Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
അത്താഴം കഴിക്കുന്ന സമയം കറക്റ്റെങ്കില് തടി താനേ കുറയും
നാം കഴിക്കുന്ന ഭക്ഷണം എന്നത് അല്പം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. കാരണം കഴിക്കുന്ന സമയമാണ് എപ്പോഴും നമ്മുടെ ആരോഗ്യത്തെ തീരുമാനിക്കുന്നതും. പലപ്പോഴും ഇത് അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. അതില്‍ നാം ഭക്ഷണം കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് കഴിക്കുന്ന സമയം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ഭക്ഷണം ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ വ്യായാമവും വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ നിങ്ങളുടെ ഭക്ഷണം കൃത്യമല്ലെങ്കില്‍ അത് പലപ്പോഴും മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാക്കുന്നതിനും ശരീരഭാരത്തെ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം പലപ്പോഴും ഭക്ഷണത്തിന്റെ സമയം ഒരു പ്രധാനപ്പെട്ടതാണ്. അത്താഴം കഴിക്കുമ്പോള്‍ ഇത് ഏത് സമയത്ത് കഴിച്ചാലാണ് ഫലം ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

അത്താഴം കഴിക്കുന്ന സമയം
അത്താഴം കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ സമയം എന്നത് എപ്പോഴും വൈകുന്നേരം 6-നും 7-നും ഇടയില്‍ ഭക്ഷണം കഴിക്കുന്നതാണ്. നിങ്ങളുടെ ശരീരത്തിന് എപ്പോഴും ഉറങ്ങുന്നതിന് മുന്‍പ് ഭക്ഷണം ദഹിക്കുന്നതിനുള്ള സമയം വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത്തരത്തില്‍ കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് കലോറി കൊഴുപ്പായി കുറയ്ക്കുന്നതിനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു. അത് മാത്രമല്ല നേരത്തെയുള്ള അത്താഴം കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തില്‍ ഹോര്‍മോണ്‍ നില കൃത്യമാക്കുകയും ഇന്‍സുലിന്‍ അളവ് കൃത്യമാക്കുന്നതിനും സഹായിക്കുന്നു.
വൈകിയുള്ള അത്താളം
എന്നാല്‍ നിങ്ങള്‍ വൈകിയാണ് അത്താഴം കഴിക്കുന്നത് എങ്കില്‍ ഇത് നിങ്ങളുടെ മെറ്റബോളിസത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. അത് മാത്രമല്ല ഇത് അമിതവണ്ണത്തിനും കുടവയറിനും കാരണമാകുന്നു. അത് മാത്രമല്ല അത്താഴം കഴിച്ച ഉടനെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അത് ശരീരത്തിലെ കലോറി കത്തിക്കാതെ കൊഴുപ്പായി സംഭരിക്കപ്പെടുന്നു. ഇത് ശരീരത്തിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. അത് പലപ്പോഴും വയറ്റിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുകയും വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തുകയും ചെയ്യുന്നു.

കഴിക്കേണ്ട ഭക്ഷണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ തന്നെയാണ് അത്താഴത്തിന് കഴിക്കേണ്ടത്. അതിനായി പച്ചക്കറികള്‍, മെലിഞ്ഞ പ്രോട്ടീന്‍, ധാന്യങ്ങള്‍ എന്നിവ പോലുള്ള എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാവുന്നതാണ്. അതോടൊപ്പം ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവ കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഒരു കാരണവശാലും എണ്ണമയമുള്ളതോ അല്ലെങ്കില്‍ വറുത്തതോ പഞ്ചസാര ചേര്‍ത്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കരുത്. അത് മാത്രമല്ല ചായ, കാപ്പി എന്നിവ വൈകുന്നേരങ്ങളില്‍ പ്രത്യേകിച്ച് ആറ് മണിക്ക് ശേഷം വേണ്ട. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കുകയും അമിതവണ്ണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ടത്
എന്നാല്‍ അത്താഴം ഈ സമയം കഴിക്കുമ്പോള്‍ അതിന്റെ സ്ഥിരത നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ എല്ലാ ദിവസവും ഒരേ സമയം ഭക്ഷണം അല്ലെങ്കില്‍ അത്താഴം കഴിക്കുമ്പോള്‍ അത് നിങ്ങളുടെ മെറ്റബോളിസത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ ശരീരഭാരം കൃത്യമാക്കുന്നതിനും സഹായിക്കും. ശരീരം ഭക്ഷണം നല്ലതുപോലെ പ്രോസസ്സ് ചെയ്യുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. ഇതെല്ലാം തന്നെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും അമിതവണ്ണത്തെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications