Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രായം നാല്പ്പതുകളിലാണോ? തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് ഉത്തമം
അമിതവണ്ണം എന്നത് എല്ലാവരിലും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പ്രായം കൂടുന്തോറും ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. പ്രത്യേകിച്ച് നാല്പ്പതിന് ശേഷം തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ധാരാളമാണ്. പലപ്പോഴും അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സമയവും ആവശ്യമായി വരുന്നു. പ്രായം കൂടുന്തോറും അത് നിങ്ങളുടെ മെറ്റബോളിസം കുറയ്ക്കുന്നു, കൂടാതെ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ പലപ്പോഴും അമിതവണ്ണത്തെ സ്വാധീനിക്കുന്നു.
ഇത്തരത്തില്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രായത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിനായി ശരിയായ പരിഹാരമാര്‍ഗ്ഗങ്ങളും തേടേണ്ടതാണ്. അതിനായി സ്ത്രീകള്‍ അവരുടെ നാല്‍പ്പതുകളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ അമിതവണ്ണം എന്ന പ്രശ്നത്തെ ഒരു പരിധി വരെ നിങ്ങള്‍ക്ക് മറികടക്കാന്‍ സാധിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

രാവിലെ ചെറുചൂടോടെ നാരങ്ങ വെള്ളം
എല്ലാ ദിവസവും രാവിലെ ചെറു ചൂടുള്ള നാരങ്ങ വെള്ളം ഉപയോഗിച്ച് കൊണ്ട് തന്നെ നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വഴി മികച്ച മെറ്റബോളിസം നിലനിര്‍ത്താനും ശരീരത്തെ കൂടുതല്‍ മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്നതിനും സാധിക്കും. കൂടാതെ ദഹനം മികച്ചതാക്കുന്നതോടൊപ്പം തന്നെ കൊഴുപ്പ് കത്തിക്കുന്നതിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പ്രോട്ടീന്‍ നിര്‍ബന്ധം
ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രോട്ടീന്‍ ഏത് പ്രായത്തിലും അനിവാര്യമാണ്. അതിനായി ദിനവും പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് നാല്പ്പതിന് ശേഷം ഇതില്‍ അല്പം കരുതല്‍ വേണം. കാരണം ഈ സമയത്താണ് നിങ്ങളുടെ മസിലിന്റെ ശക്തിയും അളവും കുറയുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി മുട്ട, പയര്‍, ബീന്‍സ്, മത്സ്യം അല്ലെങ്കില്‍ പരിപ്പ് എന്നിവ ഭക്ഷണത്തില്‍ ചേര്‍ക്കണം. ഇത് നിങ്ങളുടെ പേശികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കും. കൂടാതെ കലോറി കത്തിക്കുകയും ചെയ്യുന്നു.
ഹെര്‍ബല്‍ ടീ കുടിക്കുക
ദിനചര്യയുടെ ഭാഗമായി ഹെര്‍ബല്‍ ടീ കുടിക്കുന്നതിന് ശ്രദ്ധിക്കുക. അതിനായി ഗ്രീന്‍ ടീ, ഇഞ്ചി ചായ, അല്ലെങ്കില്‍ കറുവപ്പട്ട ചായ എന്നിവ കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറയ്ക്കാനും മെറ്റബോളിസം സ്വാഭാവികമായി മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ നാല്‍പ്പതുകള്‍ക്ക് മുന്‍പ് തന്നെ ഇത് നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്.

പോര്‍ഷന്‍ കണ്ട്രോള് പരിശീലിക്കുക
ഭക്ഷണം കഴിക്കുന്ന കാര്യത്തിലും ചെറിയ നിയന്ത്രണം വരുത്തുന്നത് നല്ലതാണ്. അതിനായി ചെറിയ പ്ലേറ്റുകളും ശ്രദ്ധാപൂര്‍വ്വമായ ഭക്ഷണ രീതികളും തിരഞ്ഞെടുക്കണം. അത് മാത്രമല്ല ഭക്ഷണം നല്ലതുപോലെ ചവച്ചരച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ദഹനം മികച്ചതാക്കുന്നു. കൂടാതെ അമിതമായുണ്ടാവുന്ന വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കും.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ചേര്‍ക്കുക
നിങ്ങളുടെ ഭക്ഷണ ശീലത്തില്‍ നാരുകള്‍ കൂടുതല്‍ ചേര്‍ക്കുന്നതിന് ശ്രദ്ധിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ഓട്സ്, ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ ദഹനം കൃത്യമാക്കുകയും വയറ് നിറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ വിശപ്പ് കുറയ്ക്കുന്നതിനും മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കും.
ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കേണ്ടതാണ്. ദിനവും 8-10 ഗ്ലാസ്സ് വെള്ളം വരെ കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുട മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ആരോഗ്യത്തിനും കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും അതോടൊപ്പം തന്നെ നല്ല ഉറക്കത്തിനും സഹായിക്കുന്നു.

ഹോര്‍മോണ്‍ ബാലന്‍സ് നിയന്ത്രിക്കുക
പലപ്പോഴും ആര്‍ത്തവ വിരാമത്തിന് തുടക്കം കുറിയ്ക്കുന്ന സമയമാണ് നാല്‍പ്പതുകള്‍ക്ക് ശേഷം. അതുകൊണ്ട് തന്നെ ഈ സമയം ധാരാളം ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ശരീരഭാരത്തെ സ്വാധീനിക്കും. ഇത്തരം ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സമീകൃതാഹാരം, കൃത്യമായ ഉറക്കം എന്നിവ ശീലിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

