Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
തടി ഒതുക്കാന്‍ ഈ സ്നാക്സ്: സ്ഥിരമെങ്കില്‍ ഭാരം കുറയ്ക്കാം, പരിഹാരം ഇതാണ്
തടി കുറയ്ക്കുന്ന കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള ആശങ്കകള്‍ പലരിലും നിലനില്ക്കുന്നു. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ഏത് വ്യായാമം ചെയ്യണം, എന്തൊക്കെയാണ് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്നിവ ശ്രദ്ധേയമാണ്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനേക്കാള്‍ അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പരിശ്രമത്തില്‍ അതിനെ എളുപ്പത്തിലാക്കുന്ന ചില സ്നാക്സ് ഉണ്ട്.
ഇന്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ലഘു ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ എപ്പോഴും ആരോഗ്യകരമായിരിക്കണം എന്ന കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി കഴിക്കുന്ന ചില സ്നാക്സ് ഉണ്ട്, അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് വിശപ്പിനെ നിയന്ത്രിക്കുകയും അത് വഴി ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഏതൊക്കെയാണ് ആ സ്നാക്സുകള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

നട്ട്സ്, വിത്തുകള്‍:
സ്ഥിരമായി ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടതാണ് എന്തുകൊണ്ടും നട്സ്. ഇത് ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ലഭിക്കുകയും ചെയ്യുന്നു. ഇത് വിശപ്പിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ എല്ലാ തരത്തിലുള്ള പ്രോട്ടീനും വിറ്റാമിനുകളും ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു. അതിനായി ബദാം, വാള്‍നട്ട്, ചിയ സീഡ്സ് എന്നിവ കഴിക്കാവുന്നതാണ്. ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പ് ആരോഗ്യത്തിന് നല്ലതാണ്.
പഴങ്ങള്‍
ആപ്പിള്‍, ബെറികള്‍, ഓറഞ്ച് എന്നിവ കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് നിങ്ങളുടെ ശരീരത്തിന് അധിക കലോറിയില്ലാതെ നാരുകളും പ്രകൃതിദത്ത മധുരവും നല്കുന്നു. ഇതെല്ലാം തന്നെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി സ്നാക്സ് ആയി നിങ്ങള്‍ക്ക് ഇവ കഴിക്കാവുന്നതാണ്. ഇതെല്ലാം ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു.
പച്ചക്കറികള്‍
പച്ചക്കറികള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും അത് നിങ്ങളുടെ അമിതവണ്ണത്തേയും കലോറിയേയും കുറയ്ക്കുകയും ചെയ്യുന്നു. കാരറ്റ്, കുക്കുമ്പര്‍, കാപ്സിക്കം ഉള്‍പ്പടെയുള്ളവ കഴിക്കുന്നത് നല്ലതാണ്. ഇതെല്ലാം തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ വളരെ പെട്ടെന്നാണ് നല്‍കുന്നത്. ആരോഗ്യ സംരക്ഷണത്തിന് ഇവ എന്തുകൊണ്ടും മികച്ചതാണ്.

ഗ്രീക്ക് തൈര്
ഗ്രീക്ക് യോഗര്‍ട്ട് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഇടക്കിടെ കഴിക്കുന്നത് കുടലില്‍ നല്ല ബാക്ടീകിയകള് വര്‍ദ്ധിപ്പിക്കുന്നു. പ്രോട്ടീനും പ്രോബയോട്ടിക്സും കൊണ്ട് സമ്പന്നമാണ് യോഗര്‍ട്ട്. ഇത് ദഹനം മികച്ചതാക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത് വയറ് നിറയ്ക്കുന്നതിനും സഹായിക്കുന്നു. മികച്ച മാറ്റങ്ങള്‍ നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രോട്ടീന്‍ വയറ് നിറയ്ക്കുന്നതിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
എയര്‍-പോപ്പ്ഡ് പോപ്കോണ്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എയര്‍ പോപ്പ്ഡ് പോപ്കോണ്‍ എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും കരുത്തിനും എന്ന് മാത്രമല്ല വയറ് നിറയ്ക്കുന്നതിനും സഹായിക്കുന്നു. കലോറി കുറവാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇവയെല്ലാം തന്നെ ആരോഗ്യത്തെ മികച്ചതാക്കുന്നതും തടി കുറയ്ക്കുന്നതും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications