Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വണ്ണം കുറയ്ക്കാന്‍ ജിമ്മില്‍ പോകുന്നവരാണോ, എങ്കില്‍ ഈ കണ്ടെത്തല്‍ നിങ്ങളെ ഞെട്ടിക്കും
ശരീരഭാരം പ്രതീക്ഷകളെ തെറ്റിക്കുമ്പോള്‍ എല്ലാവരും എടുക്കുന്ന പതിനെട്ടാമത്തെ അടവാണ് ജിം. ഡയറ്റും വീട്ടിലെ വ്യായാമവും കൊണ്ട് ഫലം ഇല്ലെന്നാകുമ്പോള് എല്ലാവരും ജിമ്മിലേക്ക് വെച്ചുപിടിക്കും. ജിമ്മില്‍ പോയാല്‍ പിന്നെ വണ്ണം കുറയുമെന്നതില്‍ സംശയമില്ല എന്നതാണ് മിക്കവരുടെയും ധാരണ. പക്ഷേ ആ ധാരണ ഒന്ന് ആഴത്തില്‍ വിലയിരുത്തണമെന്നാണ് ശാസ്ത്രം ആവശ്യപ്പെടുന്നത്.

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും ഫിറ്റ്നെസ്സും ഉറപ്പാക്കാന്‍ വ്യായാമം വളരെ ആവശ്യമാണ്. അതില്‍ ഒരു തര്‍ക്കവും ഇല്ല. പക്ഷേ വണ്ണം കുറയ്ക്കാന്‍ വ്യായാമത്തെ മാത്രം ആശ്രയിക്കുന്നത് വിചാരിക്കുന്നത് പോലെ ഫലം നല്‍കില്ലെന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വ്യായാമം ചെയ്തിട്ടും കാര്യമില്ല!
ടാന്‍സാനിയയിലെ ഹഡ്സ എന്ന ഗോത്രവിഭാഗക്കാര്‍ക്കിടയില്‍ നടത്തിയ ഗവേഷണത്തിലാണ് വ്യായാമം കൊണ്ട് മാത്രം ഫലപ്രദമായി വണ്ണം കുറയ്ക്കാന്‍ കഴിഞ്ഞേക്കില്ല എന്ന കണ്ടെത്തല്‍ ഉരുത്തിരിഞ്ഞുവന്നത്. വേട്ടയാടി ജീവിക്കുന്ന ഈ ഗോത്രവിഭാഗം ദിവസം മുഴുവനും നടക്കുകയും ഓടുകലും ഭാരം ചുമക്കുകയും ഒക്കെ ചെയ്യുന്നു. ഒന്നും ചെയ്യാതെ വെറുത ഇരിക്കുന്നവരെ അപേക്ഷിച്ച് ഇവരില്‍ ഫലപ്രദമായ രീതിയില്‍ കലോറി എരിഞ്ഞുതീരുന്നുണ്ടാകുമെന്നാണ് ഗവേഷകനായ ഹെര്‍മന്‍ പോണ്ഡ്സര് കരുതിയത്.
പക്ഷേ ഹഡ്സ വിഭാഗക്കാരുടെ ഒരു ദിവസത്തെ ഊര്‍ജ വിനിയോഗവും അമേരിക്കയില്‍ ഇരുന്ന് ഓഫീസ് ജോലി ചെയ്യുന്ന ആളുടെ ഊര്‍ജ വിനിയോഗവും തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ അതില്‍ വലിയ വ്യത്യാസമില്ലെന്ന് പോണ്ഡ്സറിന് മനസ്സിലായി.
ഊര്‍ജ വിനിയോഗ സിദ്ധാന്തം
ശരീരത്തിലെ മെറ്റബോളിസത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുള്ള, ഡ്യൂക് സര്‍വ്വകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ പോണ്ഡ്സറിനെ സംബന്ധിച്ച് വളരെ അപ്രതീക്ഷിതമായിരുന്നു ആ കണ്ടെത്തല്‍. അതിന് ശേഷമാണ് ഊര്‍ജ വിനിയോഗത്തെ കുറിച്ച് അദ്ദേഹം ഒരു സിദ്ധാന്തം മുന്നോട്ടുവെച്ചത്.
വ്യായാമം ചെയ്തും ദിവസം മുഴുവന്‍ കായികാധ്വാനം നടത്തിയും ശരീരം സജീവമാക്കി വെച്ചാലും ഒരു ദിവസം എരിച്ചുകളയേണ്ട കലോറിയുടെ അളവ് നിയന്ത്രിക്കാന്‍ തലച്ചോറിനും ശരീരത്തിനും കഴിയുമെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം പറയുന്നത് . ശരീരത്തിലെ ചില ജൈവപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കിയും പൂര്‍ണ്ണമായും നിര്‍ത്തിവെച്ചുമാണ് ശരീരം ഇത് ചെയ്യുന്നതെന്ന് സിദ്ധാന്തത്തില്‍ പറയുന്നു.
മാരത്തോണ്‍ താരങ്ങള്‍ അടക്കം കായികമായി വളരെ സജീവമായിരിക്കുന്ന ആളുകളും ഓഫീസില്‍ അനങ്ങാതെയിരുന്ന് ജോലി ചെയ്യുന്ന ആളുകളും ഒരേ രീതിയിലുള്ള കലോറി വിനിയോഗമാണ് നടത്തുന്നതെന്ന ഈ കണ്ടെത്തല്‍ ഇത്രയും കാലത്തെ ധാരണകളെ തകിടം മറിക്കുന്നതാണ്. എന്തായാലും ഇക്കാര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ ആവശ്യമാണ് എന്നതിനാല്‍ പൂര്‍ണ്ണമായി അത് വിശ്വസിക്കാന്‍ ആയിട്ടില്ല. പക്ഷേ ജിമ്മില്‍ പോയിട്ടും വണ്ണം കുറയാത്തത് എന്താണെന്ന് ആലോചിക്കുന്നവര്‍ക്ക് തല്ക്കാലം ആശ്വസിക്കാനുള്ള വകയാണ് ഈ കണ്ടെത്തല്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
