Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കാപ്പി, ആപ്പിള്‍, മുട്ട ഇനിയുമേറെ ഭക്ഷണം തടി കുറയ്ക്കാന്‍: നിങ്ങള്‍ കരുതും പോലല്ല കാര്യങ്ങള്‍
അമിതവണ്ണം എന്നത് പലരിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തിന് നിരവധി വെല്ലുവിളികളാണ് ഇത് മൂലം ഉണ്ടാവുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഓരോ ഘട്ടത്തിലും ഉണ്ടാവാന്‍ പ്രധാന കാരണം എന്ന് പറയുന്നത് പോലും പലപ്പോഴും അമിതവണ്ണമായിരിക്കും. കൊളസ്ട്രോള്‍, പ്രമേഹം, തുടങ്ങി ജീവിത ശൈലി രോഗങ്ങളില്‍ നല്ലൊരു വിഭാഗവും പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതിന്റെ പിന്നില്‍ അമിതവണ്ണം ഒരു കാരണം തന്നെയാണ്.
എന്നാല്‍ അമിതവണ്ണത്തിന് പ്രതിരോധം തീര്‍ക്കുമ്പോള്‍ നാം കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. എന്നാല്‍ പലരും അതിനെ ഒഴിവാക്കുന്നത് തടി കൂട്ടും എന്ന കാരണം കൊണ്ടാണ്. എന്നാല്‍ മുട്ട ഉള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അമിതവണ്ണത്തിന് പരിഹാരം കാണുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളില്‍ അമിതവണ്ണം പ്രതിരോധിക്കാന്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ഉപയോഗിക്കണം എന്ന് നോക്കാം.

കാപ്പി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാപ്പി വളരെയധികം നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് പൊതുവായ ധാരണ. എന്നാല്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും കാപ്പി സഹായിക്കുന്നു എന്നാണ് പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കാപ്പിക്ക് നിങ്ങളുടെ മെറ്റബോളിസത്തെ 11% വരെ വേഗത്തിലാക്കാന്‍ കഴിയും എന്നാണ് പഠന ഫലം. എന്നാല്‍ പബ്മെഡ് സെന്‍ട്രലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, പ്രതിദിനം 27 മില്ലിഗ്രാം കാപ്പി കുടിക്കുന്നവര്‍ക്ക് ദിവസവംു 100 കലോറി വരെ കത്തിച്ച് കളയാന്‍ സാധിക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ അധികം പഞ്ചസാരയും കാപ്പിപ്പൊടിയും ചേര്‍ക്കാതെ വേണം കുടിക്കുന്നതിന്.
പയര്‍ വര്‍ഗ്ഗങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ വളരെയധികം സഹായിക്കുന്നതാണ്. ഫൈബറിന്റേയും പ്രോട്ടീന്റേയും കലവറയാണ് ഇത്. അതുകൊണ്ട് തന്നെ ധാരാളം കഴിക്കുന്നത് വഴി നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിക്കുകയും അമിതവണ്ണത്തെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരം അവ ദഹിപ്പിക്കാന്‍ പലപ്പോഴും കൂടുതല്‍ സമയമെടുക്കുന്നു. അതുകൊണ്ട് തന്നെ ഇവ വിശപ്പിനെ ശമിപ്പിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും എന്തുകൊണ്ടും മികച്ചതാണ് പയര്‍ വര്‍ഗ്ഗങ്ങള്‍.
മുളക്
യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ മുളകില്‍ കാപ്സൈസിനോയിഡുകള് എന്നറിയപ്പെടുന്ന ബയോ ആക്റ്റീവ് രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കുന്നു.അതോടൊപ്പം തന്നെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മുളക് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആപ്പിള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആപ്പിള്‍ വളരെയധികം സഹായിക്കുന്നു. ദിനവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുന്നു എന്നാണ് പൊതുവേ പറയുന്നത്. അതുകൊണ്ട് തന്നെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും മികച്ചതാണ് എന്തുകൊണ്ടും ആപ്പിള്‍. വിറ്റാമിന്‍ ബി, പൊട്ടാസ്യം എന്നിവ ധാരാളം ആപ്പിളില്‍ ഉണ്ട്. കൂടാതെ ഇവ കഴിക്കുന്നത് വഴി അത് ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഊര്‍ജ്ജമാക്കി മാറ്റുന്നതിന് സഹായിക്കുന്നു. ദിനവും ഒരു ആപ്പിള്‍ എന്ന തോതില്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു.
മുട്ടകള്‍
പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും മുട്ട ദഹിപ്പിക്കാന്‍ നിങ്ങളുടെ ശരീരം കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. കൂടാതെ ഇത് കലോറി കൂടുതല്‍ കത്തിക്കുന്നതിലേക്ക് ശരീരത്തെ എത്തിക്കുന്നു. ഇതിനെ ഭക്ഷണത്തിന്റെ തെര്‍മിക് എഫക്റ്റ് എന്നാണ് പറയുന്നത്. ഇത് വഴി ശരീരത്തിലുണ്ടാവുന്ന അമിത കലോറിയെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. സ്ഥിരമായി മുട്ട കഴിക്കുന്ന വ്യക്തിക്ക് ഇത്തരം മാറ്റങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ബ്രോക്കോളി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബ്രോക്കോളി വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ഗ്ലൂക്കോറാഫാനിന്‍ രക്തത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും തടസ്സങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു, ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ച മാറ്റങ്ങള്‍ നല്കുന്നു. അതോടൊപ്പം തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
ഇഞ്ചി
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ് ഇഞ്ചി. അത് അത്രയധികം മാറ്റങ്ങളെ സഹായിക്കുന്നതാണ്. ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും ഇഞ്ചി. ഇത് നിങ്ങളുടെ ശരീരത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെ വിശപ്പ് കുറയ്ക്കുന്നതോടൊപ്പം തന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications