും ഡയറ്റുകളും വ്യായാമവും നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ പലതും പരീക്ഷിച്ചിട്ടും വണ്ണം കുറയാത്തവര്‍ അതെല്ലാം കേട്ട് 'കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്' എന്ന ഭാവത്തില്‍ നില്‍ക്കും. പക്ഷേ നാലുമാസം കൊണ്ട് എട്ടുകിലോ കുറഞ്ഞ അനുഭവസാക്ഷ്യവുമായി ഒരാള്‍ വരുമ്പോള്‍ അവരും അറിയാതെ 'ശരിക്കും!' എന്ന് ചോദിച്ചുപോകും. അതും ഭക്ഷണത്തില്‍ ഒരേയൊരു മാറ്റം മാത്രം വരുത്തിയതിലൂടെ ആണെന്ന് കേള്‍ക്കുമ്പോള്‍, എന്നാല്‍ അതൊന്ന് അറിയണമല്ലോ എന്നും തോന്നും.

അമേരിക്കക്കാരിയായ എറിക്ക ജെന്നിന്‍സ് ആണ് തന്റെ വെയിറ്റ്‌ലോസ്സ് യാത്ര സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. Forever Wellness Life എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വണ്ണം കുറയ്ക്കുന്നതിനും ശരീര ഭാര നിയന്ത്രണത്തിനുമുള്ള പല ടിപ്പുകളും എറിക്ക പങ്കുവെക്കാറുണ്ട്. ആഹാരത്തില്‍ ഒരു മാറ്റം വരുത്തിയപ്പോഴാണ് തനിക്ക് പെട്ടെന്ന് വണ്ണം കുറയ്ക്കാന്‍ സാധിച്ചതെന്ന് എറിക്ക പറയുന്നു. വ്യായാമം ചെയ്തിട്ടും, സമീകൃതാഹാരം കഴിച്ചിട്ടും വണ്ണം കുറയാത്തവര്‍ എറിക്കയുടെ വണ്ണം കുറഞ്ഞതിന് പിന്നിലെ രഹസ്യം ഒന്ന് അറിയുന്നത് നല്ലതാണ്. എത്ര ശ്രമിച്ചിട്ടും ഭാരം കുറയാത്തത് എന്താണെന്ന് അതറിയുമ്പോള്‍ മനസ്സിലാകും.
വില്ലന്‍ ഒരാള്‍
ഇന്‍സുലിന്‍ ഹോര്‍മോണിനെ നിയന്ത്രിക്കുന്ന രീതിയില്‍ ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചതാണ് എറിക്കയുടെ വെയിറ്റ് ലോസ്സ് യാത്രയില്‍ വഴിത്തിരിവായത്. കൊഴിപ്പ് സൂക്ഷിക്കുന്ന ഹോര്‍മോണ്‍ എന്നാണ് തന്റെ പോസ്റ്റില്‍ എറിക്ക ഇന്‍സുലിനെ വിളിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാത്ത വിധത്തില്‍ ആഹാരം കഴിക്കാന്‍ തുടങ്ങിയതോടെ വണ്ണം കൊണ്ടുള്ള അസ്വസ്ഥതകള്‍ മാറിത്തുടങ്ങിയെന്നും മധുരത്തോടുള്ള ആഗ്രഹം കുറഞ്ഞുവെന്നും എറിക്ക പറയുന്നു. ഭക്ഷണത്തിലെ വളരെ ലളിതമായ മാറ്റങ്ങളിലൂടെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചതെന്ന് എറിക്ക പറയുന്നു.

എറിക്ക ചെയ്ത 5 കാര്യങ്ങള്‍
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുത്തനെ കൂടാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതും താന്‍ ചെയ്തതുമായ ചില കാര്യങ്ങളും എറിക്ക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാത്ത തരത്തിലുള്ള സമീകൃതാഹാരം
ഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷം നടക്കുക, അല്ലെങ്കില്‍ മറ്റെന്തെങ്കിലും വ്യായാമം ചെയ്യല്‍
ഭക്ഷണം കഴിക്കുമ്പോള്‍ മറ്റെന്തെങ്കിലും കഴിക്കുന്നതിന് മുമ്പ് ആദ്യം പച്ചക്കറികള്‍ കഴിക്കല്‍
കൂടുതല്‍ ആഹാരം കഴിക്കുന്നിന് മുന്് രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി ചേര്‍ത്ത ഒരു ഗ്ലാസ് വെള്ളം കുടിക്കല്‍
എപ്പോഴും എനര്‍ജറ്റിക് ആയിരിക്കുന്നത് കൊണ്ട് മധുരത്തോടുള്ള ആഗ്രഹം കുറയുന്നു
വണ്ണം കൂടുമ്പോള്‍ രക്തത്തിലെ പഞ്ചസാര കൂടുമോ
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഭക്ഷണത്തില്‍ മധുരത്തിന്റെ അളവ് കുറയ്ക്കണമെന്നത് നമ്മള്‍ പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന കാര്യമാണ്. കാരണം ശരീരം വണ്ണം വെക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും മൊത്തത്തിലുള്ള ശരീരത്തിലെ മെറ്റബോളിസത്തെയും അത് ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധരും വ്യക്തമാക്കുന്നു.
ഒരു വ്യക്തി ആവശ്യത്തിലധികം വണ്ണം വെക്കുമ്പോള്‍, പ്രത്യേകിച്ച് അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിക്കും. കോശങ്ങളിലേക്ക് ഗ്ലൂക്കോസിനെ എത്തിക്കാനുള്ള ഇന്‍സുലിന്റെ ശേഷിയെ കൊഴുപ്പ് കോശങ്ങള്‍ സ്വാധീനിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിക്കും. ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിച്ചാല്‍ ക്രമേണ എപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയിരിക്കുകയും ടൈപ്പ് 2 പ്രമേഹസാധ്യത വര്‍ധിക്കുകയും ചെയ്യും.
കഴിക്കേണ്ട ഭക്ഷണങ്ങള്‍
അന്നജം കുറഞ്ഞ പച്ചക്കറികള്‍: ബ്രക്കോളി, പച്ചയിലക്കറികള്‍, തക്കാളി
സിട്രസ് പഴങ്ങള്‍: ചെറുനാരങ്ങ, ഓറഞ്ച്
ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍: പയറ്, പരിപ്പ്, അണ്ടിപ്പരിപ്പ്, വിത്തുകള്‍
തവിട് കളയാത്ത ധാന്യം: ഓട്‌സ്, ബാര്‍ലി, ക്വിനോവ
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം: മത്സ്യം, മാംസം, സോയ, അണ്ടിപ്പരിപ്പുകള്‍, പയറ്
ഒമേഗ-3 ഫാറ്റി ആസിഡ്: മത്തി, കോര തുടങ്ങിയ മീനുകള്‍
ആന്റിഓക്‌സിഡന്റ് അടങ്ങിയ പഴങ്ങള്‍: ബെറി പഴങ്ങള്‍
ധാരാളം വെള്ളം
മധുരമിടാത്ത ചായ
മധുരമിടാത്ത കട്ടത്തൈര്
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications