Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഈ 3 തരം മുട്ട വിഭവങ്ങള്‍ മതി വണ്ണവും വയറും ഒരുമാസത്തിനുള്ളില്‍ കുറയ്ക്കാം
വണ്ണം കുറയ്ക്കാന്‍ പലപ്പോഴും കഷ്ടപ്പെടുന്നവരായിരിക്കും പലരും. ഡയറ്റെടുക്കാന്‍ ശ്രമിച്ചാല്‍ ഓട്സ് കഴിച്ച് മടുപ്പ് അനുഭവപ്പെടുന്നവരും ധാരാളമാണ്. എന്നാല്‍, ഈ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ മുട്ട കഴിച്ചുകൊണ്ട് വണ്ണം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. മൂന്ന് നേരമല്ല, ഏതെങ്കിലും ഒരു നേരം ഈ മുട്ട കൊണ്ട് തയ്യാറാക്കിയ വിഭവങ്ങള്‍ മാത്രം കഴിച്ചാല്‍ മതിയാകും. വിശപ്പ് കുറയും, ശരീരത്തില്‍ അമിതമായി കൊഴുപ്പ് എത്തുകയും ഇല്ല. ഇത്തരത്തില്‍ തയ്യാറാക്കി കഴിക്കാവുന്ന മുട്ട വിഭവങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

മുട്ട ഓട്സ് ഓംലറ്റ്
ഓട്സ് കൊണ്ട് ഓംലറ്റ് തയ്യാറാക്കി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്. മുട്ട കഴിക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍ എത്തുന്നു. കൂടാതെ ഓട്സില്‍ നാരുകള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തില്‍ എത്തുമ്പോള്‍ വിശപ്പ് കുറയുന്നു. ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറയുന്നു. അതുപോലെ, നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം കൃത്യമാകാനും ഇവ സഹായിക്കുന്നു.
മുട്ട ഓംലറ്റ് തയ്യാറാക്കുന്നതിനായി, ആദ്യം ഒരു രണ്ട് മുട്ട എടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഓട്സ്, ഒരു ടീസ്പൂണ്‍ ക്യാരറ്റ്, ക്യാപ്സിക്കം, സവാള എന്നിവ അരിഞ്ഞത് എന്നിവ ചേര്‍ത്ത്, ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് മിക്സ് ചെയ്ത് കുറച്ച് ഒലീവ് ഓയിലില്‍ പൊരിച്ചെടുക്കുക. പൊരിച്ച് കഴിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് ഈ മുട്ട ഒരു ചെറിയ കറി പാത്രത്തിലേയ്ക്ക് ഒഴിക്കുക. അതിനുശേഷം ഈ കറിപാത്രം ഇഡ്ഡലി തട്ടില്‍ വെച്ച്, ആവികയറ്റി വേവിച്ചെടുക്കാവുന്നതാണ്. ഇത്തരത്തില്‍ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
മുട്ട സാലഡ്
മുട്ട സാലഡ് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ, വിശപ്പ് കുറയ്ക്കാനും, ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാനും മുട്ട സാലഡ് സഹായിക്കുന്നതാണ്. ഇതിനായി രണ്ട് പുഴുങ്ങിയ മുട്ട ചെറിയ കഷ്ണങ്ങളായി നുറുക്കുക. ഇതിലേയ്ക്ക് ക്യാപ്സിക്കം, വേവിച്ചെടുത്ത ബ്രോക്കോളി, ആവി കയറ്റിയ ചീരയില, സവാള, തക്കാളി, കുറച്ച് ഒലീവ് ഓയില്‍ യോഗര്‍ട്ടില്‍ മിക്സ് ചെയ്ത് അതില്‍ കുരുമുളകും, ഒറിഗാനോയും ചേര്‍ത്ത് മിക്സ് ചെയ്ത് ഈ സാലഡില്‍ ചേര്‍ത്ത് മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഒരു നേരം ഈ സാലഡ് കഴിക്കുന്നത് വേഗത്തില്‍ വയര്‍ നിറയ്ക്കാന്‍ സഹായിക്കുന്നതാണ്.
എഗ്ഗ് ബുര്‍ജി
ധാരാളം പച്ചക്കറികള്‍ ചേര്‍ത്ത് എഗ്ഗ് ബുര്‍ജി തയ്യാറാക്കിയാല്‍, വണ്ണം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്. വയര്‍ വേഗത്തില്‍ നിറയുന്നതിനും, ശരീരത്തിലേയ്ക്ക് പോഷകങ്ങള്‍ എത്താനും, പ്രോട്ടീന്‍, നാരുകള്‍ എന്നിവ ശരിയായ അളവില്‍ എത്തുന്നതിനും എഗ്ഗ് ബുര്‍ജി സഹായിക്കുന്നു.
എഗ്ഗ് ബുര്‍ജി തയ്യാറാക്കുന്നതിനായി, ക്യാപ്സിക്കം, ക്യാരറ്റ്, സവാള, പച്ചമുളക് എന്നിവ ചെറുതാക്കി അരിഞ്ഞ് മാറ്റി വെയ്ക്കുക. അതിനുശേഷം പച്ച ഗ്രീന്‍പീസ് കുതിര്‍ത്ത് വെയ്ക്കുക. ആദ്യം ഒരു ചട്ടി ചൂടാക്കുക. ഇതിലേയ്ക്ക് ഒലീവ് ഓയില്‍ ചേര്‍ക്കുക. അതിനുശേഷം പച്ചക്കറികള്‍ ഓരോന്നായി ചേര്‍ക്കാം. പിന്നീട് ഇതിലേയ്ക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗ്രീന്‍ പീസ് എന്നിവ ചേര്‍ക്കുക. വഴറ്റി എടുത്തതിന് ശേഷം, രണ്ട് മുട്ട പൊട്ടിച്ച് ഒഴിക്കുക. നല്ലപോലെ സ്ക്രാംബിള്‍ ചെയ്യുക. ആവശ്യമെങ്കില്‍ കുരുമുളക് പൊടി ചേര്‍ക്കാവുന്നതാണ്. അവസാനം മല്ലിയില ചേര്‍ത്ത് ചൂടാക്കി കഴിക്കാവുന്നതാണ്. ഒരു നേരം ഇത്തരത്തില്‍ തയ്യാറാക്കിയ എഗ്ഗ് ബുര്‍ജി കഴിക്കുന്നത് നല്ലതാണ്. വേണമെങ്കില്‍ ഇതില്‍ പനീര്‍ ചേര്‍ക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
