Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
അമിത ഭക്ഷണശീലം ഒഴിവാക്കാം, തടി കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍ ഇവയാണ്
അമിതവണ്ണം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെ പ്രശ്നത്തിലാക്കുന്നതാണ്. എന്നാല്‍ അതിനെ എത്രത്തോളം മികച്ച രീതിയില്‍ കൈകാര്യം ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല. തടി കുറയ്ക്കുന്ന കാര്യത്തില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതാണ് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്കും കൂടാതെ തടി വര്‍ദ്ധിപ്പിക്കുന്നതിലേക്കും എത്തിക്കുന്നത്. ഇത് പലപ്പോഴും ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ കലോറി എത്തിക്കുന്ന അവസ്ഥയിലേക്ക് എത്തും. പല കാരണങ്ങളാല്‍ ഭക്ഷണം കഴിക്കുന്നവരുണ്ട്. അതില്‍ സമ്മര്‍ദ്ദം, വിരസത, മാനസിക പ്രതിസന്ധികള്‍ എന്നിവയെല്ലാം കാരണമാവാം. എന്നാല്‍ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
മനസ്സറിഞ്ഞ് ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ നിങ്ങള്‍ക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാം. അമിതമായി ഭക്ഷണം കഴിക്കുന്നത് മൂലം പലപ്പോഴും അത് വണ്ണം വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇനി അമിതവണ്ണത്തെ കുറയ്ക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ആറ് കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇത് പ്രകാരം നിങ്ങളുടെ ആരോഗ്യം മികച്ചതാക്കാം. അത് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യാവുന്നതാണ്. എന്തൊക്കെയാണ് പാലിക്കേണ്ട കാര്യങ്ങളെന്ന് നോക്കാം.

പ്രോട്ടീനും നാരുകളും ശ്രദ്ധിക്കണം
കഴിക്കുന്ന ഭക്ഷണത്തില്‍ എപ്പോഴും പ്രോട്ടീനും നാരുകളും കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇത് വയര്‍ നിറഞ്ഞതാക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല വയറിന് പൂര്‍ണ സംതൃപ്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. പ്രോട്ടീനും നാരുകളും കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് വഴി തടി കുറയ്ക്കുന്നതിനും സഹായിക്കും. മുട്ട, ചിക്കന്‍, പച്ചക്കറികള്‍ എന്നിവയെല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വേഗത്തില്‍ വയറ് നിറയ്ക്കുന്നതിന് സഹായിക്കുകയും ഇടക്കിടെ കഴിക്കുന്നത് പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
വിശപ്പിനെ സഹിക്കരുത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതമായി വിശക്കുന്നത് വരെ ഭക്ഷണം കഴിക്കുന്നതിനായി കാത്തിരിക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും 3-4 മണിക്കൂര്‍ കൂടുമ്പോഴെങ്കിലും ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കും. അമിതമായി വിശപ്പ് തുടങ്ങുന്നത് വരെ ഒരിക്കലും ഭക്ഷണം മാറ്റി വെക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും.
ആവശ്യമുള്ള ഭക്ഷണം എടുത്ത് കഴിക്കുക
ഒരു കാരണവശാലും ഭക്ഷണം കഴിക്കുമ്പോള്‍ ഒരു പാക്കറ്റില്‍ നിന്നോ അല്ലെങ്കില്‍ കണ്ടെയ്നറില്‍ നിന്നോ എടുത്ത് കഴിക്കരുത്. ഇത്തരത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അത് മാത്രമല്ല അവ അമിതമായ ഭക്ഷണശീലത്തിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എപ്പോഴും ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി കഴിക്കാതിരിക്കുന്നതിന് വേണ്ടി ചെറിയൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കേണ്ടതാണ്.
ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കാം
എപ്പോഴും ഭക്ഷണത്തിന് മുന്‍പും വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തിന് തടയിടുന്നു. പലപ്പോഴും ദാഹം കൂടുതലാവുമ്പോള്‍ അത് വിശപ്പായി തെറ്റിദ്ധരിക്കപ്പെടുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു എപ്പോഴും ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത്. ഇത് ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇന്ന് മുതല്‍ ഭക്ഷണത്തിന് മുന്നോടിയായി അല്പം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഫോണ്‍ നോക്കി ഭക്ഷണം വേണ്ട
ഫോണ്‍ നോക്കി ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നതാണ് സത്യം. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. വളരെ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ഇത് വഴി വിശപ്പ് വര്‍ദ്ധിക്കുകയും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഫോണില്‍ നോക്കിയോ ടിവി കണ്ടോ ഭക്ഷണം കഴിക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
അമിതമായി ഭക്ഷണം കഴിക്കുന്ന സാഹചര്യങ്ങള്‍
പലപ്പോഴും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിനുള്ള സാഹചര്യം പലരിലും ഉണ്ടാവുന്നു. ഇത്തരം പ്രലോഭനങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഈ കാര്യങ്ങളെല്ലാം തന്നെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അമിതവണ്ണത്തിലേക്ക് എത്തിക്കും. എന്നാല്‍ അപകടകരമായ അവസ്ഥ ഇല്ലാതാക്കുന്നതിനും തടി കുറയ്ക്കുന്നതിനും ഇനി പറയുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications