Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Weight Loss Tips: ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍, ഈ കുഞ്ഞന്‍ വിത്തിലില്ലാത്തതൊന്നുമില്ല, തടി ഒതുക്കും അത്
Weight Loss: ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചിയ വിത്തുകള്‍. എന്നാല്‍ അത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനും കൊഴുപ്പുരുക്കുന്നതിനും കുടവയറിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യം. കാരണം അമിതവണ്ണത്തെ കുറയ്ക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിന് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പലപ്പോഴും ചിയ വിത്തുകള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കുന്നു. ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കുന്നതിനും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അത്യുത്തമമാണ് എന്തുകൊണ്ടും ചിയ വിത്തുകള്‍.
ഈ വിത്തുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ പോഷകങ്ങള്‍ ധാരാളമായി ഉണ്ട് എന്നത് തന്നെയാണ് ഇതിനെ ഏറ്റവും പ്രിയപ്പെട്ടതാക്കുന്നതും. ചിയ വിത്തുകള്‍ വെള്ളത്തിലിട്ടാല്‍ അത് വെള്ളം വലിച്ചെടുക്കുകയും ജെല്‍ രൂപത്തിലാവുകയും ചെയ്യുന്നു. ഇത് ശരീരത്തിന് ജലാംശം നല്‍കുകയും വിശപ്പിനെ കുറയ്ക്കുകയും വയറ് നിറഞ്ഞെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്നു.

ഗുണങ്ങള്‍ ഇപ്രകാരം
ചിയ വിത്തുകള്‍ ചേര്‍ത്ത വെള്ളം എപ്രകാരം നിങ്ങള്‍ക്ക് ഗുണങ്ങള്‍ നല്കുന്നു എന്ന് നമുക്ക് നോക്കാം. പലപ്പോഴും ഇതിലുള്ള ഫൈബര്‍ തന്നെയാണ് ഏറ്റവും മികച്ച മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നത്. ഇത് ദഹനത്തെ മികച്ചതാക്കുകയും വിശപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു. അമിത വിശപ്പിനെ പ്രതിരോധിക്കുന്നതിനും അതോടൊപ്പം തന്നെ ശരീരത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ഫൈബര്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. കലോറി കുറവാണ് എന്നതാണ് ചിയ വിത്തിന്റെ പ്രത്യേകത. അത് മാത്രമല്ല പോഷകങ്ങളുടെ കലവറയാണ് എന്നതും ഏറ്റവും മികച്ചതാണ്.
ചിയവിത്ത് വെള്ളം തയ്യാറാക്കുന്നത്
ചിയ വിത്തുകള്‍ തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം ഒരു ടേബിള്‍ സ്പൂണ്‍ ചിയ വിത്തുകള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്തക്കാവുന്നതാണ്. ഇതിലേക്ക് രുചി വര്ദ്ധിപ്പിക്കുനന്തിന് വേണ്ടി അല്പം നാരങ്ങ നീര്, അല്പം തേന്‍ എന്നിവ രുചി അനുസരിച്ച് ചേര്‍ക്കണം. ഇത് പതിനഞ്ച് മിനിറ്റ് നേരത്തേക്ക് അടച്ച് വെച്ചതിന് ശേഷം നല്ലതുപോലെ ഇളക്കി കഴിക്കണം. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് പുതിനയില, ഇഞ്ചി എന്നിവയും ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം ഗുണഫലങ്ങള്‍ നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
ചിയ വിത്തുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് എപ്രകാരം നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നത് ഇപ്രകാരമാണ്. ദിനവും അരമണിക്കൂര്‍ മുന്‍പ് ചിയ വിത്ത് വെള്ളം കുടിക്കാവുന്നതാണ്. ഇത് വിശപ്പിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല സ്മൂത്തികളില്‍ ചേര്‍ക്കുന്നതും നല്ലതാണ്. അത് മാത്രമല്ല പല തരത്തിലും നിങ്ങള്‍ക്ക് ഇത് സ്മൂത്തികളില്‍ ചേര്‍ക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രയധികം ഗുണങ്ങളാണ് ചിയവിത്ത് നല്‍കുന്നത്. അമിതവണ്ണവും കുടവയറും എല്ലാം കുറയ്ക്കുന്നതിന് ചിയ വിത്ത് വെള്ളം കുടിക്കാവുന്നതാണ്.

ദോഷഫലങ്ങള്‍
ചിയ വിത്തുകള്‍ ആരോഗ്യത്തിന് സഹായിക്കുന്നത് പോലെ തന്നെ അതിന് ചില ദോഷഫലങ്ങളും ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം. ഇത് പൊതുവേ സുരക്ഷിതമാണെങ്കിലും പലപ്പോഴും അല്പം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിയ വിത്തുകള്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചിയ വിത്തുകള്‍ തൊണ്ടയില്‍ ഒട്ടുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും പരിഹരിക്കുന്നതിന് വേണ്ടി നല്ലതുപോലെ കുതിര്‍ത്ത് മാത്രമേ ഉപയോഗിക്കാവൂ. അത് മാത്രമല്ല ചിലരില്‍ ഇത് അലര്‍ജിയുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു നല്ല പാനീയമാണ് ചിയ വിത്തുകള്‍ ചേര്‍ത്ത വെള്ളം എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇത് ആരോഗ്യകരമായ ജീവിത ശൈലിക്ക് മികച്ചതാണ്. എന്നാല്‍ ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ വെള്ളം ധാരാളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
