Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
തടി കൂടിയോ, കുറയ്ക്കാന്‍ സ്ഥിരമാക്കാം ഈ പാനീയം: അഴകളവുകള്‍ തിരിച്ച് വരും
Weight loss: ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി തന്നെയാണ് അമിതവണ്ണം. ഇത് മൂലം ശരീരത്തിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ജീവിത ശൈലി രോഗങ്ങളും നിങ്ങളെ ബാധിക്കുന്നതിന് പിന്നില്‍ അമിതവണ്ണം ഒരു കാരണം തന്നെയാണ്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
സ്ഥിരമായി അടുക്കളച്ചേരുവയില് ചേരുന്ന ചില കൂട്ടുകള്‍ ചേര്‍ത്ത് നമുക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാവുന്നതാണ്. ആയുര്‍വ്വേദ പ്രകാരം നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രത്യേക പാനീയം തയ്യാറാക്കാവുന്നതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ ടോക്സിന് പുറന്തള്ളുന്നതിനും സഹായിക്കുന്നതാണ് ഈ പാനീയം. എപ്രകാരം ഇത് തയ്യാറാക്കാം, എന്തൊക്കെയാണ് ഗുണഫലങ്ങള്‍ ആരൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

ചേരുവകള്‍;
ജീരകം - 1 ടീസ്പൂണ്‍
ഉലുവ - 1/2 ടീസ്പൂണ്‍
കറിവേപ്പില - 5 മുതല്‍ 7 ഇലകള്‍
ഇഞ്ചി - 1 ചെറിയ കഷണം
നാരങ്ങാനീര് - 1 ടീസ്പൂണ്‍
വെള്ളം - 2 കപ്പ്
തയ്യാറാക്കുന്ന വിധം:
ജീരകവും ഉലുവയും രാത്രിയില്‍ മുഴുവന്‍ ഒരു കപ്പ് വെള്ളത്തില്‍ കുതിര്ക്കാവുന്നതാണ്. അതിന് ശേഷം രാവിലെ കുതിര്‍ത്ത മിശ്രിതം ഒരു പാനില്‍ 1 കപ്പ് ശുദ്ധജലം കൂടി ചേര്‍ത്ത് വെക്കുക. ഇഞ്ചിയും കറിവേപ്പിലയും ചേര്‍ക്കാവുന്നതാണ്. ഈ തയ്യാറാക്കിയ മിശ്രിതം എല്ലാം കൂടി 5-7 മിനിറ്റ് വരെ തിളപ്പിക്കണം. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് അരിച്ചെടുത്തതിന് ശേഷം അല്പം നാരങ്ങ നീരും ചേര്‍ത്ത് ചൂടോടെ കുടിക്കാവുന്നതാണ്. ഇത് അമിതവണ്ണത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
എപ്രകാരം ഗുണം നല്കുന്നു?
ഇത് എപ്രകാരം ഗുണം നല്കുന്നു എന്ന് നമുക്ക് നോക്കാം. ഇതില്‍ ചേര്‍ത്തിരിക്കുന്ന ജീരകം നിങ്ങളുടെ ദഹനാരോഗ്യത്തെ സഹായിക്കുന്നു. കൂടാതെ ശരീരത്തില്‍ കൊഴുപ്പ് കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ ഉലുവ ചേര്‍ക്കുന്നത് വഴി അത് ശരീരത്തിലെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച ആരോഗ്യത്തിനും സഹായിക്കുന്നു.

ഇഞ്ചിയും ഇതില്‍ ചേരുന്ന മികച്ച കൂട്ട് തന്നെയാണ്. ഇത് ദഹനത്തെ മികച്ചതാക്കുകയും തെര്‍മോജനിക് ഗുണങ്ങള്‍ നല്‍കുന്നതും ആണ്. കറിവേപ്പില നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കരളിനെ വിഷമുക്തമാക്കുകയും ശരീരത്തില്‍ മെറ്റബോളിസം മികച്ചതാക്കുകയും ചെയ്യുന്നു. കൂടാതെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ ഇതില്‍ അവസാന ചേരുവയായി ചേരുന്ന കറിവേപ്പില നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ ഇത് ശരീരത്തെ വിഷമുക്തമാക്കുന്നതിനും സഹായിക്കും. അതോടൊപ്പം നാരങ്ങ നീര് ചേരുന്നത് വഴി വിറ്റാമിന്‍ സിയും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
എപ്പോള്‍ കുടിക്കണം?
എപ്പോഴാണ് ഈ പാനീയം കുടിക്കേണ്ടത് എന്നത് നമുക്ക് നോക്കാം. അതിരാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിക്കാവുന്നതാണ്. അതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വേണം പ്രഭാത ഭക്ഷണം കഴിക്കേണ്ടത്. ഇത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുകയും ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. എന്നാല്‍ ചിലര്‍ ഇത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള മരുന്ന് കഴിക്കുന്നവര്‍ അസിഡിറ്റി, അള്‍സര്‍, ഗര്‍ഭിണികള്‍ എന്നിവരെല്ലാം ഈ പാനീയം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

എന്തൊക്കെ ശ്രദ്ധിക്കണം?
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ പാനീയം സഹായിക്കുന്നു. സമീകൃതാഹാരം, ദൈനംദിന വ്യായാമം, ശരിയായ ഉറക്കം എന്നിവയും സ്ഥിരമാക്കേണ്ടതാണ്. ഇതെല്ലാം ചേരുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. കൂടാതെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

