Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടി കുറയ്ക്കാനാണോ പഴം കഴിക്കുന്നത്, എന്നാല്‍ തടി കൂട്ടുന്നതിനും കാരണമാവാം
അമിതവണ്ണം എന്നത് പലരേയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്. പലപ്പോഴും എന്താണ് സംഭവിക്കുന്നകത് എന്തൊക്കെയാണ് ആരോഗ്യത്തിന് വില്ലനാവുന്നത് എന്നത് പലരും ചിന്തിക്കുന്നില്ല. അമിതവണ്ണത്തെ ചെറുക്കുന്നതിന് വേണ്ടി പല പരിഹാരങ്ങള്‍ അതികഠിന വ്യായാമവും ഡയറ്റും അടക്കം ചെയ്യുന്നവരുണ്ട്. എന്നാല്‍ അതെല്ലാം എത്രത്തോളം പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന കാര്യം പലപ്പോഴും പലര്‍ക്കും അറിയുന്നില്ല. കൃത്യമായ രീതിയില്‍ അല്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് അതികഠിനമായ പ്രശ്നങ്ങളുണ്ടാക്കുന്നു.
പഴങ്ങള്‍ കഴിച്ച് പലരും തടി കുറക്കാന്‍ നോക്കാറുണ്ട്. എന്നാല്‍ അത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. പഴങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയമില്ല. ഡോക്ടര്‍മാര്‍ പോലും ദിവസവും പഴങ്ങള്‍ കഴിക്കാന്‍ പറയുന്നു. എന്നാല്‍ പഴങ്ങളിലെ പോഷകങ്ങള്‍ ശരീരത്തിന് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ പല പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ പഴം കഴിക്കുമ്പോള്‍ അത് ശരീരഭാരം കൂട്ടുന്ന അവസ്ഥ പലരിലും ഉണ്ടാവുന്നു. ഏതൊക്കെയാണ് ഇത്തരത്തില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന പഴങ്ങളെന്ന് നോക്കാം.

വാഴപ്പഴം
ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതാണ് വാഴപ്പഴം. കാരണം ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഇതിലുള്ള കലോറി എന്ന് പറയുന്നതും അല്പം കൂടുതലാണ്. ഏകദേശം 150 കലോറിയും 37.5 ഗ്രാം കാര്‍ബോഹൈഡ്രേറ്റും പഴത്തില്‍ അടങ്ങിയിരിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഒരു കാരണവശാലും ഒന്നില്‍ കൂടുതല്പഴം കഴിക്കരുത്. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
മാമ്പഴം
പഴങ്ങളുടെ രാജാവാണ് മാമ്പഴം, അതിഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ മാമ്പഴം കഴിക്കുന്നവര്‍ അല്പം ശ്രദ്ധിച്ച് കഴിക്കണം. പ്രത്യേകിച്ച് തടി കുറയ്ക്കാന്‍ വേണ്ടി ശ്രമിക്കുന്നവരെങ്കില്‍. കാരണം ഇതിലുള്ള കലോറിയുടെ അളവ് കൂടുതലാണ്. അത് മാത്രമല്ല കാര്‍ബോഹൈഡ്രേറ്റും ധാരാളം ഉണ്ട്. ഫൈബറിന്റെ അളവും കൂടുതലാണ് എന്നതാണ് സത്യം. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അധികം മാമ്പഴം കഴിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇനി കഴിക്കുകയാണെങ്കില്‍ ഒന്നില്‍ കൂടുതല്‍ കഴിക്കരുത്.
പൈനാപ്പിള്‍
ആരോഗ്യ സംരക്ഷണത്തിന് അത്യുത്തമമാണ് കൈതച്ചക്ക. ഇതിലുള്ള പോഷകഗുണങ്ങള്‍ ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ശരീരത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നതിനാല് പലരും ഒഴിവാക്കി വിടാത്ത പഴങ്ങളില്‍ ഒന്നാണ് ഇത്. എന്നാല്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പരമാവധി പൈനാപ്പിളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണ് നല്ലത്. കാരണം ഇതില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും വളരെ കൂടുതലാണ് പലപ്പോഴും ഇത് നിങ്ങളുടെ ശരീരത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥകള്‍ ഒന്ന് വളരെയധികം ശ്രദ്ധിക്കണം.

മുന്തിരി
പഴങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് മുന്തിരി. കഴിക്കാന്‍ എളുപ്പമാണ് എന്നത് പോലെ തന്നെ ഇവ കഴിക്കാന്‍ പലരും ഇഷ്ടപ്പെടുന്നു. പലപ്പോഴും ഒരു കപ്പ് മുന്തിരിയില്‍ ഏകദേശം 23 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് അമിതവണ്ണത്തിലേക്ക് എത്തിക്കും. വളരെ കുറച്ച് മാത്രമേ നാരുകളും അടങ്ങിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ പതിവായി കഴിക്കുന്നത് പലപ്പോഴും കലോറി വര്‍ദ്ധിപ്പിക്കും.
ചെറി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചെറി വളരെ മികച്ചതാണ്. എന്നാല്‍ ഇതില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുള്ളതാണ് വില്ലനാവുന്നത്. പലപ്പോഴും ചെറിയില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പലപ്പോഴും ഒരു കപ്പ് ചെറിയില്‍ 18 ഗ്രാം വരെ പഞ്ചസാരയാണ് ഉള്ളത്. ഇത് കൂടുതല്‍ കഴിക്കുന്നത് വളരെയധികം കലോറി അകത്ത് ചെല്ലാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ചെറി തടി കുറയ്ക്കുന്നവര് കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
