Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
രണ്ടാഴ്ചക്കുള്ളില്‍ അരക്കെട്ടൊതുക്കുന്ന സൂത്രം, തടിയും കുറയും
തടി കുറയ്ക്കുക എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത് ഇത്തരത്തില്‍ അമിതവണ്ണം തന്നെയാണ്. അതിനെ കുറയ്ക്കുക എന്നതാണ് ആദ്യത്തെ കാര്യം. എന്നാല്‍ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ അരക്കെട്ടൊതുക്കുന്നതിനും അത് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ചെറിയ ചില കാര്യങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കുന്നവര് നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത്.
എന്നാല്‍ അതിന് വേണ്ടി പലരും തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗമായി പലരും തിരഞ്ഞെടുക്കുന്നത് കര്‍ശനമായ ഭക്ഷണക്രമവും തീവ്രമായ വ്യായാമവും തന്നെയാണ്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നെങ്കിലും അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അരക്കെട്ടൊതുക്കി രണ്ടാഴ്ചക്കുള്ളില്‍ പരിഹാരം കാണാവുന്നതാണ്. പലപ്പോഴും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് മതിയാകാറില്ല. അതിനായി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

അത്താഴം നേരത്തെ കഴിക്കണം
അത്താഴം നേരത്തെ കഴിക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതായത് വൈകുന്നേരം 7 മണിയോടെ അത്താഴം കഴിക്കണം. അത് മാത്രമല്ല അത്താഴത്തിന് കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുകയും ചെയ്യുക. ഇത് കൊഴുപ്പ് സംഭരിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാനും രാത്രിയില്‍ മികച്ച ദഹനത്തിനും നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇതെല്ലാം അരക്കെട്ടൊതുക്കുന്നതിന് സഹായിക്കുന്നു. അത് വഴി ആരോഗ്യം മികച്ചതാവുകയും ചെയ്യുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും ഇത് പരിഹാരം കാണുന്നതിന് സഹായിക്കും.
നടത്തം 20 മിനിറ്റ്
ദിവസവും 20 മിനിറ്റ് നടക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് അത്താഴത്തിന് ശേഷം 20 മിനിറ്റ് നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുകയും വൈകിയുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള കൊതി ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ അത്താഴം കഴിഞ്ഞ് 20 മിനിറ്റ് നടക്കാവുന്നതാണ്.

ഉറങ്ങുന്നതിനുമുമ്പ് ഹെര്‍ബല്‍ ടീ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ഹെര്‍ബല്‍ ടീ. ഇത് ഉറങ്ങുന്നതിന് മുന്‍പ് അല്പം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ വീക്കം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും. ഒരു കപ്പ് വെള്ളം ചൂടാക്കി അതിലേക്ക് അര ടീസ്പൂണ്‍ വീതം പെരുംജീരകം, ജീരകം, അയമോദകം, കാല് ടീസ്പൂണ്‍ ഇഞ്ചി ചതച്ചത്, ഒരു നുള്ള് മഞ്ഞളും കുരുമുളകും എന്നിവ ചേര്‍ത്ത് വേണം ഹെര്‍ബല്‍ടീ കുടിക്കുന്നതിന്. ഇത് കുടിക്കുന്നത വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട. ഇത് നല്ലതുപോലെ തിളപ്പിച്ച് 5-7 മിനിറ്റ് വരെ തിളപ്പിക്കേണ്ടതാണ്. അതിന് ശേഷം നാരങ്ങ നീരും ചേര്‍ത്ത് ചെറു ചൂടോടെ കുടിക്കാവുന്നതാണ്. ഗ്യാസ്, വയറുവീര്‍ക്കല്‍, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ പാനീയം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications