കിടിലന്‍ സ്മൂത്തികള്‍ സ്ഥിരമാക്കൂ, തടി കുറയ്ക്കാം ആരോഗ്യവും ഉഷാറാവും

അമിതവണ്ണം എന്നത് പലരിലും ആശങ്കയുയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും എന്താണ് ഇതിന് പരിഹാരം എന്നത് പലര്‍ക്കും പല വിധത്തില്‍ കണ്‍ഫ്യൂഷനുണ്ടാക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങള്‍ എന്നാല്‍ അതിന് നിങ്ങളെ സഹായിക്കുന്ന ചില സ്മൂത്തികളുണ്ട്. ഇത് രാവിലെ കുടിക്കുന്നത് നിങ്ങളുടെ ശാരീരികോര്‍ജ്ജവും മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. രാവിലെ മാത്രമല്ല അത്താഴത്തിന് പകരമായും നിങ്ങള്‍ക്ക് സ്മൂത്തി കഴിക്കാവുന്നതാണ്.

ശരീരഭാരം കുറയ്ക്കാന്‍ സ്മൂത്തികള്‍ എങ്ങനെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പതിവായി സ്മൂത്തികള്‍ കുടിക്കുന്നവരെങ്കില്‍ അത് തടി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഏതൊക്കെ സ്മൂത്തികളാണ്, എപ്രകാരമാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം.

Weight Loss Smoothies

ഗ്രീന്‍ സ്മൂത്തി:
ആദ്യത്തെ സ്മൂത്തി എന്ന് പറയുന്നത് ഗ്രീന്‍ സ്മൂത്തിയാണ്. അതിനായി 1 കപ്പ് അരിഞ്ഞ കുക്കുമ്പര്‍, 1 കപ്പ് ചീര, ½ അവക്കാഡോ, ½ നാരങ്ങാനീര്, 6 പുതിനയില, 1 കപ്പ് തണുത്ത തേങ്ങാവെള്ളം, ½ ടീസ്പൂണ്‍ മത്തന്‍ വിത്തുകള്‍, ഒരു നുള്ള് ഉപ്പ് എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇവയെല്ലാം തന്നെ നല്ലതുപോലെ അരച്ചെടുത്ത് സ്മൂത്തിയായി ഉപയോഗിക്കാവുന്നതാണ്.

ട്രോപ്പിക്കല്‍ ബേസില്‍ സ്മൂത്തി:
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ട്രോപ്പിക്കല്‍ ബേസില്‍ സ്മൂത്തി കഴിക്കാവുന്നതാണ്. ഇത് തടി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ചേരുവകള്‍ ഇവയാണ്. ½ കപ്പ് പൈനാപ്പിള്‍, ½ കപ്പ് മാമ്പഴം, 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീര്, 6-7 തുളസി ഇലകള്‍, 1 കപ്പ് തേങ്ങാപ്പാല്‍, ½ ടീസ്പൂണ്‍ ചിയ വിത്തുകള്‍ എന്നിവയാണ് ആവശ്യമുള്ളത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി എല്ലാം കൂടി ക്രീം പരുവത്തില്‍ അരച്ചെടുത്ത് കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു.

മാംഗോ-ലൈം സ്മൂത്തി:
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതും രോഗപ്രതിരോധത്തിന് സഹായിക്കുന്നതുമാണ് മാംഗോ ലൈം സ്മൂത്തി. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ¾ കപ്പ് പഴുത്ത മാമ്പഴം, 1 നാരങ്ങയുടെ നീര്, ½ കുക്കുമ്പര്‍, 1 ടേബിള്‍സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ്‌സ്, 6 ഐസ് ക്യൂബുകള്‍, 1 കപ്പ് തണുത്ത വെള്ളം എന്നിവയാണ് ആവശ്യമുള്ളത്. സ്മൂത്തി തയ്യാറാക്കുന്നതിന് വേണ്ടി വെള്ളം പോലെ ഇത് അരച്ചെടുത്ത് കുടിക്കാവുന്നതാണ്.

Weight Loss Smoothies

ബെറി-കോക്കനട്ട് സ്മൂത്തി:
ധാരാളം ബെറികള്‍ കഴിക്കുന്നത് ആരോഗ്യത്തിനും അമിതവണ്ണത്തെ കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ½ കപ്പ് ബ്ലൂബെറി, ½ കപ്പ് സ്‌ട്രോബെറി, 1 ടേബിള്‍സ്പൂണ്‍ ചിരകിയ തേങ്ങ, 1 കപ്പ് ഓട്‌സ് മില്‍ക്ക്, 1 ടീസ്പൂണ്‍ നാരങ്ങാത്തൊലി എന്നിവയാണ് ആവശ്യമുള്ളത്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി എല്ല്ാ ചേരുവകളും മിക്‌സിയ്ല്‍ ഇട്ട് നല്ലതുപോലെ അരച്ചെടുക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് വഴി നിങ്ങള്‍ക്ക് തടി കുറയ്ക്കാന്‍ സാധിക്കും.

കിവി-സ്പിനാച്ച് സ്മൂത്തി:
തടി കുറയ്ക്കുന്നതിന് വേണ്ടി കിവി സ്പിനാച്ച് സ്മൂത്തി തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ഇത് തയ്യാറാക്കുന്നതിന് വേണ്ടി 2 കിവി തൊലി കളഞ്ഞത്, 1 കപ്പ് ചീര, 1 ചെറിയ വാഴപ്പഴം, ½ കപ്പ് വെള്ളം, 1 ടേബിള്‍സ്പൂണ്‍ സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവയാണ് വേണ്ടത്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി എല്ലാ ചേരുവകളും നിങ്ങള്‍ക്ക് നല്ലതുപോലെ അരച്ചെടുക്കാവുന്നതാണ്.

മിന്റ്-ലെമണ്‍ സ്മൂത്തി:
അമിതവണ്ണത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് മിന്റ് ലെമണ്‍ സ്മൂത്തി. ഇത് തയ്യാറാക്കുന്നതിന് വേണ്ടി 1 ടേബിള്‍സ്പൂണ്‍ പുതിനയില, 1 നാരങ്ങയുടെ നീര്, ½ വാഴപ്പഴം, 1 കപ്പ് വെള്ളം എന്നിവ യാണ് ആവശ്യമുള്ളവ. ഇത് തയ്യാറാക്കുന്നതിന് വേണ്ടി എല്ലാം നല്ലതുപോലെ മിക്‌സ് ചെയ്യാവുന്നതാണ്. ഇത് മിക്‌സിയില്‍ അടിച്ചെടുത്ത് സ്മൂത്തിയാക്കി കഴിക്കാവുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, August 5, 2025, 18:28 [IST]
X
Desktop Bottom Promotion