Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
2 മാസംകൊണ്ട് 19 കിലോശരീരഭാരം കുറച്ച് സോഷ്യല്‍ മീഡിയ താരം മുഹമ്മദ് അലാമീന് എസ്; പ്രചോദനമായത് നടന് സൂര്യ
സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ഹിറ്റ് താരമാണ് മുഹമ്മദ് അലാമീന്. ജിപി റൈഡര്‍ ബോയ് 1998 എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മഹമ്മദ് അലാമീന്. നിരവധി കോമഡി റീല്‍സിലൂടെ പ്രശസ്തനായ മുഹമ്മദ് റിയാസ് ഈ അടുത്ത് അദ്ദേഹം തന്റെ ശരീരഭാരം കുറയ്ക്കാന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും, അതിന്റെ ഫലം എത്രത്തോളം സന്തോഷിപ്പിക്കുന്നൂ എന്നതിനെകുറിച്ചും, സൂചിപ്പിച്ച് ഒരു റീല്‍ ചെയര്‍ ചെയ്തിരുന്നു. ഇദ്ദേഹം എങ്ങനെയാണ് ശരീരഭാരം കുറച്ചതെന്ന് നോക്കാം.

സ്വയം തോന്നിത്തുടങ്ങിയ നിമിഷം
യൂട്യൂബേഴ്സിന്റെ ഫുട്ബോള്‍ മാച്ചിന് പോയപ്പോള്‍, നല്കിയ ജേഴ്സി പാകമാകാതെ കഷ്ടപ്പെടാണ് ധരിച്ചതെന്ന് താരം, വീഡിയോയില്‍ പറയുന്നു. കൂടാതെ, വീഗാലാന്റില്‍ പോയപ്പോള്‍ 100 കിലോയ്ക്ക് മുകളിൽ ഉള്ളവരെ റൈഡ്സില്‍ കയറ്റില്ല എന്ന് പറഞ്ഞതും ശരീരഭാരം കുറയ്ക്കാന്‍ ചിന്തിപ്പിച്ചതായി പറയുന്നു. നല്ലൊരു സൂര്യ ഫാന്‍ ആയിരുന്നിട്ടും, അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന നീ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഫിറ്റ്നസ്സ് പിന്തുടരുന്നില്ല എന്ന വാക്കുകളുമാണ് ശരീരഭാരം കുറയ്ക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് വീഡിയോയില്‍ മുഹമ്മദ് അലാമീന് പറയുന്നുണ്ട്. പല സിനിമകള്‍ക്കും വേണ്ടി സൂര്യ നടത്തുന്ന മേയ്ക്കോവര് പ്രചോദനമായി ഉള്‍ക്കൊണ്ടാണ് ശരീരഭാരം കുറയ്ക്കാന്‍ ഇറങ്ങിത്തിരിച്ചതെന്നും മുഹമ്മദ് അലാമീന് പറയുന്നു.
ഫിറ്റ്നസ്സ് രഹസ്യം
വ്യായാമവും ഡയറ്റും തുടങ്ങുന്ന സമയത്ത് താരത്തിന് 124 കിലോയായിരുന്നു ശരീരഭാരം. എന്നാല്‍, രണ്ട് മാസം കൊണ്ട്, കഠിനമായ പ്രയത്നത്താല്‍ 19 കിലോയോളം ഇദ്ദേഹത്തിന് കുറയ്ക്കാന്‍ സാധിച്ചു. കൃത്യമായ വര്‍ക്കൗട്ടും, ഡയറ്റും ഇദ്ദേഹത്തെ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. പണ്ട് എക്സല്‍ സൈസ് വസ്ത്രങ്ങള്‍ എടുത്തിരുന്ന തനിക്ക് നിലവില്‍ ലാര്‍ജ് സൈസിലുള്ള വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത് എന്നത് വളരെ സന്തോഷത്തോടെയാണ് താരം പറയുന്നത്. ഇനി സിക്സ്പാക്ക് ലുക്കിലേയ്ക്ക് മാറണം എന്നതാണ് ലക്ഷ്യമെന്നും വീഡിയോയില്‍ താരം പറയുന്നു.
കണ്ടുപഠിക്കേണ്ട ശീലങ്ങള്‍
ജിമ്മില്‍ പോയാല്‍ മാത്രം ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുകയില്ല. കൃത്യമായ ഡയറ്റും പിന്തുടരാന് സാധിക്കും. ശരീരഭാരം കുറയ്ക്കും എന്ന ഉറച്ച തീരുമാനം എടുക്കാനും സാധിക്കണം. എന്നാല്‍ മാത്രമേ, ആഗ്രഹിച്ച രീതിയിലുള്ള ഫലം നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
