Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
പ്രമേഹം, അമിതവണ്ണം, കുടവയര്‍: ഒരു നുള്ള് കറുവപ്പട്ടയില്‍ ഇല്ലാതാവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണത്തോടൊപ്പം വരുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജീവിത ശൈലി രോഗങ്ങളായ പ്രമേഹവും, കൊളസ്ട്രോളും, രക്തസമ്മര്‍ദ്ദവും എല്ലാം. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ എത്രത്തോളം ഇത് ആരോഗ്യത്തെ സഹായിക്കുന്നു എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം. നമ്മുടെ അടുക്കളയില്‍ സ്ഥിരമായി കാണുന്ന ഒന്നാണ് കറുവപ്പട്ട. ഇതിന്റെ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല മുകളില്‍ പറഞ്ഞ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് കറുവപ്പട്ട സഹായിക്കുന്നു.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ് കറുവപ്പട്ട, സാധാരണയായി നമ്മുടെ അടുക്കളയില്‍ രുചിയും മണവും വര്‍ദ്ധിപ്പിക്കുന്നതിന് കറുവപ്പട്ട മികച്ചതാണ്. സ്ഥിരമായി കറുവപ്പട്ട ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. കറുവപ്പട്ട കഴിക്കുന്നത് ആരോഗ്യത്തിന് എങ്ങനെ ഗുണകരമാകുമെന്ന് നോക്കാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യകരമായ രീതിയില്‍ പ്രമേഹം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു കറുവപ്പട്ട. ഇത് വിവിധ തരത്തില്‍ നമുക്ക് ഭക്ഷണത്തില്‍ ചേര്‍ക്കാവുന്നതാണ്. സ്ഥിരമായി ചേര്‍ക്കുന്നവര്‍ക്ക് ഈ മാറ്റം മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ എന്ത് മാറ്റം ഭക്ഷണത്തില്‍ വരുത്തുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
കറുവപ്പട്ട ശരീരത്തില്‍ ഇന്‍സുലിനോടുള്ള സംവേദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പിനെ ഊര്‍ജ്ജമാക്കി മാറ്റുന്നു. അതിന് എല്ലാം കറുവപ്പട്ടയിലെ സജീവ ഘടകമായ സിനമാല്‍ഡിഹൈഡ് സഹായിക്കുന്നു. കൂടാതെ ശരീരം കലോറി കത്തിക്കുന്നതിനും സഹായിക്കുന്നു. ഇത് സ്ഥിരമായി ഭക്ഷണത്തില്‍ അല്ലെങ്കില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും ആരോഗ്യ സംരക്ഷണത്തെ മികച്ചതാക്കുന്നു എന്നതില്‍ സംശയം വേണ്ട.
ദഹനാരോഗ്യത്തെ സഹായിക്കുന്നു
ദഹനരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് കറുവപ്പട്ട. ഇത് വയറു വീര്‍ക്കുന്നത്, ഗ്യാസ്, ദഹനപ്രശ്നങ്ങള്‍ എന്നിവക്കെല്ലാം കാരണമാകുന്ന അസ്വസ്ഥതയെ ഇല്ലാതാക്കുന്നു. അതുമാത്രമല്ല കറുവപ്പട്ടയില്‍ ഉള്ള കാര്‍മിനേറ്റീവ് ഗുണങ്ങള്‍ ശരീരത്തിലേക്ക് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. അതിനായി കുടലിനെ സജീവമാക്കുന്നതിനും ഇത് സഹായിക്കുന്നു. ദഹനം പതുക്കെ നടക്കുന്നവര്‍ക്കോ അല്ലെങ്കില്‍ ഐബിഎസ് പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ക്കോ ഇത് നല്ലതാണ്.

ഹൃദയാരോഗ്യത്തിന് അത്യുത്തമം
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ചതാണ് കറുവപ്പട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് കാരണം കറുവപ്പട്ടയിലുള്ള ആന്റിഓക്സിഡന്റുകളും ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും തന്നെയാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകുയം നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുകയും ചെയ്യുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ് കറുവപ്പട്ട. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നിങ്ങളെ ചര്‍മ്മാരോഗ്യത്തിനും സഹായിക്കുന്നു. കറുവപ്പട്ടയും തേനും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് ചര്‍മ്മം തിളങ്ങുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ചര്‍മ്മത്തിലെ ബാക്ടീരിയല്‍ അണുബാധകളെ പ്രതിരോധിക്കുന്ന കാര്യത്തിലും മുന്നിലാണ് കറുവപ്പട്ട. കൂടാതെ പതിവായി കറുവപ്പട്ട ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വഴി അത് ഓര്‍മ്മശക്തിക്കും, ഏകാഗ്രതക്കും, മാനസികാരോഗ്യത്തിനും സഹായിക്കും.
എന്നാല്‍ ഭക്ഷണത്തില്‍ വളരെ പെട്ടെന്ന് എന്തെങ്കിലും മാറ്റം വരുത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അത് നിങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമാണോ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന കാര്യം മനസ്സിലാക്കണം. അത് മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിന് മുന്‍പ് ഡോക്ടറെ കാണുകയും ഉപദേശം സ്വീകരിക്കുകയും ചെയ്യേണ്ടതാണ്,
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
