Latest Updates
-
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ
ശരീരഭാരം സ്ഥിരമായിരിക്കും: റാഗി റൊട്ടിയില്‍ തടി കുറയും വയറൊതുങ്ങും
പലപ്പോഴും അമിത വണ്ണം എന്നത് പലരിലും അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നതാണ്.ഇത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പലപ്പോഴും പലരും ചിന്തിച്ച് തുടങ്ങുന്നത് അമിതവണ്ണം വര്‍ദ്ധിക്കുമ്പോഴാണ്. ഫലപ്രദമായ രീതിയില്‍ ശരീരഭാരം കുറയ്ക്കുന്നതിനായി ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. എന്ത് കഴിക്കണം എന്ത് കഴിക്കരുത് എന്ന കാര്യത്തില്‍ ആദ്യം തീരുമാനത്തിലെത്തണം. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ഇത് വളരെയധികം സ്വാധീനം ചെലുത്തുന്നു.
എന്നാല്‍ ഇനി അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില ഭക്ഷണങ്ങള്‍ ശീലമാക്കാവുന്നതാണ്. അതില്‍ വരുന്നതാണ് റാഗി. ഇത് ദൈനംദിന ഉപയോഗത്തോടൊപ്പം തന്നെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ നാരുകള്‍, പ്രോട്ടീന്‍, അവശ്യ ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ഇത് വിശപ്പ് നിയന്ത്രിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് പല വിധത്തിലുള്ള മികച്ച മാറ്റങ്ങളും നല്കുന്നു. റാഗി റൊട്ടി എപ്രകാരം നിങ്ങളില്‍ അമിതവണ്ണത്തിന് പരിഹാരം കാണുന്നു എന്ന് നോക്കാം.

റാഗി റൊട്ടി ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണോ?
ഉയര്‍ന്ന നാരുകളും പ്രോട്ടീനും ഉള്ളതിനാല്‍ റാഗി റൊട്ടി ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു മികച്ച ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ വയര്‍ വളരെ പെട്ടെന്ന് നിറയ്ക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള പ്രോട്ടീന്‍ നിങ്ങളുടെ പേശികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ കാല്‍സ്യം, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് എന്ന് മാത്രമല്ല ഗ്ലൂറ്റന്‍ രഹിതവുമായ റാഗി പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
പോളിഫെനോള്‍ ധാരാളം അടങ്ങിയിരിക്കുന്നു
റാഗിയില്‍ ധാരാളം പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്., ഇത് അമിതവണ്ണത്തെ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു, പലപ്പോഴും റാഗിയുടെ ഉപഭോഗം നിങ്ങളില്ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. കൂടാതെ ദഹന പ്രശ്നത്തോടൊപ്പം പ്രമേഹ സാധ്യതയേയും കുറയ്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇത് മികച്ച മാറ്റങ്ങളാണ് നല്‍കുന്നതെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
ഗ്ലൂറ്റന്‍ രഹിതം
രാഗിയുടെ ഗ്ലൂറ്റന്‍ രഹിത നില ഗ്ലൂറ്റന്‍ അസഹിഷ്ണുത ഉള്ളവര്‍ക്ക് മികച്ച തിരഞ്ഞെടുപ്പ് തന്നെയാണ്. പലപ്പോഴും ഗ്ലൂട്ടന്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ റാഗിയില്‍ ഗ്ലൂട്ടന്‍ ഇല്ലാത്തത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതില്‍ സംശയം വേണ്ട. ഇത് ശരീരം മെലിയുന്നതിനും അതോടൊപ്പം തന്നെ ശരീരഭാരത്തെ കൃത്യമാക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ് റാഗി എന്ന കാര്യത്തില്‍ സംശയം വേണ്ട.

റാഗി റൊട്ടി എങ്ങനെ ഉണ്ടാക്കാം?
1. റാഗി മാവ് എടുത്ത് ചപ്പാത്തി പരുവത്തില്‍ കുഴച്ചെടുക്കേണ്ടതാണ്. അതിനായി എപ്പോഴും ചൂടുവെള്ളം ഉപയോഗിക്കുക, ഇത് മാവ് മാര്ദ്ദവമുള്ളതാക്കുന്നതിന് സഹായിക്കുന്നു. അത് വഴി നിങ്ങള്‍ക്ക് മികച്ച റാഗി റൊട്ടി തയ്യാറാക്കാം.
2. ഘടന വര്‍ദ്ധിപ്പിക്കുന്നതിനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും നെയ്യ് അല്ലെങ്കില്‍ എണ്ണയില്‍ ചേര്‍ക്കാവുന്നതാണ്.
3. റൊട്ടി തയ്യാറാക്കുന്നതിന് മുന്‍പായി അരമണിക്കൂര്‍ എങ്കിലും ഇത് വെക്കേണ്ടതാണ്.
4. മാവ് പരത്തുമ്പോള്‍ അത് പറ്റിപ്പിടിക്കാതിരിക്കാന്‍ ഉണങ്ങിയ റാഗി മാവില്‍ മുക്കി പരത്താവുന്നതാണ്.
5. റൊട്ടി തയ്യാറാക്കുമ്പോള്‍ ഇടത്തരം തീയില്‍ വേവിക്കുക, ഇരുവശത്തും അമര്‍ത്തിയാല്‍ അത് നല്ല സോഫ്റ്റ് ആയി വരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications