Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
പ്രസവശേഷം അമിതവണ്ണമോ? കുറയ്ക്കാൻ ഇതാ 4 ജ്യൂസുകൾ
ഒരു പ്രസവം കഴിയുമ്പോഴേയ്ക്കും അമിതമായി വണ്ണം വെയ്ക്കുന്ന നിരവധി സ്ത്രീകളുണ്ട്. ചിലർ കൃത്യമായ ഡയറ്റെടുത്ത്, ഈ വണ്ണം കുറയ്ക്കാൻ ശ്രമിക്കും. എന്നാൽ, ചിലർ എത്ര ശ്രമിച്ചാലും അമിതവണ്ണം കുറച്ചെടുക്കാൻ സാധിക്കാറില്ല. ഇത്തരത്തിൽ അമിതവണ്ണം മൂലം കഷ്ടപ്പെടുന്നവർക്ക് ശരീരഭാരം കുറയ്ക്കാൻ പതിവാക്കാവുന്ന ചില ജ്യൂസുകളുണ്ട്.

വളരെ പ്രകൃതിദത്തനായ ഇത്തരം ജ്യൂസുകൾ ശരീരത്തിലെ അമിതമായിട്ടുള്ള കലോറി കുറയ്ക്കുകയും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഇവ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.
സിട്രസ്സ് റിഫ്രഷർ ജ്യൂസ്
ഓറഞ്ച്, മുന്തിരി, നാരങ്ങ, സാലഡ് വെള്ളരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ജ്യൂസാണ് സിട്രസ്സ് റിഫ്രഷർ ജ്യൂസ്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അതുപോലെ, ശരീരത്തിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്ത് ഡീറ്റോക്സ് ചെയ്യുന്നതിനും, ശരീരത്തിൽ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഉരുക്കി കളയുന്നതിനും സഹായിക്കും.
തയ്യാറാക്കാം
ഇത് തയ്യാറാക്കി എടുക്കാനായി, ഒരു കപ്പ് ഓറഞ്ച്, അര കപ്പ് മുന്തിരി, കാൽകപ്പ് നാരങ്ങനീര്, കാൽകപ്പ് വെള്ളരിക്ക എന്നിവ എടുക്കുക. ഇവ എല്ലാം ഒന്നിച്ചിട്ട് ജ്യൂസടിച്ച് കുടിക്കാവുന്നതാണ്. ഇത്രത്തിൽ പതിവായി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
പൈനാപ്പിൾ പവർ ജ്യൂസ്
ശരീരത്തിൽ പ്രോട്ടീൻ വർദ്ധിപ്പിക്കുന്നതിനും, വിറ്റമിൻ സി ശരീരത്തിൽ എത്താനും, നാരുകൾ ശരീരത്തിൽ എത്തുന്നതിനും ഏറ്റവുമധികം സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കും.
തയ്യാറാക്കാം
ഈ ജ്യൂസ് തയ്യാറാക്കുന്നതിനായി 1 കപ്പ് പൈനാപ്പിൾ, അര കപ്പ് കരിക്കിൻ വെള്ളം, കാൽ കപ്പ് ചീരയില, കാൽകപ്പ് നട്സ് എന്നിവ ചേർത്ത് നന്നായി ജ്യൂസ് അടിക്കുക. ഇത് എന്നും രാവിലെ കുടിക്കുന്നത് വളരെ നല്ലതാണ്.
ബെറി ബ്ലിസ്സ് ജ്യൂസ്
നാരുകളാൽ സമ്പന്നമായ ജ്യൂസാണ് ബെറി ബ്ലിസ്സ് ജ്യൂസ്. ഇതിൽ വിറ്റമിൻ സിയും ഹെൽത്തി ഫാറ്റും അടങ്ങിയിരിക്കുന്നു, ഇവ ശരീരഭാരം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും.
തയ്യാറാക്കാം
ഇത് തയ്യാറാക്കാൻ ഏതെങ്കിലും ബെറി 1 കപ്പ് എടുക്കുക. സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിവയിൽ ഏത് വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇതിലേയ്ക്ക് അര കപ്പ് ഗ്രീക്ക് യോഗർട്ട്, 1ടോബിൾ സ്പൂൺ തേൻ, അര കപ്പ് ബദാം മിൽക്ക് എന്നിവ ചേർത്ത് അരച്ച് ജ്യൂസാക്കി എടുക്കുക. എന്നും രാവിലെ പതിവായി ഇത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ക്യാരറ്റ് ക്ലാരിറ്റി ജ്യൂസ്
വളരെയധികം നാരുകളാലും വിറ്റമിൻ എ-യാലും സമ്പന്നമാണ് ഈ ജ്യൂസ്. ഇത് പതിവാക്കിയാൽ കണ്ണുകളുടെ ആരോഗ്യം വർദ്ധിക്കും. അതുപോലെ, ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
തയ്യാറാക്കാം
ഈ ജ്യൂസ് തയ്യാറാക്കുന്നതിനായി രണ്ട് മീഡിയം സൈസ് ക്യാരറ്റ് എടുക്കുക. അര കപ്പ് ആപ്പിൾ, 2 കഷ്ണം ഇഞ്ചി, കാൽകപ്പ് നാരങ്ങ ജ്യൂസ് എന്നിവ ചേർത്ത് നല്ല ജ്യൂസ് തയ്യാറാക്കി എടുക്കുക. ഇവ പതിവായി കുടിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക
ഈ ജ്യൂസ് പതിവാക്കും മുൻപ് ഒരു ഡോക്ടറുടെ അഭിപ്രായം തേടുന്നത് വളരെ നല്ലതായിരിക്കും. നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം ജ്യൂസുകൾ കഴിക്കാൻ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications