Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
കഷ്ടപ്പെട്ട് തളര്‍ന്നോ, എന്നിട്ടും തടി കുറഞ്ഞില്ലെങ്കില്‍ കാരണങ്ങള്‍ ഇതാണ്
Weight loss: അമിതവണ്ണം എന്നത് പലരിലും അസ്വസ്ഥതയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്. എന്താണ് ഇതിന് പരിഹാരം കാണാന്‍ ചെയ്യേണ്ടത് എന്നത് പലരും ചിന്തിക്കുന്നു. എന്നാല്‍ എത്രയൊക്കെ ശ്രമിച്ചിട്ടും അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാദിക്കുന്നില്ലെങ്കില് അത്് സൂചിപ്പിക്കുന്ന ചില ഗൗരവതരമായ വിഷയങ്ങളുണ്ട്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇനി പറയുന്ന തെറ്റുകള്‍ നിങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുത്തുകയാണെങ്കില്‍ അത് പലപ്പോഴും നിങ്ങളെ കൂടുതല്‍ തടിയിലേക്കാണ് എത്തിക്കുന്നത്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പിന്നില്‍ വരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് നിങ്ങളുടെ തടി കുറയാത്തത് എന്ന് നോക്കാം.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നില്ല
ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അത് ആരോഗ്യകരമായിരിക്കണം എന്നില്ല. പലപ്പോഴും ആരോഗ്യകരം എന്ന് കരുതി ഉയര്‍ന്ന കലോറി, അല്ലെങ്കില്‍ കൊഴുപ്പ് പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ പലരും കഴിക്കുന്നു. പുറത്ത് നിന്ന് ലഭിക്കുന്ന സാലഡുകള്‍, പ്രോട്ടീന്‍ ബാറുകള്‍, സ്മൂത്തികള്‍ എന്നിവ ഇത്തരത്തില്‍ അമിതവണ്ണത്തിന് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇതെല്ലാം അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ എത്രയൊക്കെ ശ്രമിച്ചാലും തടി കുറയണം എന്നില്ല.
കലോറി ട്രാക്ക് ചെയ്യുന്നില്ല
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പോലും അമിതമായി കഴിച്ചാല്‍ അത് പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും അതിന്റെ ഫലമായി നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളുണ്ടാവുന്നു. പ്രത്യേകിച്ച് ഒരു പിടി നട്സ് അല്ലെങ്കില്‍ ഒരു സ്പൂണ്‍ പീനട്ട് ബട്ടര്‍ തുടങ്ങിയവ കഴിക്കുമ്പോള്‍, അതുകൊണ്ട് തന്നെ എന്താണ് കഴിക്കുന്നത്, എന്താണ് കുടിക്കുന്നത് എന്ന കാര്യം കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അതിനായി ഒരു ഫുഡ് ഡയറി സൂക്ഷിക്കുന്നതും നല്ലതാണ്.
പഞ്ചസാരയും ഉപ്പും
സംസ്കരിച്ച ഭക്ഷണങ്ങളില്‍ പഞ്ചസാരയും ഉപ്പും പലപ്പോഴും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ദിപ്പിക്കുകയും അത് പലപ്പോഴും പ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ തടി കുറയ്ക്കാതിരിക്കുന്നതിന് ഒരു പ്രധാന കാരണം തന്നെയാണ്. പലരും ഇതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. പ്രധാനമായും പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അതിന്റെ ലേബല്‍ കൃത്യമായി മനസ്സിലാക്കി വേണം വാങ്ങുന്നതിന്.

വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല
ഉറക്കക്കുറവ് ആരോഗ്യത്തിന് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പ്രത്യേകിച്ച് ഇത് അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും വിശപ്പും സംതൃപ്തിയും നിയന്ത്രിക്കുന്ന ലെപ്റ്റിന്‍, ഗ്രെലിന്‍ പോലുള്ള ഹോര്‍മോണുകളെ ഉറക്കക്കുറവ് തടസ്സപ്പെടുത്തുന്നു. ഇത് വര്‍ദ്ധിച്ച ആസക്തികള്‍ക്കും വൈകാരികമായ രീതിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചുരുങ്ങിയത് 7-8 മണിക്കൂര്‍ ഗുണനിലവാരമുള്ള ഉറക്കം അനിവാര്യമാണ്.
സമ്മര്‍ദ്ദവും വൈകാരിക ഭക്ഷണവും
സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി അത് പലപ്പോഴും കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറത്തുവിടുന്നു, ഇത് കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുകയും ചെയ്യുന്നു. കൂടാതെ വയറിന ്ചുറ്റും തൂങ്ങി നില്ക്കുന്ന രീതിയില്‍ പലപ്പോഴും കൊഴുപ്പ് വര്‍ദ്ധിക്കുന്നു. ഇത് മാത്രമല്ല ഈ സമയം ഭക്ഷണം കൂടുതല്കഴിക്കുന്നതിനും താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. അതിന്റെഫലമായി പലപ്പോഴും അമിതവണ്ണത്തിലേക്ക് നിങ്ങളെത്തുന്നു.
ആവശ്യത്തിന് പ്രോട്ടീന്‍ അല്ലെങ്കില്‍ നാരുകള്‍ ഇല്ല
ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീനും നാരുകളും ലഭിക്കാതെ വരുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും ഭക്ഷണത്തില്‍ ആവശ്യത്തിന് ഈ പോഷകങ്ങള്‍ ലഭിക്കാതെ വരുന്നത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിനും കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ഭക്ഷണത്തിലും പ്രോട്ടീനുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
