Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തുളസി അത്ര നിസ്സാരമല്ല: നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ വയറും തടിയും കുറയും
Weight loss: അമിതവണ്ണം എന്നത് ആലോചിക്കുമ്പോള്‍ തന്നെ അനാരോഗ്യം തരുന്ന ഒന്നാണ്. പലപ്പോഴും എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ഈ വണ്ണം കുറയാതെ ഇരിക്കുന്ന അവസ്ഥയാണോ ? എന്നാല്‍ അതിന് ഇനി പരിഹാരം കാണാന്‍ എളുപ്പമാണ്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയെത്തുമ്പോഴാണ് പലരും തടി കുറയ്ക്കണം എന്ന ദൃഢപ്രതിഞ്ജയുമായി മുന്നോട്ട് വരുന്നത്. എന്നാല്‍ അതല്ലാതെ തന്നെ തടി കുറയ്ക്കുന്നതിനെപ്പറ്റിയും കുടവയറിനെ ഇല്ലാതാക്കുന്നതിനെ പറ്റിയും നാം ആലോചിക്കണം. കാരണം അത്രയധികം പ്രതിസന്ധികളാണ് ഇത് ആരോഗ്യത്തിന് നല്‍കുന്നത്. എന്നാല്‍ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും മികച്ച ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് തുളസി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും ആരോഗ്യത്തെ മികച്ചതാക്കുകയും അതുപോലെ തന്നെ ഗുണാനുഭവങ്ങളില്‍ മുന്നിലെത്തിക്കുകയും ചെയ്യുന്നു. ആയുര്‍വേദ വൈദ്യത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാലും നമ്മുടെ സംസ്കാരവുമായി അടുത്ത് നില്‍ക്കുന്നതിനാലും എല്ലാവരുടേയും വീട്ടില്‍ ഒരു തുളസിയുണ്ടാവും. എപ്രകാരം ശരീരഭാരം കുറയ്ക്കുന്നതിന് തുളസി സഹായിക്കുന്നു എന്ന് നോക്കാം.

തുളസി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്
തുളസി ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി എപ്രകാരം സഹായിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പലപ്പോഴും ഇത് നിങ്ങളുടെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കുന്നതിനും അതുപോലെ തന്നെ ഇത് നിങ്ങളുടെ ശരീരഭാരം കൃത്യമാക്കുന്നതിനും സഹായിക്കുന്നു. ദഹനത്തിനും വയറിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും ഏറ്റവും മികച്ചതാണ് എന്തുകൊണ്ടും തുളസി. എപ്രകാരം ഇത് ഭക്ഷണത്തിന്റെ ഭാഗമാക്കാം, എങ്ങനെ കൊഴുപ്പ് കുറയ്ക്കാം എന്ന് നമുക്ക് നോക്കാം.
തുളസി ഇലകള്‍ ശരീരഭാരം കുറയ്ക്കാന്‍
തുളസി ഇലകള്‍ അവയുടെ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് എന്നതില്‍ സംശയം വേണ്ട. ഇതിന് കലോറി എരിച്ച് കളയുന്നതിനുള്ള പ്രത്യേക ഗുണങ്ങളുണ്ട്. അത് മാത്രമല്ല ശക്തമായ ദഹന ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ഇതെല്ലാം തന്നെ ശരീരത്തിലേക്കുള്ള പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും സഹായിക്കും. തുളസി ഇല നിങ്ങളുടെ വിശപ്പിനേയും നിയന്ത്രിക്കുന്നു. കൂടാതെ മൊത്തത്തിലുള്ള കലോറി ഉപഭോഗത്തിനും സഹായിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. ഇത് സ്ഥിരമായി എപ്രകാരമെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.
തുളസി ചായ
ആദ്യം തന്നെ തുളസി ചായ തയ്യാറാക്കാവുന്നതാണ്. ഇതിനായി തുളസിയുടെ 8-10 പുതിയ ഇലകള്‍ അല്ലെങ്കില്‍ 1 ടീസ്പൂണ്‍ ഉണങ്ങിയ ഇലകള്‍ പൊടിച്ചത് നല്ലതുപോലെ വെള്ളത്തില്‍ തിളപ്പിക്കാവുന്നതാണ്. ഇതില്‍ ആവശ്യമെങ്കില്‍ അല്പം തേനും ചേര്‍ക്കാം. സ്ഥിരമായി ഇത് ഭക്ഷണത്തിന് മുന്‍പായി കഴിക്കുക. ദിവസവും രണ്ട് തവണയെങ്കിലും കുടിക്കാം. മികച്ച ദഹനം നല്‍കുന്നതോടൊപ്പം തന്നെ വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

തുളസി ഇലകളും നാരങ്ങയും
ആരോഗ്യത്തിന് മികച്ച ഗുണങ്ങളാണ് ഇവ ചേരുമ്പോള്‍ ലഭിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം തന്നെ മറ്റ് ചില ഗുണങ്ങളും ഈ മിശ്രിതം നിങ്ങള്‍ക്ക് നല്കുന്നു. അതിനായി 5-6 തുളസി ഇലകള്‍ എടുത്ത് തിളപ്പിച്ച് ഇത് നാരങ്ങ നീരില്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്. ദഹനാരോഗ്യത്തിനും മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും എല്ലാം സഹായിക്കുന്നു തുളസി ഇല നാരങ്ങ നീര് മിശ്രിതം. അത് മാത്രമല്ല സ്വാഭാവിക ഭാരം നിയന്ത്രിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഈ മിശ്രിതം സഹായിക്കും.
തുളസി ഇലകള്‍ വെറുതേ കഴിക്കാം
ആരോഗ്യ സംരക്ഷണത്തിന് തുളസി ഇലകള്‍ വെറുതേ കഴിക്കാവുന്നതാണ്. ഇത് ശുദ്ധമായ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് വഴി നിങ്ങളുടെ ശരീരത്തില്‍ കാണാവുന്ന തരത്തിലുള്ള മാറ്റം ഉണ്ടാവുന്നു. അത് മാത്രമല്ല ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ നിങ്ങളുടെ ദഹനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകുയം അത് കൂടാതെ പോഷക ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിനും സഹായിക്കുന്നു.
തേന്‍ മിക്സ് ചെയ്ത്
തേന്‍ മിക്സ് ചെയ്ത് തുളസിയില പാനീയം കഴിക്കുന്നതും നല്ലതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് രോഗപ്രതിരോധം ധാരാളം പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല തുളസി തേനുമായി ചേരുമ്പോള്‍ അത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. തേനിന്റെ സ്വാഭാവികമായുള്ള മധുരം നിങ്ങള്‍ക്ക് മധുരത്തോടുള്ള ആസക്തി കുറയുകയും ചെയ്യും. ഇതെല്ലാം തന്നെ ശരീരഭാരത്തേയും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
