Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
കുറച്ചത് 30 കിലോ: 100-ല്‍ നിന്ന് 70-ലേക്ക്, ഡോ: സുധീര്‍കുമാര്‍ ലക്ഷ്യത്തിലെത്തിയത് ഇങ്ങനെ
എപ്പോഴും കേള്‍ക്കുന്ന കഥകളേക്കാള്‍ നാം അത് കണ്ട് കഴിയുമ്പോഴാണ് അതിന്റെ വിശ്വാസ്യത കൂടുതല്‍ ഫലപ്രദമാകുന്നത്. പലപ്പോഴും അവിശ്വസനീയമാണ് പല ഭാരം കുറച്ച കഥകളും. എന്നാല്‍ അതെല്ലാം തന്നെ നമുക്ക് പ്രചോദനകരവുമാണ് എന്നതാണ് മറ്റൊരു കാര്യം. ഹൈദരാബാദ് ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. സുധീര്‍കുമാര്‍ ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം കുറച്ചിരിക്കുന്നത് ഒന്നും രണ്ടും കിലോയല്ല മുപ്പതി കിലോ ഭാരം വരെയാണ് ഈ ദിവസങ്ങളില്‍ ഇദ്ദേഹം കുറച്ചത്. എന്നാല്‍ അതിനായി അദ്ദേഹം ചെയ്ത ലളിതമായ ചില ജീവിത ശൈലി മാറ്റങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
കാരണം അദ്ദേഹത്തിന്റെ വഴികള്‍ നമുക്ക് പ്രചോദനകരമാണ് എന്നതാണ് സത്യം. അന്നും ഇന്നും എന്ന തലക്കെട്ടിലാണ് തന്റെ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്. ഇത് വഴി അദ്ദേഹം പങ്ക് വെക്കുന്നത് ഭാരം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ മെച്ചപ്പെടുത്താനും സഹായിച്ച മൂന്ന് ലളിതമായ മാറ്റങ്ങള്‍ കൂടിയാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എക്സ് പോസ്റ്റില്‍ ഇപ്രകാരം
തന്റെ എക്സ് പോസ്റ്റിലാണ് ഭാരം കുറച്ചതിനെക്കുറിച്ച് അന്നും.... ഇന്നും എന്ന തലക്കെട്ടോടെ അദ്ദേഹം ചിത്രം പങ്കു വെച്ചിരിക്കുന്നത്. കഴിഞ്ഞ 5-6 വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നും ഹൃദയമിടിപ്പ് 72-ല്‍ നിന്ന് 42 bpm ആയും, രക്തസമ്മര്‍ദ്ദം 130/85-ല്‍ നിന്ന് 110/65 ആയും കുറഞ്ഞു. HbA1C ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്.
ചെറുപ്പം മുതലേ ആരോഗ്യ പ്രശ്നങ്ങള്‍
നളന്ദ എന്ന ഗ്രാമത്തില്‍ നിന്നാണ് സുധീര്‍കുമാര്‍ തന്റെ ഡോക്ടറാകുന്നതിനുള്ള തന്റെ ലക്ഷ്യത്തിന് തുടക്കം കുറിച്ചത്. നിരവധി ആരോഗ്യ പ്രതിസന്ധികളും കടുത്ത സാമ്പത്തിക പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാല്‍ തന്റെ ആത്മവിശ്വാസത്തിലൂടെ എല്ലാം നേടിയെടുത്തു ഇദ്ദേഹം.
ഭാരം കുറച്ചത് എപ്രകാരം
ഒരു വര്‍ഷം കൊണ്ട് 30 കിലോ വരെ ഭാരമാണ് അദ്ദേഹം കുറച്ചത്. 100 കിലോയില്‍ നിന്ന് 70 കിലോയിലേക്കാണ് അദ്ദേഹം എത്തിയത്. കഠിനമായ വ്യായാമങ്ങളില്ലാതെ ശരീരത്തിന്റെ ആരോഗ്യം കൃത്യമായി മനസ്സിലാക്കി അതനുസരിച്ച് ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇദ്ദേഹം ശരീരഭാരം കുറച്ചത്. ദിനവും 16-17 മണിക്കൂര്‍ വരെ ജോലിചെയ്തിരുന്ന ഇദ്ദേഹം 4-5 മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയിരുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലം വഴി ഇദ്ദേഹം കൂടുതല്‍ കഷ്ടപ്പെട്ടിരുന്നു. അദ്ദേഹം വരുത്തിയ ജീവിത ശൈലി മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
സ്ഥിരമായി ഓടുക
ദിവസവും 12-15 കിലോമീറ്റര്‍ വരെ ഇദ്ദേഹം ഓടിയിരുന്നു. അത് മാത്രമല്ല നിരവധി ഹാഫ് മാരത്തണുകളും കുറച്ച് ഫുള്‍ മാരത്തണുകളും പൂര്‍ത്തിയാക്കിയും ഡോ. കുമാര്‍ തന്റെ ശരീരത്തെ പതിയേ ഫിറ്റ്നസിലേക്ക് എത്തിച്ചുയ അത് മാത്രമല്ല വ്യായാമത്തിന്റെ തീവ്രതയേക്കാള്‍ പ്രാധാന്യം ദൈര്ഘ്യത്തിനാണെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും മത്സരത്തിനായി ഇത് ചെയ്യരുത്. കാലക്രമേണ ശരീരത്തില്‍ മാറ്റങ്ങള്‍ പ്രകടമാവുകയും ചെയ്യും. അതോടൊപ്പം തന്നെ ആഴ്ചയില്‍ മൂന്ന് ദിവസം അദ്ദേഹം സ്ട്രെങ്ത് ട്രെയിനിംഗ് കൂടി ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി.

ആരോഗ്യകരമായ ഭക്ഷണം
പലപ്പോഴും അനാരോഗ്യകരമായുണ്ടായിരുന്ന ഭക്ഷണമായിരുന്നു ഇദ്ദേഹത്തെ പ്രശ്നത്തിലേക്ക് എത്തിച്ചത്. എന്നാല്‍ അതിന് പരിഹാരം കാണുകയും അതിനായി കലോറി ഉപഭോഗം കുറഅക്കുകുയം ചെയ്തു. ഇടവിട്ടുള്ള ഉപവാസം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ മികച്ച ഫലം നല്കിയതും. അത് കൂടാതെ ജങ്ക്ഫുഡുും സോഫ്റ്റ് ഡ്രിങ്ക്സും പൂര്‍ണമായും ഇദ്ദേഹം ഒഴിവാക്കുകയും ചെയ്തു. അത് കൂടാതെ മധുരത്തെ നിയന്ത്രിക്കുകയും കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്തു. കൂടാതെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഉറക്കത്തിന്റെ ദൈര്‍ഘ്യം മെച്ചപ്പെടുത്തുക
ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ ഉറക്കം എന്നത് അനിവാര്യമായ ഒന്നാണ്. പലപ്പോഴും 4-5 മണിക്കൂര്‍ മാത്രമാണ് ഇദ്ദേഹം ഉറങ്ങിയത്. എന്നാല്‍ അതിനെ മാറ്റി 7-8 മണിക്കൂര്‍ വരെ ഇദ്ദേഹം ഉറങ്ങാന്‍ സാധിച്ചു. ഇത് രോഗസാധ്യത കുറയ്ക്കുകയും അത് വഴി ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങളുണ്ടായി. ലളിതമായ ജീവിത ശൈലി മാറ്റങ്ങള്‍ വരുത്തിയത് വഴി അദ്ദേഹത്തിന്റെ ആരോഗ്യം മികച്ചതാക്കി. എന്നാല്‍ നിങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ അതായത് ഭക്ഷണത്തിലും ദിനചര്യയിലും എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിന് ശേഷം മാത്രം ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications