Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
രണ്ട് ദോശ സ്ഥിരമാക്കാം, നല്ല ആലില വയറും അഴകൊത്ത ശരീരവും ഫലം, ഇന്ന് മുതല്‍ തുടങ്ങാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് എന്ന് നമുക്കറിയാം. പലരും വണ്ണം കുറയ്ക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന കാഴ്ചയും സ്ഥിരമാണ്. എന്നാല്‍ അധികം കഷ്ടപ്പെടാതെ ഭക്ഷണത്തില്‍ ചെറിയ നിയന്ത്രണങ്ങള്‍ വരുത്തി നമുക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാം. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലപ്പോഴും ദോശ വളരെയധികം ജനപ്രിയമായ ഒരു വിഭവമാണ് എന്ന് നമുക്കറിയാം. എന്നാല്‍ അത് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ക്ക് ദോശ എന്നത് വളരെയധികം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്.
അമിത വണ്ണത്തെ നിയന്ത്രിക്കുന്നതിനും ശരീരത്തിന് പ്രതിസന്ധികളെപ്രതിരോധിക്കുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും എല്ലാം ദോശ വളരെയധികം സഹായിക്കുന്നു. അരിയും ഉഴുന്നും അല്പം ഉപ്പും ഉലുവയും ചേരുന്നതോടെ ദോശമാവ് തയ്യാര്‍. ഇത് അമിതഭാരം കുറയ്ക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത് കൂടാതെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ദോശ മികച്ചതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണം പോലുള്ള അസ്വസ്ഥതകള്‍ പലവിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അത് പലപ്പോഴും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. എന്നാല്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും അഴകളവുകള്‍ കൃത്യമാക്കി ശരീരത്തിലെ കൊഴുപ്പിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു എപ്പോഴും ദോശ. ഇതിലുള്ള അരിയും ഉഴുന്നും തന്നെയാണ് കലോറി കുറയ്ക്കുകയും ശരീരത്തില്‍ നിന്ന് അമിതമായ കൊഴുപ്പിനെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നത്.
ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ദോശ. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി ദോശയിലെ കാര്ബോഹൈഡ്രേറ്റ്റുകള് വളരെ സങ്കീര്‍ണമാണ്. അവ സാവധാനം വിഘടിക്കുകയും ശരീരത്തിന് ആവശ്യമായ രീതിയില്‍ ഊര്‍ജ്ജം നല്കുന്നു. ഇത് ശരീരത്തിനെ വളരെയധികം സഹായിക്കുന്നു. ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ദോശയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ സജീവമായി നിലനിര്‍ത്തുന്നു. മാത്രമല്ല കാര്യങ്ങളില്‍ പെട്ടെന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായിക്കും. ഇതെല്ലാം ആരോഗ്യത്തിന് അത്യുത്തമം തന്നെയാണ്.

പേശികളുടെ ആരോഗ്യം
പേശികളുടെ ആരോഗ്യം നിങ്ങളുടെ ശരീരത്തിന് അനിവാര്യമായതാണ്. പലപ്പോഴും ആരോഗ്യത്തെ മികച്ചതാക്കുന്നതിനും പേശികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നതാണ് ദോശ. ഇതിലെ അമിനോ ആസിഡുകളുടെ സന്തുലിതാവസ്ഥയാണ് പേശികളുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ഒരു പൂര്‍ണ പ്രോട്ടീന്‍ സ്രോതസ്സാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ദോശ വളരെയധികം ആരോഗ്യത്തിനും ശാരീരികോര്‍ജ്ജത്തിനും സഹായിക്കുന്നു. ശരീരത്തിന്റെ ദൈനംദിന പ്രോട്ടീന്‍ ആവശ്യകതകള്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു ദോശ എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സ്ഥിരമാക്കാവുന്നതാണ് ദോശ.
ദഹനാരോഗ്യത്തിന് മികച്ചത്
ദഹനാരോഗ്യത്തിന് മികച്ചതാണ് ദോഷ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ദോശ. ദഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലൂടെ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പ്രോബയോട്ടിക്കുകള്‍ ഉത്പാദിപ്പിക്കുന്നതിലും ദോശ മികച്ചതാണ്. ഇത് വഴി ശരീരത്തിലെക്ക് എല്ലാ പോഷകങ്ങളും ആഗിരണം ചെയ്യുന്നതിന് സാധിക്കുന്നു.
പ്രമേഹ നിയന്ത്രണത്തിന്
പ്രമേഹ നിയന്ത്രണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് എന്തുകൊണ്ടും ദോശ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പ്രമേഹം എന്ന അവസ്ഥയില്‍ നിന്ന് നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. ഇന്നത്തെ കാലത്ത് ജീവിത രീതിയിലെ മാറ്റങ്ങള്‍ പലപ്പോഴും പ്രമേഹവും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യകരമായ ജീവിത ശൈലിയിലേക്കും ദോശ ഏറ്റവും അനുകൂലമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
