Latest Updates
-
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം
പിസിഒഡിയും തൈറോയ്ഡും അമിതവണ്ണത്തിന് കാരണമായി; രണ്ടര മാസം കൊണ്ട് ഈ വീട്ടമ്മ കുറച്ചത് 10 കിലോ
പല കാരണങ്ങള്‍ കൊണ്ടാണ് സ്ത്രീകളില്‍ അമിതവണ്ണം ഉണ്ടാകുന്നത്. പിസിഒഡി, തൈറോയ്ഡ് രോഗങ്ങള്‍ മൂലവും, ചിലര്‍ക്ക് പ്രസവ ശേഷവും അമിതവണ്ണം കണ്ടുവരാറുണ്ട്. എന്നാല്‍, ഒരിക്കല്‍ വണ്ണം വെച്ചാല്‍, അത് കുറച്ചെടുക്കാന്‍ പല സ്ത്രീകള്‍ക്കും മടിയാണ്. ചിലര്‍ കുറച്ചുനാള്‍ ഡയറ്റെടുക്കുമെങ്കിലും, പിന്നീട് ഇതെല്ലാം ഉപേക്ഷിക്കുന്നതാണ് പലപ്പോഴും നാം കാണാറുള്ളത്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥയാണ് എറണാകുളം ജില്ലയിലെ അത്താണ് സ്വദേശിനിയായ അമ്പിളിയ്ക്ക് പറയാനുള്ളത്. കുട്ടികള്‍ ഇല്ലാത്തതുമൂലം നടത്തിയ ചികിത്സയും പിസിഒഡിയും, തൈറോയ്ഡും ഈ വീട്ടമ്മയെ എത്തിച്ചത് 98 കിലോ ശരീര ഭാരത്തിലേയ്ക്കാണ്. രണ്ടര മാസം കൊണ്ട് കുറച്ചത് 10 കിലോ! ഒരു വര്‍ഷത്തിനുള്ളില്‍ കുറച്ചത് 22 കിലോ! അമിതവണ്ണം തന്നെ എത്രത്തോളം ബുദ്ധിമുട്ടിച്ചിരുന്നു എന്നും, വണ്ണം കുറയ്ക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഈ വീട്ടമ്മ ചെയ്തതെന്നും ബോള്‍ഡ്‌സ്‌കൈ മലയാളത്തിനോട് തുറന്ന് സംസാരിക്കുകയാണ് അമ്പിളി.

ആരോഗ്യപരമായി നേരിട്ട വെല്ലുവിളികള്‍
വിവാഹം കഴിഞ്ഞ സമയത്ത് എനിക്ക് അധികം വണ്ണമൊന്നും ഉണ്ടായിരുന്നില്ല. ഉയരത്തിനനുസരിച്ചുള്ള വണ്ണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്നു കാലത്ത് കൃത്യമായി ശരീരം നോക്കിയിരുന്നു. പിന്നിട്, വിവാഹശേഷം ഏകദേശം 10 വര്‍ഷത്തോളം കുട്ടികളില്ലാത്തതിനാല്‍, അതിനുവേണ്ടി ചികിത്സകള്‍ എടുക്കാന്‍ ആരംഭിച്ചു. ചികിത്സ ആരംഭിച്ച്, മരുന്ന് കഴിക്കാന്‍ ആരംഭിച്ചതോടെ, വണ്ണവും വെക്കാന്‍ തുടങ്ങി. മുടി കൊഴിച്ചിലും അമിതമായി. ഈ ചികിത്സക്കിടയില്‍ തന്നെ തൈറോയ്ഡും പിസിഒഡിയും ഉണ്ടെന്നും കണ്ടെത്തി. അസുഖവും, ചികിത്സയും എല്ലാം ഒന്നിച്ചായപ്പോള്‍ വണ്ണവും നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തില്‍ വര്‍ദ്ധിച്ചു.
വണ്ണം കൂടിയതോടെ ശ്വാസം മുട്ട് പോലെയുള്ള ബുദ്ധിമുട്ടുകള്‍ കൂടപ്പിറപ്പായി. മുടി കൊഴിച്ചിലും, അമിതവണ്ണവും മൊത്തത്തില്‍ എന്നെ മാനസികമായും തളര്‍ത്തിയിരുന്നു. പുറത്തേയ്ക്ക പോലും പോകാത്ത വിധത്തില്‍ ഒതുങ്ങിക്കൂടിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
തിരിച്ചുവരവ്
നീണ്ട വര്‍ഷത്തെ ചികിത്സകള്‍ക്ക് ശേഷമാണ് കുട്ടികള്‍ ഉണ്ടാകുന്നത്. ഒരിടയ്ക്ക് ചികിത്സ നിര്‍ത്തി വെച്ചിരുന്നു. പിന്നീട് വീണ്ടും ആരംഭിച്ചപ്പോള്‍ ഡോക്ടറാണ് വണ്ണം കുറയ്ക്കാന്‍ ആദ്യം ആവശ്യപ്പെട്ടത്. അന്ന് ഡോക്ടര്‍ പറഞ്ഞ രീതിയില്‍ എല്ലാം കൃത്യമായി ചെയ്തു. അവസാനം ഗര്‍ഭം ധരിച്ചും. ഇരട്ട കുട്ടികളാണ് ഉണ്ടായത്. ഗര്‍ഭിണിയായ സമയത്ത് നല്ലപോലെ ആഹാരം കഴിച്ചും. പിന്നെ പ്രസവശേഷം വീണ്ടും വണ്ണം കൂടി.. ഏകദേശം 98 കിലോ വരെ എത്തി. കുട്ടികളെ നോക്കേണ്ട തിരക്കില്‍ ശരീരവും ആരോഗ്യവും നോക്കാന്‍ പോലും സമയം ലഭിച്ചിരുന്നില്ല. പണ്ടത്തെ രൂപത്തില്‍ നിന്നും ആകെ മാറിപ്പോയതോടെ പുറത്തേയ്ക്ക് പോകുന്നതും കുറച്ചും. ഇപ്പോള്‍ കുട്ടികള്‍ അത്യാവശ്യം വളര്‍ന്നു. എനിക്ക് എന്റേതായ സമയം ലഭിച്ചു തുടങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് വണ്ണം കുറയ്ക്കണം എന്ന ആഗ്രഹം മനസ്സില്‍ വരുന്നത്.
പിന്തുടര്‍ന്ന രീതികള്‍
വണ്ണം കുറയ്ക്കണം എന്ന ആഗ്രഹം മനസ്സില്‍ വന്നപ്പോള്‍ തന്നെ ജിമ്മില്‍ ചേര്‍ന്നു. ട്രെയ്‌നര്‍ നിര്‍ദ്ദേശിച്ച പ്രകാരം, ഡയറ്റും ആരംഭിച്ചു. വെകുന്നേരങ്ങളില്‍ 5 കിലോമീറ്റര്‍ ദൂരം നടക്കാന്‍ പോകുമായിരുന്നു. ആദ്യത്തെ രണ്ടര മാസം കൊണ്ട് എനിക്ക് 10 കിലോ കുറയ്ക്കാന്‍ സാധിച്ചു. പിന്നീട് 6, 7 മാസം കൊണ്ട് 12 കിലോയും കുറച്ചു. മൊത്തം 22 കിലോ ഞാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ കുറച്ചു.
ആഹാര രീതി
അരി ആഹാരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. മധുരം കഴിക്കുന്നതും കുറച്ചു. രാവിലെ മിക്കപ്പോഴും സാലഡും ജ്യൂസ് കഴിക്കും. ഉച്ചയ്ക്ക് ഒരു ചപ്പാത്തിയും ചിക്കന്‍, അല്ലെങ്കില്‍ മീന്‍ വിഭങ്ങള്‍ ഉള്‍പ്പെടുത്തും. നാലുമണിയ്ക്ക് നട്‌സ് ആണ് കഴിക്കുക. ഏതെങ്കിലും നട്‌സ് 3 അല്ലെങ്കില്‍ നാലെണ്ണവും സാലഡും, ജ്യൂസും കഴിക്കും. ഏഴ് മണിയ്ക്ക് മുന്‍പ് രാത്രിയിലെ ആഹാരം കഴിക്കുന്നതാണ്. റാഗി ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങളായിരിക്കും മിക്കപ്പോഴും കഴിക്കുന്നത്.
ഇനിയുള്ള ലക്ഷ്യം
ഇതേ രീതിയില്‍ ചിട്ടയായ വ്യായാമവും ഡയറ്റും ഉണ്ടെങ്കില്‍ വണ്ണം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഇന്ന് പലരും, വണ്ണം കുറഞ്ഞല്ലോ! പണ്ടത്തെപ്പോലെ ആയല്ലോ! എന്നെല്ലാം പറയുമ്പോള്‍ എനിക്ക് സന്തോഷമാണ്. ഇനിയും വണ്ണം കുറയ്ക്കണം. പൊക്കത്തിനൊത്ത വണ്ണത്തിലേയ്ക്ക് എത്തി, എല്ലാ കാലത്തും യൗവ്വനം നിലനിര്‍ത്തണം എന്നാണ് ആഗ്രഹം.
(ഇതിൽ പറഞ്ഞിരിക്കുന്ന വ്യക്തിയുടെ സ്വകാര്യത മാനിച്ച് നൽകിയിരിക്കുന്നത്, തികച്ചും പ്രതീകാത്മക ചിത്രങ്ങൾ മാത്രമാണ്.)
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











