Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
ഒരു മാസത്തില്‍ കുറയുന്നത് 5 കിലോ, ഡയറ്റില്‍ വരുത്തേണ്ടത് ഈ മാറ്റങ്ങള്‍ മാത്രം
ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യവുമായി നടക്കുന്നവര്‍ക്ക് അല്പം ശ്രദ്ധിച്ചാല്‍ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സാധിക്കുന്നു. അതിന് വേണ്ടി ചില കാര്യങ്ങള്‍ ഡയറ്റില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് നമുക്ക് തിരിച്ച് പോകാവുന്നതാണ്. മുപ്പത് ദിവസത്തിനുള്ളില്‍ 5 കിലോ വരെ കുറയ്ക്കുന്നതിന് സഹായിക്കുന്ന ചില എളുപ്പവഴികള്‍ ഉണ്ട്. അതില്‍ ചിലതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും ശരിയായ ഭക്ഷണക്രമത്തിലൂടേയും ആരോഗ്യകരമായ ചില ചിട്ടകളിലൂടേയും നിങ്ങള്‍ക്ക് തടി കുറയ്ക്കാന്‍ സാധിക്കുന്നു. ഭക്ഷണം ആസ്വദിച്ച് കഴിച്ച് തന്നെ നിങ്ങള്‍ക്ക് തടി കുറയ്ക്കാവുന്നതാണ്.
അതിനായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ മനസ്സിലാക്കണം എന്ന് നമുക്ക് നോക്കാം. പലപ്പോഴും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് ലക്ഷ്യത്തിലെത്താന്‍ നിങ്ങളെ സഹായിക്കുന്നു. പലപ്പോഴും ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വഴിയും ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത് വഴിയും ആരോഗ്യം മികച്ചതാക്കാന്‍ സാധിക്കുന്നു. അതിനായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

സന്തുലിതമായ ഭക്ഷണം
ശരീരഭാരം കുറയ്ക്കാന്‍ നാം ആദ്യം ശ്രദ്ധിക്കേണ്ട കാര്യം സന്തുലിതമായ ഭക്ഷണം കഴിക്കണം എന്നതാണ്. അതിനായി ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. പലപ്പോഴും മുഴുധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ മാംസം, ആരോഗ്യകരമായ കൊഴുപ്പുകള്‍, ധാരാളം പഴങ്ങളും പച്ചക്കറികളും എന്നിവയെല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. കൂടാതെ കലോറി നിയന്ത്രിക്കുന്നതിനും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. തവിട്ടുനിറമുള്ള അരി, പരിപ്പ്, ചിക്കന്‍, മത്സ്യം, സീസണല്‍ പച്ചക്കറികള്‍ എന്നിവയെല്ലാം ദൈനം ദിന ഭക്ഷണത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കുക.
ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക
നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന വ്യക്തിയെങ്കില്‍ ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വളരെയധികം ശ്രദ്ധിക്കണം. അമിത ഭക്ഷണശീലം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടുതല്‍ കലോറി ശരീരത്തില്‍ എത്തിക്കുന്നു. കൂടാതെ ചെറിയ പ്ലേറ്റുകളും പാത്രങ്ങളും തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് എപ്പോഴും കൃത്യമായിരിക്കുന്നതിന് ശ്രദ്ധിക്കണം. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക. കൂടാതെ വയറ് നിറഞ്ഞെന്ന് തോന്നുമ്പോള്‍ നിര്‍ത്തുകയും ചെയ്യേണ്ടതാണ്. ഇത് അമിത ഭക്ഷണശീലത്തെ നിങ്ങളില്‍ നിന്ന് ഒഴിവാക്കും.

കുറഞ്ഞ കലോറിയുള്ള ഭക്ഷണം
കഴിക്കുന്ന ഭക്ഷണങ്ങളില്‍ പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നത് പോലെ തന്നെ കലോറി കുറവാണ് എന്നതും ഉറപ്പ് വരുത്തേണ്ടതാണ്. ഇത് ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കും. പോഷക സമൃദ്ധവും കലോറി കുറഞ്ഞതുമായ നിരവധി ഭക്ഷണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ശരീരത്തില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിനായി ധാരാളം വെള്ളം കുടിക്കുകയും വേണം. ആവശ്യമായ അളവില്‍ ശരീരത്തിന് വെള്ളം അനിവാര്യമാണ്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. അതിനായി ദിവസവും 2-3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.
ശ്രദ്ധിക്കേണ്ടത്
വരുന്ന 30 ദിനങ്ങളും ഇത്തരത്തില്‍ ശീലിച്ചാല്‍ അത് ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല സ്ഥിരമായി ഹെര്‍ബല്‍ ടീ കുടിക്കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനും സാധിക്കും. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ അമിതമായി കാപ്പി ഉപയോഗം കൂടാതെ അനാവശ്യമായ പാനീയങ്ങള്‍ എന്നിവ കുടിക്കുന്നത് ശ്രദ്ധിച്ച് വേണം. അമിതമായുള്ള മസാലകള്‍ ചേര്‍ക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും. ഇവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ മഞ്ഞള്‍, ഏലക്ക, കുരുമുളക് പോലുള്ളവ ഭക്ഷണത്തില്‍ ചേര്‍ക്കണം. ഇതെല്ലാം ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെ അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications