Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
ചൂടില്‍ ഉരുക്കിക്കളയും വയറിലെ കൊഴുപ്പ്, നല്ല വടിവൊത്ത ശരീരം ഉറപ്പാക്കും രാവിലെയുള്ള ഈ 8 ശീലം
സെലിബ്രിറ്റികള്‍ തടി കുറയ്ക്കാനായി ചെയ്യുന്ന പല കാര്യങ്ങളും നാം കേട്ടിട്ടുണ്ടാകും. ചിലര്‍ രാവിലെ ചൂടുവെള്ളമോ ചായയോ കുടിച്ചാണ് അവരുടെ ദിവസം ആരംഭിക്കുന്നത്, ചിലര്‍ വര്‍ക്ക് ഔട്ട് ചെയ്തുകൊണ്ടാണ് തുടങ്ങുന്നത്. ഓരോരുത്തരും അവരവരുടെ ആവശ്യത്തിന് അനുസരിച്ച് ഓരോ ദിനചര്യ പിന്തുടരുന്നു. ശരീരഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ശ്രദ്ധിച്ചില്ലെങ്കില്‍, ശരീരത്തിലെ അമിത കൊഴുപ്പ് നിങ്ങളില്‍ പൊണ്ണത്തടി, പ്രമേഹ സാധ്യത, ഹൃദ്രോഗം മുതലായ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ഓരോ സീസണിലും നിങ്ങള്‍ക്ക് വയറിലെ കൊഴുപ്പ് അകറ്റാന്‍ ചില കാര്യങ്ങള്‍ ചെയ്യണം. വേനല്‍ക്കാലത്ത് ശരീരഭാരം കുറയ്ക്കാന്‍ അല്പം വ്യത്യസ്തമായ സമീപനം ആവശ്യമാണ്. നിങ്ങളുടെ പ്രഭാതം എങ്ങനെ ആരംഭിക്കുന്നു എന്നത് ശരീരഭാരം കുറയ്ക്കുന്ന ദിനചര്യയെ സ്വാധീനിക്കുന്നു. നിങ്ങളുടെ വയറിലെ കൊഴുപ്പ് അകറ്റാനായി വേനല്‍ക്കാലത്ത് രാവിലെ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.

ഒരു ഗ്ലാസ് വെള്ളം
ശരീരഭാരം കുറയ്ക്കാന്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ജലാംശം. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതിരാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും രാവിലെ ഉത്കണ്ഠ കുറയ്ക്കുകയും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മെറ്റബോളിസത്തെ കിക്ക്സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനുമായി രാവിലെ ചിയ വിത്ത് കുതിര്‍ത്ത വെള്ളം, അയമോദക വെള്ളം, നാരങ്ങനീര് കലര്‍ത്തിയ ചൂടുവെള്ളം മുതലായവ കഴിക്കുക.
വ്യായാമം
രാവിലെ നിങ്ങള്‍ വയറിലെ കൊഴുപ്പ് എരിച്ചുകളയുന്ന വ്യായാമങ്ങളില്‍ ഏര്‍പ്പെടുക. അതിരാവിലെ നടത്തം, ജോഗിംഗ്, യോഗ അല്ലെങ്കില്‍ ഉയര്‍ന്ന തീവ്രതയുള്ള വ്യായാമങ്ങള്‍ എന്നിവ ചെയ്താല്‍ അത് പെട്ടെന്ന് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു കൃത്യമായ ദിനചര്യ അര്‍പ്പണബോധത്തോടെയും സ്ഥിരതയോടെയും പിന്തുടരുന്നതിനാല് നിങ്ങള്‍ക്ക് വേഗത്തില്‍ കലോറി കത്തിക്കാനും കൊഴുപ്പ് അകറ്റാനും സാധിക്കും.
പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം
നിങ്ങളുടെ പേശികളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ പ്രോട്ടീനുകള്‍ അത്യന്താപേക്ഷിതമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പേശികളെ ശരിയായി നിലനിര്‍ത്തേണ്ടതും ഒരുപോലെ പ്രധാനമാണ്. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുക. ഇത് നിങ്ങളുടെ വയറ് ദീര്‍ഘനേരം നിറയ്ക്കുകയും വയറില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യുന്നു.
10 മിനിറ്റ് ധ്യാനം
നിങ്ങളുടെ സമ്മര്‍ദ്ദം, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ ധ്യാനം സഹായിക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം കോര്‍ട്ടിസോളിന്റെ ഉത്തേജനത്തിലേക്ക് നയിക്കുന്നു, ഇത് ശരീരഭാരവും വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രാവിലെ 10 മിനിറ്റ് നേരം ധ്യാനിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനും ഹോര്‍മോണുകളെ സന്തുലിതമാക്കാനും വയറിലെ കൊഴുപ്പ് ഉരുക്കാനും സഹായിക്കും.
ഭക്ഷണ ക്രമീകരണം
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ നിങ്ങള്‍ക്ക് കൃത്യമായ ഭക്ഷണ ക്രമീകരണം ആവശ്യമാണ്. ഭക്ഷണ ആസൂത്രണം അനാരോഗ്യകരമായ ആസക്തി കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.
മതിയായ ഉറക്കം
ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മതിയായ ഉറക്കം അത്യന്താപേക്ഷിതമാണ്. ഉറക്കക്കുറവ് ഹോര്‍മോണ്‍ നിയന്ത്രണത്തെ തടസ്സപ്പെടുത്തുന്നു, വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു, കൊഴുപ്പ് സംഭരണം പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കത്തുന്ന പ്രക്രിയകളെ പിന്തുണയ്ക്കുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നതിന് ഓരോ രാത്രിയും 7-9 മണിക്കൂര്‍ നേരം നല്ല ഉറക്കം നേടുക.
മധുര പാനീയങ്ങള്‍ ഒഴിവാക്കുക
ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ വലിയ അളവില്‍ പഴച്ചാറുകള്‍, നാരങ്ങ സോഡ മുതലായവ കഴിക്കുന്നു. പക്ഷേ അവയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര നിങ്ങളെ പൊണ്ണത്തടിയനാക്കി മാറ്റന്നു. വേനല്‍ക്കാലത്ത് ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മധുര പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കുക.
ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുക
വേനല്‍ക്കാലത്ത് വയറ്റിലെ പ്രശ്നങ്ങള്‍ സാധാരണമാണ്. അതിനാല്‍, നിങ്ങളുടെ ഭക്ഷണത്തില്‍ ഒരു പാത്രം തൈര് ഉള്‍പ്പെടുത്തുക. ഇത് നിങ്ങളുടെ ദഹനത്തെ ശക്തിപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. തൈരിന്റെ ഉപയോഗം ശരീരത്തെ തണുപ്പിക്കുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.
കുറച്ചുനേരം വെയില് കൊള്ളുക
വിറ്റാമിന്‍ ഡി ലഭിക്കാനുള്ള ഏറ്റവും നല്ല വഴി അല്പം വെയില് കൊള്ളുക എന്നതാണ്. ഇത് എല്ലുകളെ ശക്തിപ്പെടുത്താന്‍ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. നേരത്തെ എഴുന്നേല്‍ക്കുന്നതിലൂടെ നിങ്ങള്‍ക്ക് പുലര്‍കാല സൂര്യന്റെ പ്രകാശം നേടാനുള്ള അവസരം ലഭിക്കും. രാവിലെ അല്പം സൂര്യപ്രകാശം തട്ടുന്നത് ശരീരത്തിന് ഊര്‍ജം നല്കുന്നു, ഇത് നിങ്ങളെ ആരോഗ്യമുള്ളതാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











