Latest Updates
-
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ
വണ്ണം കുറയ്ക്കാന്‍ പതിവാക്കാം 4 തരം സൂപ്പുകള്‍
Weight Loss Soups: വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും എന്ത് കഴിക്കണം എന്നത് പലര്‍ക്കും സംശയമാണ്. വയര്‍ നിറയുകയും വേണം, എന്നാല്‍ ശരീരത്തില്‍ കൊഴുപ്പ് നിറയാനും പാടില്ല. അത്തരത്തില്‍ ദിവസത്തില്‍ ഒരു നേരം പതിവാക്കാവുന്നതും പ്രത്യേകിച്ച് രാത്രിയില്‍ കഴിക്കാന്‍ സാധിക്കുന്നതുമായ ആഹാരമാണ് സൂപ്പ്. ശരീരത്തിന് ഊര്‍ജം നല്‍കുന്നതും, പ്രോട്ടീനും, നാരുകളാലും സമ്പുഷ്ടമായതുമായ 4 സൂപ്പുകള്‍ എങ്ങനെ തയ്യാറാക്കാം എന്നും, അവ കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.

ചിക്കന്‍ സൂപ്പ്
പ്രോട്ടീന്‍ സമ്പുഷ്ടമായ സൂപ്പാണ് ചിക്കന്‍ സൂപ്പ്. ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ വളരെ വേഗത്തില്‍ വയര്‍ നിറയുന്നതിന് സഹായിക്കുന്നു. കൂടാതെ, ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍ എത്തുന്നതിനാല്‍ പേശികള്‍ക്ക് ശരിയായ വിധത്തില്‍ ബലം ലഭിക്കാനും ഇവ സഹായിക്കുന്നതാണ്.
ഈ സൂപ്പ് തയ്യാറാക്കുന്നതിനായി എല്ലോടുകൂടിയ ചിക്കന്‍ ഒരു മൂന്ന് കഷ്ണം എടുക്കുക. ഇത് കുക്കറില്‍ കുറച്ച് കുരുമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി, പട്ട, കരയാമ്പൂ, ഏലക്കായ, ഇഞ്ചി, വെളുത്തുള്ളി, കുറച്ച് സവാള എന്നിവ ചേര്‍ത്ത് നല്ലതുപോലെ വേവിക്കുക. ഇത് ഒരു പാത്രത്തിലേയ്ക്ക് പകര്‍ത്തി, കുറച്ച് മല്ലിയില ചേര്‍ത്ത് കഴിക്കാവുന്നതാണ്. ചിക്കന്റെ സ്റ്റോക്കോടെ കുടിക്കുക. കുരുമുളക് ആവശ്യമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ കഴിക്കുന്നതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ, വിശപ്പ് കുറയ്ക്കാനും, ദഹനം കൃത്യമായി നടക്കാനും, ശരീരഭാരം നിലനിര്‍ത്താനും സാധിക്കുന്നതാണ്.
മത്തങ്ങ സൂപ്പ്
ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന മത്തങ്ങയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നു. മത്തങ്ങ സൂപ്പ് തയ്യാറാക്കുന്നതിനായി ആദ്യം നല്ലതുപോലെ പഴുത്ത മത്തങ്ങ തൊലി കളഞ്ഞ് എടുക്കുക. ഇതില്‍ വെളുത്തുള്ളിയും കുറച്ച് വെള്ളവും ചേര്‍ത്ത് വേവിക്കുക. വേവിച്ചെടുത്ത മത്തങ്ങ ചൂടാറി കഴിയുമ്പോള്‍ മിക്സിയില്‍ ഇട്ട് അരച്ച് പേയ്സ്റ്റാക്കുക. സ്വാദിനായി കുറച്ച് തേങ്ങപ്പാലും ചേര്‍ക്കാവുന്നതാണ്. അല്ലെങ്കില്‍ മത്തങ്ങ അരയ്ക്കുമ്പോള്‍ അതില്‍ മൂന്ന് കശുവണ്ടിയും ചേര്‍ത്ത് അരച്ചെടുക്കുക. ഇത് കുടിക്കുന്നത് നല്ലതാണ്. താല്പര്യം ഉള്ളവര്‍ക്ക് മറ്റു പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്.
കൂണ് സൂപ്പ്
കൂണ് ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പ് കഴിക്കുന്നതും നല്ലതാണ്. കൂണില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതുപോലെ, നാരുകളും അടങ്ങിയിരിക്കുന്നു. അതിനാല്‍, വണ്ണവും വയറും കുറയ്ക്കാന്‍ കൂണ് സഹായിക്കുന്നതാണ്. കൂണ് കുറച്ച് ബട്ടറില്‍ വഴറ്റിയെടുക്കുക. ഇത്ലേയ്ക്ക് സവാള, കശുവണ്ടി എന്നിവ ചേര്‍ക്കുക. അതിനുശേഷം കുറച്ച് കൂണും സവാളയും കശുവണ്ടിയും ചേര്‍ത്ത് അരച്ചെടുക്കുക. ഈ അരച്ചെടുത്ത മിശ്രിതത്തിലേയ്ക്ക് മാറ്റിവെച്ച കൂണ് ചേര്‍ക്കുക. ആവശ്യത്തിന് കുരുമുളക്, ഒറിഗാനോ എന്നിവ ചേര്‍ത്ത് കുടിക്കാവുന്നതാണ്.
കാബേജ് സൂപ്പ്
കാബേജ് ഉപയോഗിച്ച് തയ്യാറാക്കുന്ന സൂപ്പും നല്ലതാണ്. കാബേജില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിശപ്പ് കുറയ്ക്കും. വണ്ണവും വയറും കുറയ്ക്കുന്നതാണ്.
ഈ സൂപ്പ് തയ്യാറാക്കുന്നതിനായി ഒരു കപ്പ് കാബേജ്, ക്യാരറ്റ്, ഒരു കപ്പ് ചിക്കന്‍ എല്ലുകളഞ്ഞ് പൊടിച്ചെടുക്കുക. ആദ്യം കുറച്ച് പാത്രത്തില്‍ ക്യാരറ്റ്, കാബേജ് എന്നിവ ചേര്‍ത്ത് വേവിക്കുക. ഇതിലേയ്ക്ക് കുരുമുളക്, കറുവാപ്പട്ട, വെളുത്തുള്ളി, ഇഞ്ചി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ഇതിലേയ്ക്ക് വേവിച്ച് വെച്ചിരിക്കുന്ന ചിക്കനും ചേര്‍ത്ത് കഴിക്കാവുന്നതാണ്. താല്പര്യമുള്ളവര്ക്ക് അവസാനം കുറച്ച് നാരങ്ങനീരും ഈ സൂപ്പില്‍ ചേര്‍ക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
