Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ദിനവും ശ്രദ്ധിക്കാം: ആഗ്രഹം പോലെ വണ്ണം കുറയും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും തടി കുറയ്ക്കുക എന്നത് അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അമിതവണ്ണം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളിലുണ്ടാക്കുന്നു. പ്രധാന വെല്ലുവിളിയാണ് അമിതവണ്ണം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനെ പ്രതിരോധിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യം അറിഞ്ഞിരിക്കണം. എന്നാല്‍ നമ്മുടെ ചില ദൈനംദിന ശീലങ്ങളിലൂടെ അമിതവണ്ണത്തെ എപ്രകാരം ഇല്ലാതാക്കാം എന്ന് നമുക്ക് നോക്കാം. അമിതമായ മാനസിക സമ്മര്‍ദ്ദം നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും വണ്ണം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി രാത്രിയുള്ള മൊബൈല്‍ ഉപയോഗവും അല്പം ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരം ശീലങ്ങളെല്ലാം തന്നെ അമിതവണ്ണത്തിലേക്കും അത് വഴി പ്രമേഹം പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും എത്തുന്നു. പലപ്പോഴും ജീവിത ശൈലിയില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. എന്നാല്‍ ജീവിത ശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ആരോഗ്യകരമായ ശരീരഭാരത്തിലേക്ക് എത്തുന്നു. ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു. അത് മാത്രമല്ല കൊഴുപ്പ് കുറയ്ക്കുന്നതിനും അമിതവണ്ണത്തിനും കാരണമാകുന്നു. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം.

രാവിലെ ഒരു ഗ്ലാസ്സ് വെള്ളം
രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന് ഉന്മേഷം നല്‍കുകയും അത് വഴി ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതിനായി ആവശ്യമെങ്കില്‍ അല്പം ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങ നീര് മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നു. അമിതവണ്ണത്തെ പൂര്‍ണമായും പരിഹരിക്കുന്നതിനും ആരോഗ്യകരമായ ജീവിത ശൈലിയും നിലനിര്‍ത്തുന്നതിന് വളരെ മികച്ചതാണ് ഈ മിശ്രിതം.
വ്യായാമം ചെയ്യുന്നത്
സ്ഥിരമായി വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. രാവിലെ നടക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ഏറ്റവും അനുയോജ്യമായ സമയമാണ്. എന്നാല്‍ 20-30 മിനിറ്റ് വരെയെങ്കിലും ദിവസവും നടക്കുകയോ അല്ലെങ്കില്‍ വ്യായാമം ചെയ്യുകയോ ചെയ്യാവുന്നതാണ്. ഇത് വഴി നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസം മികച്ചതാവുന്നു. അത് വഴി ആരോഗ്യവും വര്‍ദ്ധിക്കും. അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കും. ഇടക്കിടെ അല്പം നടക്കുന്നതും നല്ലതാണ്. ഇത് ജോലി ്െചയ്യുമ്പോള് ശീലമാക്കാവുന്നതാണ്.

യോഗ ചെയ്യാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് യോഗ. ദിനവും അരമണിക്കൂര്‍ എങ്കിലും യോഗ ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സ്ട്രെച്ചിങ് അല്ലെങ്കില്‍ അമിതവണ്ണത്തെ കുറയ്ക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് യോഗ എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് ദിവസം മുഴുവന്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഫിറ്റായിരിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാം. സ്ഥിരമായി യോഗ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് സ്ഥിരമാക്കുന്നതെങ്കില് നമുക്ക് നല്ലൊരു യോഗാചാര്യനോട് സംസാരിച്ച് തുടങ്ങേണ്ടതാണ്.
ദിനചര്യയില്‍ ഉറക്കവും ഉണരലും
സ്ഥിരമായി ഉറങ്ങുന്നതും ഉണരുന്നതും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലരും ഉറങ്ങുന്നതിനും ഉണരുന്നതിനും പലപ്പോഴും സമയം കൃത്യമാക്കുകയില്ല. ദിനവും 7-8 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും വിശ്രമമില്ലാത്ത അവസ്ഥ ആരോഗ്യത്തിന് ദോഷം നല്‍കുന്നതാണ്. രാവിലെ ഉണരുന്നത് വഴി കൃത്യമായി ആരോഗ്യം മികച്ചതാക്കാവുന്നതാണ്. ജോലികള്‍ ചെയ്യുമ്പോള്‍ അത് കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനും സ്വന്തമായി സമയം കണ്ടെത്തുന്നതിനും ശ്രമിക്കണം. അത് മാത്രമല്ല രാത്രിയില്‍ മൊബൈല്‍ ഫോണും ടിവി സ്ക്രീനും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
