Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വീട്ടിലെ സമൂത്തിയില് ഒതുങ്ങാത്ത തടിയില്ല: തയ്യാറാക്കേണ്ടത് ഇങ്ങനെ
അമിതവണ്ണം എന്നത് എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. ഏത് പ്രായത്തിലും ഇത് നിങ്ങളെ പിടികൂടാം. എന്നാല്‍ ചില അവസ്ഥകളില്‍ അതീവ ഗൗരവത്തോടേ വേണം ശരീരഭാരം കൂടുന്നതിനെ കണക്കാക്കുന്നതിന്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഇത്തരം കാര്യങ്ങളെ കൃത്യമായ രീതിയില്‍ കൃത്യസമയത്ത് തന്നെ കൈകാര്യം ചെയ്യുകയും വേണം. അനാവശ്യ ആശങ്കകള്‍ പലപ്പോഴും പലരിലും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന സമയം ഉണ്ടാവുന്നു. എന്നാല്‍ എങ്ങനെ അമിതവണ്ണത്തെ നേരിടാം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
ചില സ്മൂത്തികള്‍ നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ അമിതവണ്ണത്തേയും പ്രതിരോധിക്കുന്നു. എന്നാല്‍ അവ എപ്രകാരം വീട്ടില്‍ തയ്യാറാക്കാം എന്ന് പലര്‍ക്കും അറിയില്ല. ഇനി ഇത്തരം ആശങ്കകള്‍ക്ക് വിരാമമിട്ട് ഈരോഗ്യത്തിന് വേണ്ടി വീട്ടില്‍ ചില സ്മൂത്തികള്‍ തയ്യാറാക്കാം. അവ ഏതെല്ലാമെന്നും എന്തൊക്കെയാണ് എന്നും നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

എന്തുകൊണ്ട് സ്മൂത്തി
എന്തുകൊണ്ടാണ് സ്മൂത്തി കഴിക്കണം എന്ന് പറയുന്നതെന്ന് നോക്കാം. നിങ്ങളുടെ ദിനചര്യയില്‍ ഇനി പറയുന്ന ആരോഗ്യകരമായ സ്മൂത്തി ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും കലോറി കത്തിക്കുകയും ചെയ്യുന്നു. പ്രോട്ടീന്‍ ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവ കൊണ്ട് സമൃദ്ധമായ സ്മൂത്തിയാണ് കഴിക്കേണ്ടത്. ഇത് വയറു നിറയ്ക്കുകയും വിശപ്പിനെ പ്രതിരോധിക്കുകുയം ചെയ്യുന്നു. അമിതമായ കൊഴുപ്പിനെ ഫലപ്രദമായ രീതിയില്‍ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമാണ് എന്തുകൊണ്ടും ഇത്തരത്തിലുള്ള സ്മൂത്തികള്‍.
ഗ്രീന്‍ ഡീറ്റോക്സ് സ്മൂത്തി
ആവശ്യമുള്ള ചേരുവകള്‍
1 കപ്പ് ചീര
½ കുക്കുമ്പര്‍
1 പച്ച ആപ്പിള്‍
½ നാരങ്ങ നീര്
1 കപ്പ് വെള്ളം
ഇവ എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് അടിച്ചെടുക്കുക. ഇത് കുടിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തില്‍ നിന്ന് കലോറി കത്തിക്കുകുയം ടോക്സിനെ പ്ുറന്തള്ളുകയും ചെയ്യുന്നു. കൂടാതെ കലോറി കുറവും നാരുകള്‍ കൂടുതലുള്ളവയുമാണ് ഈ ചേരുവകളെല്ലാം തന്നെ.
വാഴപ്പഴം-ഓട്ട്സ് സ്മൂത്തി
ആവശ്യമുള്ള ചേരുവകള്‍:
1 പഴുത്ത വാഴപ്പഴം
2 ടേബിള്‍സ്പൂണ്‍ ഓട്സ്
1 കപ്പ് കൊഴുപ്പ് കുറഞ്ഞ പാല്
1 ടീസ്പൂണ്‍ തേന്‍
ഇവയെല്ലാം കൂടി നല്ലതുപോലെ അടിച്ചെടുത്ത് കുടിക്കാവുന്നതാണ്. ഇത് വഴി ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല വിശപ്പിനെ നിയന്ത്രിക്കുകയും മികച്ച ഊര്‍ജ്ജം പ്രദാനം ചെയ്യുകയും ചെയ്യുന്നു. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങളെ ബാധിക്കുകയില്ല.

ബെറി ബ്ലാസ്റ്റ് സ്മൂത്തി
ആവശ്യമുള്ള ചേരുവകള്‍:
1 കപ്പ് മിക്സഡ് ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി)
½ കപ്പ് ഗ്രീക്ക് യോഗര്‍ട്ട്
1 ടീസ്പൂണ്‍ ചിയ വിത്തുകള്‍
1 കപ്പ് വെള്ളം അല്ലെങ്കില്‍ ബദാം മില്‍ക്ക്
മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് അത് സ്ഥിരമായി കുടിക്കാവുന്നതാണ്. ഇതില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല കൊഴുപ്പിനെ കത്തിച്ച് കളയുന്ന കാര്യത്തിലും മികച്ചതാണ്. മികച്ച ദഹനത്തിനും സഹായിക്കുന്നു.
മാമ്പഴം-ഇഞ്ചി സ്മൂത്തി
ആവശ്യമുള്ള ചേരുവകള്‍:
1 ചെറിയ മാമ്പഴം (അല്ലെങ്കില്‍ ½ കപ്പ് ഫ്രോസണ്‍ മാമ്പഴം)
½ ടീസ്പൂണ്‍ ഉണക്കിയ ഇഞ്ചി
½ കപ്പ് കൊഴുപ്പ് കുറഞ്ഞ യോഗര്‍ട്ട്
½ കപ്പ് വെള്ളം
ഇവയെല്ലാം നല്ലതുപോലെ അടിച്ചെടുത്ത് കുടിക്കാവുന്നതാണ്. സ്ഥിരമായി കുടിക്കുന്നവരില്‍ മെറ്റബോളിസം ഇരട്ടിയാവുന്നു. കൂടാതെ മികച്ച ദഹനത്തിനും സഹായിക്കുന്നു. കൂടാതെ ഉന്മേഷവും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തിലും സംശയം വേണ്ട.

ഇളനീര്-അവക്കാഡോ സ്മൂത്തി
ആവശ്യമുള്ള ചേരുവകള്‍:
½ അവക്കാഡോ
1 കപ്പ് ഇളനീര് വെള്ളം
1 ടീസ്പൂണ്‍ ഫ്ളാക്സ് സീഡ്
½ നാരങ്ങ നീര്
ഈ ചേരുവകള്‍ എല്ലാം നല്ലതുപോലെ മിക്സിയില്‍ അടിച്ചെടുക്കാം. ശേഷം കുടിക്കാവുന്നതാണ്. ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഈ സ്മൂത്തി നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തിനും മികച്ച മാറ്റങ്ങള്‍ നല്കുന്നു എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
