Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
തേനിനോടൊപ്പം മൂന്ന് ചേരുവകള്‍: കാറ്റഴിച്ച പോലെ തടി കുറയും
അമിതവണ്ണം ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ തിരിച്ചെടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ പ്രശ്നത്തിലേക്ക് എത്തിക്കും. ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും ജീവിതശൈലിയും തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതിനേക്കാള്‍ അമിതവണ്ണത്തെ കുറയ്ക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നും നോക്കാം. ജിമ്മില്‍ പോയി കഠിനാധ്വാനം ചെയ്യുന്നത് പോലെ തന്നെ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. തേന്‍ ഉപയോഗിച്ച് നമുക്ക് അമിതവണ്ണത്തെ പരിഹരിക്കാവുന്നതാണ്.
തേനില്‍ ചില വസ്തുക്കള്‍ ചേര്‍ക്കുന്നത് വഴി അത് നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. തേന്‍ ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നും ഇതിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നുമാണ് ആയുര്‍വ്വേദം പറയുന്നത്. എന്നാല്‍ തേനില്‍ എന്തൊക്കെ ചേരുവകള്‍ ചേര്‍ക്കണം എന്തൊക്കെയാണ് അമിതവണ്ണത്തെ പ്രതിരോധിക്കുന്നത് എന്ന് നമുക്ക് നോക്കാം.

തേനിന്റെ ഗുണങ്ങള്‍
തേന്‍ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ എന്നിവയോടൊപ്പം തന്നെ ആരോഗ്യത്തെ സഹായിക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ തേനില്‍ ഫ്രക്ടോസ് പോലുള്ളവയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരത്തെ സ്വാധീനിക്കുമെങ്കിലും അത് പലപ്പോഴും ഗ്ലൂക്കോസ് ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ശരീരത്തില്‍ നിന്ന് കൊഴുപ്പ് കത്തിക്കുന്ന ഹോര്‍മോണ്‍ പുറത്ത് വിടുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
തേന്‍ ഉപയോഗിക്കുമ്പോള്‍
തേന്‍ ഉപയോഗിക്കുമ്പോള്‍ അതി ശുദ്ധീകരിച്ച പഞ്ചസാരയേക്കാള്‍ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് എന്നതാണ് ന്യൂട്രിഷ്യനിസ്റ്റും ഡയറ്റീഷ്യനുമായ ശിഖ അഗര്‍വാള്‍ ശര്‍മ്മ പറയുന്നത്. ഇതില്‍ കലോറി കുറവായതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തേന്‍ ഒരു മികച്ച പരിഹാരമാണ് എന്നാണ് ഇവര്‍ പറയുന്നത്. അത് മാത്രമല്ല എപ്രകാരം തേന്‍ ഉപയോഗിക്കാം, എന്തൊക്കെ ചേര്‍ക്കണം തടി കുറയ്ക്കാന്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

തേനും കറുവപ്പട്ടയും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തേനും കറുവപ്പട്ടയും ചേര്‍ക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇത് ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് എന്നതും നമുക്കറിയാം. പലപ്പോഴും സുഗന്ധവ്യഞ്ജനമായത് കൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് തേനും കറുവപ്പട്ടയും ചേര്‍ന്ന മിശ്രിതം കഴിക്കാവുന്നതാണ്. നിങ്ങളുടെ ഗ്രീന്‍ ടീയില്‍ അര ടീസ്പൂണ്‍ കറുവപ്പട്ടയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കുന്നത് വഴി മെറ്റബോളിസം മെച്ചപ്പെടുകയും ആരോഗ്യം മികച്ചതാവുകയും ചെയ്യുന്നു. അത് മാത്രമല്ല ശാരീരികോര്‍ജ്ജം മികച്ച് നില്ക്കുന്നതിനും ഏറ്റവും അനുയോജ്യമാണ് ഈ മിശ്രിതം.

തേനും നാരങ്ങ നീരും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തേനും നാരങ്ങ നീരും വളരെയധികം സഹായിക്കുന്നു. അതിനായി രാവിലെ അരഗ്ലാസ്സ് ചൂടുവെള്ളത്തില്‍ അര ടിസ്പൂണ്‍ തേന്‍ അതിനോടൊപ്പം അല്പം നാരങ്ങ നീര് എന്നിവ ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ആരോഗ്യത്തിനും സഹായിക്കും. ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മിശ്രിതം അനുയോജ്യമാണ്. അത് കൂടാതെ ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിലും മികച്ച് നില്ക്കുന്നു തേന്‍ നാരങ്ങ നീര് മിശ്രിതം.
തേനും വെളുത്തുള്ളിയും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തേനും വെളുത്തുള്ളിയും വളരെയധികം സഹായിക്കുന്നതാണ്. ഈ മിശ്രിതം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ആരോഗ്യകരവും ഫിറ്റ്നസ് നിലനിര്‍ത്തുന്നതുമായ ഈ മിശ്രിതം പലപ്പോഴും നിങ്ങളില്‍ മികച്ച മാറ്റം ശരീരഭാരത്തിന്റെ കാര്യത്തില്‍ വരുത്തുന്നു. ദഹനാരോഗ്യം ഉറപ്പ് വരുത്തുന്നതിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് തേന്‍ വെളുത്തുള്ളി മിശ്രിതം. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

