Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഒന്നും രണ്ടുമല്ല, 25 കിലോയാണ് കുറഞ്ഞത് - 85-ല്‍ നിന്ന് 60-ലേക്ക് അത്ഭുതപ്പെടുത്തും ഈ മാറ്റം
ശരീരഭാരം കുറക്കുക എന്നത് നല്ലൊരു ശതമാനം ആളുകളും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ അതനുസരിച്ച് കഷ്ടപ്പെടാനൊന്നും പലരും തയ്യാറല്ല. പലപ്പോഴും ഓരോ ആഘോഷവും നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ്. പലപ്പോഴും ക്രിസ്മസും പുതുവര്‍ഷവും ഓണവും വിഷുവും ഈസ്റ്റവും പെരുന്നാളും എല്ലാം കൂടി നമ്മളെ തടിയന്മാരാക്കും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ അതിനെ കുറയ്ക്കാന്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് ഏറ്റവും വലിയ അപകടം.
എന്നാല്‍ ആരോഗ്യകരമായ ശരീരവും മനസ്സും കാത്തുസൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. കാരണം അതിനായി അല്പം കഷ്ടപ്പെടേണ്ടതാണ്. എന്നാല്‍ ഇനി നിങ്ങള്‍ക്കും അമിതവണ്ണമെന്ന പ്രശ്നത്തെ അധികം കഷ്ടപ്പെടാതെ കുറയ്ക്കാം എന്നാണ് പോഷകാഹാര വിദഗ്ധയായ നിത തീവാരി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈലായിരിക്കുകയാണ് നിതയുടെ വീഡിയോ.

85-ല്‍ നിന്ന് 60-ലേക്ക്
നിതയുടെ ശരീരഭാരം 85 കിലോയായിരുന്നു. അതാണ് ഇപ്പോള്‍ 60-ലേക്ക് എത്തിയിരിക്കുന്നത്. പോഷകാഹാര വിദഗ്ധ കൂടിയായ നിത തീവാരി താന്‍ 25 കിലോയോളം ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് നമ്മളുമായി പങ്കു വെക്കുകയാണ്. അര്‍പ്പണ ബോധത്തിന്റേയും ഉറച്ച തീരുമാനത്തിന്റേയും ഫലമായാണ് ഇത്തരം ഒരു മാറ്റത്തിലേക്ക് നിത എത്തിയത്. ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറച്ച ഇവര്‍ ഇപ്പോഴും അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഒരു വഴികാട്ടി തന്നെയാണ്.
ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ഇന്‍സ്റ്റ്ഗ്രാമില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് നിത തീവാരിയുടെ വീഡിയോയാണ്. ശരീരഭാരം കുറയ്ക്കുക എന്നത് ഒരു യാത്രയാണെന്നാണ് അവര്‍ പറയുന്നത്. ഈ യാത്രയിലൂടനീളം ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ശരിയായ വ്യായാമം ചെയ്യുകയും ചെയ്യുന്നത് ശരീരത്തിന്റെ അമിതവണ്ണത്തെ നിസ്സാരമായി നമുക്ക് ഇല്ലാതാക്കാം. എന്നാല്‍ നമ്മുടെ ശരീരം എത് തരത്തിലുള്ളതാണ് എന്ന് മനസ്സിലാക്കി കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം എന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു.
ശരീരമറിഞ്ഞ് വ്യായാമം
ഓരോരുത്തരുടേയും ശരീരവും ശാരീരിക പ്രത്യേകതകളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യവും ചെയ്യുന്നതിന്. കാര്‍ഡിയോ വ്യായാമം തുടക്കത്തില്‍ തന്നെ ചെയ്യുന്നത് പലപ്പോഴും ശരീരത്തെ ക്ഷീണിപ്പിക്കുന്നു. കൂടാതെ ശരീരത്തിന്റെ ഊര്‍ജ്ജം നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ ഏതൊക്കെ തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യണം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, ശരീരത്തിന്റെ ഏത് ഭാഗത്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അവഗണിക്കരുത്.
വ്യായാമങ്ങള്‍ ഏതെല്ലാം
അത് കൂടാതെ നിത തീവാരി ചില വ്യായാമങ്ങള്‍ നമുക്കായി പങ്ക് വെയ്ക്കുന്നുമുണ്ട്. സ്റ്റെപ്പ്-അപ്പ് വ്യായാമമാണ് ആദ്യത്തേത്. ഒരു പ്ലാറ്റ്ഫോമിന് മുകളില്‍ കയറി നിന്നതിന് ശേഷം ഒരു കാല്‍മുട്ട് മുകളിലേക്ക് ഉയര്‍ത്തുക, തുടര്‍ന്ന് കാലുകള്‍ മാറിമാറി താഴേയും മുകളിലുമായി വീഡിയോയില്‍ കാണുന്നത് പോലെ ചെയ്യുക. ഇത് കൂടാതെ ജമ്പിംഗ് സ്റ്റെപ്പ്-അപ്പുകളെയും വീഡിയോയില്‍ നിത പങ്ക് വെയ്ക്കുന്നുണ്ട്. പ്ലാറ്റ്ഫോമിലേക്ക് സ്റ്റെപ് വെച്ചതിന്ശേഷം താഴേക്ക് ചാടുക, ഇത് തന്നെ വീണ്ടും വീണ്ടും വളരെ വേഗത്തില്‍ ആവര്‍ത്തിക്കുക. ഇത് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും ഇത് മികച്ചതാണ്.
ലാറ്ററല്‍ സ്റ്റെപ്പ്-അപ്പുകള്‍
അടുത്തതായി കാണിക്കുന്നത് ലാറ്ററല്‍ സ്റ്റെപ് അപ്പുകളാണ്. അതിനായി ഇരുവശത്തേക്കും നിന്നതിന് ശേഷം ഒരു പ്ലാറ്റ്ഫോമിലേക്ക് ഒരു ചുവട് വയ്ക്കുക, മറ്റേ കാല് ഉയര്‍ത്തുക, തുടര്‍ന്ന് താഴേക്ക് ചവിട്ടുക. ഇത് രണ്ട് കാലുകളിലും ചെയ്യാവുന്നതാണ്. അമിതവണ്ണത്തേയും കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഈ വ്യയാമം. കൂടാതെ ബെഞ്ച് ജമ്പ് ഓവര്‍ വ്യായാമവും നല്ലതാണ്. ഇതിനായി ഒരു ബെഞ്ചിന് മുന്നില്‍ നില്ക്കുക. രണ്ട് കാലുകളും ഉയര്‍ത്തി വീഡിയോയില്‍ കാണുന്നത് പോലെ രണ്ട് വശത്തേക്കും ചാടുക. ഇത് ആവര്‍ത്തിച്ച് ചെയ്യുന്നത് വഴി തടി കുറച്ച് ആരോഗ്യം നേടിയെടുക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications