Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
കണ്ടാല്‍ കേക്ക് പോലെ, ഉണ്ടാക്കാന്‍ വളരെ എളുപ്പം; ഈ ഗുജറാത്തി വിഭവം വണ്ണം കുറയ്ക്കാന്‍ ബെസ്റ്റ്
Dhokla for Weight Loss:വണ്ണം കുറയ്ക്കാന്‍ സാലഡുകളും ഓട്സും പച്ചക്കറികളും മാത്രം കഴിച്ച് മടുത്തവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു അടിപൊളി പലഹാരമാണ് ദോക്ല. പേര് കേട്ട് ഞെട്ടണ്ട. ഗുജറാത്തി വിഭവമാണ്. എന്നാല്‍ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. കണ്ടാല്‍ കേക്ക് പോലെ, സോഫ്റ്റ് ആയി തോന്നുന്ന ഈ വിഭവം വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ല ചോയിസ് ആണ്.

ഗുജറാത്തുകാരുടെ പ്രിയ വിഭവമായ ദോക്ല കടലമാവും തൈരും ഉപയോഗിച്ച് പുളിപ്പിച്ച മാവ് കൊണ്ടാണ് തയ്യാറാക്കുന്നത്. അതിനാല്‍ അതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഇതിലെ കലോറിയുടെ അളവ് തീരെ കുറവാണ് എന്നതും പ്രോട്ടീനിന്റെ അളവ് കൂടുതലാണ് എന്നതുമാണ് മറ്റൊരു ഹൈലൈറ്റ്. അതുകൊണ്ട് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇടനേരത്ത് എന്തെങ്കിലും കഴിക്കണെമന്ന് തോന്നിയാല്‍ ഇത് കഴിക്കാം. കുറേനേരത്തേക്ക് വിശപ്പ് തോന്നില്ലെന്ന് മാത്രമല്ല, അയേണ്‍, ഫൈബര്‍, വൈറ്റമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ് ഇത്.
എന്തെല്ലാമാണ് ദോക്ലയുടെ ആരോഗ്യഗുണങ്ങള്‍ എന്നും വണ്ണം കുറയ്ക്കാന്‍ ഇത് എങ്ങനെ സഹായിക്കുന്നുവെന്നും എങ്ങനെയിത് എളുപ്പത്തില്‍ തയ്യാറാക്കാമെന്നും നോക്കാം.
വണ്ണം കുറയ്ക്കാല്‍ ദോക്ല
ദോക്ല കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത് എങ്ങനെയാണെന്ന് ആദ്യം നോക്കാം.
കലോറി കുറവാണ്
ഈ വിഭവത്തില്‍ കലോറി വളരെ കുറവാണ് എന്നതാണ് ദോക്ല വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമാണെന്ന് പറയാനുള്ള പ്രധാന കാരണം. പുളിപ്പിച്ച ചോറും കടലമാവും കൊണ്ട് തയ്യാറാക്കുന്ന ഈ വിഭവം ആവിയില്‍ വെച്ചാണ് തയ്യാറാക്കുന്നത്. ഒരു കഷ്ണം ദോക്ലയില്‍ 152 കലോറി മാത്രമേ ഉള്ളൂ എന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് ഇത് ധൈര്യമായി കഴിക്കാം.
മെറ്റബോളിസം മെച്ചപ്പെടുത്തുന്നു
വ്യായാമവും വണ്ണം കുറയ്ക്കുന്നതിനുള്ള മറ്റ് കാര്യങ്ങളും ചെയ്യുന്നതിനൊപ്പം പുളിപ്പിച്ച ഭക്ഷണം ദിവസവും കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഉരുക്കുകയും കലോറി എരിച്ചുകളയുകയും ചെയ്യുമെന്ന് അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നുണ്ട്. ദോക്ല പോലുള്ള പുൡപ്പിച്ച ഭക്ഷണത്തില്‍ ശരീരത്തിന് ഗുണകരമാകുന്ന ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ തോത് മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് കൂടുന്നത് മെറ്റബോളിസം മെച്ചപ്പെടാനും ദഹനം എളുപ്പമാകാനും പോഷകങ്ങളുടെ മെച്ചപ്പെട്ട, വേഗത്തിലുള്ള ആഗിരണം ഉറപ്പാക്കാനും സഹായിക്കും. അതുകൊണ്ട് ദോക്ല കഴിച്ചാല്‍ വണ്ണം കുറയാനുള്ള സാധ്യതകള്‍ വര്‍ധിക്കും.
പ്രോട്ടീന്‍ കൂടുതല്‍
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം മതിയായ പ്രോട്ടീന്‍ ഉപഭോഗം ഉറപ്പാക്കണം. വണ്ണം കുറയ്ക്കണമെങ്കില്‍ ധാരാളം പ്രോട്ടീന്‍ ആവശ്യമാണ്. കോശകലകളുടെ കേടുപാടുകള്‍ പരിഹരിക്കാനും പുതിയവ സൃഷ്ടിക്കാനും പേശിബലം വര്‍ധിപ്പിക്കാനും എപ്പോഴും വയറ് നിറഞ്ഞതായി തോന്നാനും മതിയായ അളവില്‍ പ്രോട്ടീന്‍ ശരീരത്തിലെത്തണം. ദോക്ലയിലെ കടലമാവ് പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. ഒരു കഷ്ണം ദോക്ല കഴിച്ചാല്‍ 57 ഗ്രാം പ്രോട്ടീന്‍ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. വിശപ്പില്ലാതാക്കാനും അമിതമായി കഴിക്കുന്നത് ഒഴിവാക്കാനും ഈ വിഭവം സഹായിക്കും.
ഫൈബര്‍ സമ്പുഷ്ടം
ദോക്ലയില്‍ ചേര്‍ക്കുന്ന പുളിപ്പിച്ച ചേരുവകളില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു. ഒരു കഷ്ണം ദോക്ല കഴിച്ചാല്‍ 2.5 ഗ്രാം ഫൈബര്‍ ലഭിക്കും. ഇത് ദഹനം എളുപ്പമാക്കാനും വയറ് നിറഞ്ഞതായി തോന്നാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും സഹായിക്കും. ദോക്ലയിലെ ഫൈബര്‍ വിശപ്പ് കുറയ്ക്കാനും ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കാനും സാഹായിക്കും. ഇതെല്ലാം വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുഗ്രഹമാണ്.
കൊഴുപ്പ് കുറവാണ്
ആവിയില്‍ വേവിച്ചെടുക്കുന്നതിനാല്‍ ദോക്ല തയ്യാറാക്കാന്‍ എണ്ണയുടെ ആവശ്യമില്ല. അതിനാല്‍ കൊഴുപ്പിന്റെ അളവ് കുറയുന്നു. മറ്റ് ചെറുകടികളെയും പലഹാരങ്ങളെയും അപേക്ഷിച്ച് ദോക്ലയില്‍ കൊഴുപ്പ് തീരെ കുറവാണ്. അവശ്യപോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കിക്കൊണ്ട് കൊഴുപ്പ് ഉപഭോഗം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ഗുജറാത്തി വിഭവം കഴിക്കാം.
ദഹനം വേഗത്തിലാകും
കലോറിയും കൊഴുപ്പും കുറവാണെങ്കിലും ദോക്ലയില്‍ പോഷകങ്ങള്‍ക്ക് ഒരു കുറവുമില്ല. വൈറ്റമിന്‍ ബി12, അയേണ്‍, മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിങ്ങനെ ആവശ്യത്തിന് വൈറ്റമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ശരീരത്തിന്റെ ആരോഗ്യം ഉറപ്പാക്കുന്നു. ഇതിലെ ഫൈബല്‍ ദഹനം വേഗത്തിലാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ദോക്ല എങ്ങനെ തയ്യാറാക്കാം
ചേരുവകള്‍
- ഒരു കപ്പ് കടലമാവ്
- അരക്കപ്പ് റവ
- ഒരു കപ്പ് പുളിയില്ലാത്ത തൈര്
- അരക്കപ്പ് വെള്ളം
- ഒരു ടീസ്പൂണ്‍ ഇഞ്ചി, പച്ചമുളക് പേസ്റ്റ്
- അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
- അരടീസ്പൂണ്‍ ബേക്കിംഗ് സോഡ
- ഒരു ടീസ്പൂണ്‍ ചെറുനാരങ്ങ നീര്
- ഒരു ടീസ്പൂണ്‍ എണ്ണ
- ആവശ്യത്തിന് ഉപ്പ്
കടുക് വറുക്കാന്‍ (ആവശ്യമെങ്കില്‍ മാത്രം)
- എണ്ണ
- കടുക്
- എള്ള്
- പച്ചമുളക്
- കറിവേപ്പില
- മല്ലിയില
പാചകരീതി
- ആദ്യം കടലമാവും റവയും തൈരും വെള്ളവും ഇഞ്ചി പച്ചമുളക് പേസ്റ്റും മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരുമിച്ച് ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി ഇളക്കിയോജിപ്പിക്കുക. ഈ മാവ് 15- 20 മിനിറ്റ് പുളിക്കാന്‍ വെക്കുക.
- ശേഷം, ചെറുനാരങ്ങ നീരും ബേക്കിംഗ് സോഡയും മാവിലേക്ക് ചേര്‍ത്ത് പതുക്കെ ഇളക്കി യോജിപ്പിക്കുക.
- ഇനി ആവിപ്പാത്രത്തിലോ പ്ലേറ്റിലോ എണ്ണ തടവി അതിലേക്ക് ഈ മാവ് ഒഴിച്ചുകൊടുക്കുക.
- ആവിപ്പാത്രത്തിലോ കുക്കറിലോ അടുപ്പത്ത് (വിസില്‍ വെക്കാതെ) 20 മിനിറ്റ് വെച്ച് ഇത് വേവിച്ചെടുക്കുക. ഒരു ഈര്‍ക്കില്‍ കൊണ്ട് കുത്തുമ്പോള്‍ മാവ് അതില്‍ ഒട്ടിപ്പിടിക്കുന്നില്ലെങ്കില്‍ ദോക്ല വെന്തുവെന്ന് ഉറപ്പിക്കാം.
- ഇനിയിത് പുറത്തെടുത്ത് കുറച്ചുമിനിറ്റ് തണുക്കാന്‍ വെക്കുക.
- ശേഷം കേക്ക് മുറിക്കുന്നത് പോലെ കഷ്ണങ്ങളായി മുറിച്ചെടുക്കാം.
- കടുക് താളിച്ചാണ് സാധാരണ ദോക്ല കഴിക്കുന്നത്. അതിനായി എണ്ണയില്‍ കടുക് ഇട്ട് പൊട്ടില്ല്, അതിലേക്ക് എള്ള്, പച്ചമുളക് കീറിയത്, കഴിവേപ്പില എന്നിവ ഇട്ട് മുറിച്ചുവെച്ചിരിക്കുന്ന ദോക്ലയിലേക്ക് ഒഴിച്ചുകൊടുക്കുക. അതിന് ശേഷം മല്ലിയില വെച്ച് അലങ്കരിക്കാം.
- ചെറുചൂടോടെയോ തണുപ്പിച്ചോ ഇത് കഴിക്കാം. കൂടെ പുതിന ചട്നിയും വേണമെങ്കില്‍ കൂട്ടാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications