Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തടി കുറയണോ? ഇഡ്ഡലിയോ ദോശയോ മികച്ചത്, അറിയേണ്ടത് ഇതെല്ലാം
തടി അല്ലെങ്കില്‍ അമിതവണ്ണം എന്നത് പലരിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും തടി കുറയ്ക്കുന്ന കാര്യത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ഇത്തരത്തില്‍ അമിതവണ്ണം നിമിത്തമാണ്. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ തന്നെ ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കും. ബ്രേക്ക്ഫാസ്റ്റില്‍ അല്പം ശ്രദ്ധിച്ചാല്‍ അമിതവണ്ണം എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കും.
അതില്‍ ദോശയാണോ ഇഡ്ഡലിയാണോ തടി കുറയ്ക്കാന്‍ സഹായിക്കുന്നത് എന്നത് ഒരു ചോദ്യമാണ്. പലപ്പോഴും നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനുനം സന്തോഷകരമായ ജീവിതത്തിന് വേണ്ടിയും നിങ്ങള്‍ക്ക് ശീലമാക്കാവുന്ന ബ്രേക്ക്ഫാസ്റ്റുകളില്‍ മികച്ച് നില്‍ക്കുന്നത് ദോശയാണോ ഇഡ്ഡലിയാണോ എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഇഡ്ഡലിയും ദോശയും
രണ്ട് പലഹാരമാണെങ്കിലും അത് അരിയും ഉഴുന്നും ചേര്‍ന്ന് വരുന്നതാണ്. അതുകൊണ്ട് തന്നെ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തേങ്ങാചട്നിക്കൊപ്പം കഴിക്കാന്‍ ഇവ രണ്ടും അനുയോജ്യമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വേണ്ടിയെങ്കില്‍ ആവിയില്‍ വേവിച്ച ഭക്ഷണമാണ് നല്ലത്. എന്നാല്‍ രണ്ടിലും കലോറി കുറവാണ് എന്നത് തടി കുറയ്ക്കാന്‍ സഹായിക്കും എന്നതില്‍ സംശയം വേണ്ട. കലോറി കുറഞ്ഞ ഇഡ്ഡലിയാണോ നല്ലത് അതോ കൂടുതല്‍ നേരം വിശപ്പിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ദോശയാണോ നല്ലത് എന്ന കാര്യം അറിഞ്ഞിരിക്കാം.
ഗുണങ്ങള്‍ രണ്ടിനും നിരവധി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്തുകൊണ്ടും ദോശയും ഇഡ്ഡലിയും. ഇത് രണ്ടും അരിയും ഉഴുന്നും രാത്രി മുഴുവന്‍ കുതിര്‍ത്ത് അരച്ചെടുത്ത് തയ്യാറാക്കുന്നതാണ്. ഇത് പുളിക്കുന്നത് വഴി അത് കുടലിലെ ബാക്ടീരിയകളെ മികച്ചതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് കുറയുകയും ചെയ്യുന്നു, അത് മാത്രമല്ല ശരീരത്തിനെ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്ന തരത്തിലേക്ക് മാറ്റുകയുമ ചെയ്യും. ഇഡ്ഡലി ആവിയില്‍ വേവിക്കുന്നു എന്നതും ദോശ കല്ലില്‍ എണ്ണയോ നെയ്യോ പുരട്ടി ചുട്ടെടുക്കുന്നു എന്നതാണ് പ്രധാന വ്യത്യാസം.
ശരീരഭാരം കുറയ്ക്കാന്‍ നല്ലത് ഏത്?
എന്നാല്‍ നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് എന്നുണ്ടെങ്കില്‍ അതിന് നിങ്ങളെ സഹായിക്കുന്നത് ഇഡ്ഡലിയാണോ അല്ലെങ്കില്‍ ദോശയാണോ എന്നത് ചോദ്യമാണ്. പലപ്പോഴും ഇത് രണ്ടും നമ്മുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇഡ്ഡലിയാണ് കഴിക്കുന്നതെങ്കില്‍ അതില്‍ 39-50 കലോറിയാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ എണ്ണയോ അല്ലെങ്കില്‍ നെയ്യോ ചേര്‍ത്ത് തയ്യാറാക്കുന്ന ദോശയാണെങ്കില്‍ ഇതില്‍ 100-120 വരെ കലോറി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ നിങ്ങള്‍ക്ക് ഇഡ്ഡലിയാണ് എന്തുകൊണ്ടും നല്ലത്.

ഗുണങ്ങള്‍ ഇപ്രകാരം
ദോശയും ഇഡ്ഡലിയും ആരോഗ്യം നല്കുന്നതെങ്കിലും ഇഡ്ഡലി വയറിനെ അല്പം കൂടുതല്‍ മൃദുവാക്കുന്നു. മാത്രമല്ല തടി കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ വളരെ പെട്ടെന്ന് നിങ്ങളെ വിശപ്പിലേക്ക് എത്തിക്കും എന്നതാണ് ഇഡ്ഡലിയുടെ പ്രശ്നം. ദോശ പക്ഷേ നിങ്ങള്‍ക്ക് മണിക്കൂറുകളോളം വിശപ്പിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല വയറിന് സംതൃപ്തി നല്‍കുന്നതിനും ദോശ തന്നെയാണ് നല്ലത്.
പ്രോട്ടീനും നാരുകളും ചേര്‍ക്കുക
ദോശയാണെങ്കിലും ഇഡ്ഡലിയാണെങ്കിലും കഴിക്കുന്നതിനോടൊപ്പം ധാരാളം പ്രോട്ടീനും നാരുകളും കൂടി ചേര്‍ക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ചട്നി, സാമ്പാര്‍, ചെറുപയര്‍ കറി എന്നിവയെല്ലാം ഇതിനോടൊപ്പം ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഭക്ഷണശീലത്തില്‍ മാറ്റം വരുത്തുകയും അത് വഴി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുകയും തടി കുറയ്ക്കുകയും ചെയ്യുന്നു. അമിത ഭക്ഷണം കഴിക്കുന്നതിന് വളരെ പെട്ടെന്നാണ് പരിഹാം കാണുന്നതിന് സഹായിക്കുന്നതും. എന്നാല്‍ എന്തും കഴിക്കുമ്പോള്‍ മിതത്വം പാലിക്കേണ്ടതാണ്. അത് മാത്രമല്ല കഴിക്കുന്നതിന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
