Latest Updates
-
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം
വയറു നിറയെ സദ്യ കഴിക്കാം, തടിയുടെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട, അറിയേണ്ടത് ഇതെല്ലാം
Onam sadya 2025: ഓണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള കോംപ്രമൈസിനും നികത്താനാവാത്തതാണ് പലപ്പോഴും ഓണസദ്യ. കാരണം എന്തൊക്കെ ഒഴിവാക്കിയാലും ഓണസദ്യ ഒഴിവാക്കുക എന്നത് മലയാളിയെ സംബന്ധിച്ചിടത്തോലം അല്പം കൂടുതല്‍ പ്രയാസമുണ്ടാക്കുന്നതാണ്. വഴയിലയില്‍ ചോറും സാമ്പാറും വിളമ്പി കഴിക്കുന്നതിന്റെ രുചി മറ്റൊന്നിനും കിട്ടില്ല എന്നതാണ് സത്യം. പലപ്പോഴും അമിതവണ്ണമുള്ളവരെ അല്ലെങ്കില്‍ ഡയറ്റില്‍ ശ്രദ്ധിക്കുന്നവര്‍ അല്പം പ്രയാസപ്പെടുന്ന സമയം കൂടിയാണ് ഇത്. എന്നാല്‍ അതിനെ അല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് നമ്മുടെ ഡയറ്റ് പിന്തുടര്ന്ന് കൊണ്ട് തന്നെ തടി കുറയ്ക്കാനും സദ്യ ആസ്വദിച്ച് കഴിക്കാനും സാധിക്കുന്നു.
ശരീരഭാരത്തെക്കുറിച്ച് ഇനി ആലോചിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. ചിവ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓണസദ്യയും നമുക്ക് ആരോഗ്യദായകമാക്കാം. അതിനായി ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചിലത് ഒഴിവാക്കുകയും വേണം. എന്നാല്‍ ശരീരഭാരം നല്ല ഈസിയായി കുറയ്ക്കാം എന്നതാണ് സത്യം. എന്തൊക്കെയാണ് ഇത്തരത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി സദ്യയെ കൂടുതല്‍ രുചികരമാക്കുന്ന ഭക്ഷണം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

തോരന്‍
സദ്യയില്‍ തോരന്റെ സ്ഥാനം അനിവാര്യമാണ് എന്ന് നമുക്കറിയാം. അതിനായി ബീന്‍സ്, കാബേജ്, പയര്‍, കാരറ്റ് എന്നിവയെല്ലാം തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. ഇത് ശീലമാക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കാരണം ഇവയില്‍ കലോറി കുറവും നാരുകള്‍ ധാരാളവും ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല പല വിധത്തിലുള്ള ഗുണങ്ങലും നല്കുന്നു. പലപ്പോഴും നിങ്ങള്‍ക്ക് സദ്യയില്‍ തോരന്‍ ഉള്‍പ്പെടുത്തുന്നത് വഴി ആരോഗ്യവും മെച്ചപ്പെടുത്താം.
ഓലന്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓലന്‍ എന്തുകൊണ്ടും നല്ലതാണ്. ഇത് ദഹിക്കാന്‍ എളുപ്പമുള്ളതും ധാരാലം പോഷകങ്ങള്‍ അടങ്ങിയതുമായ ഒരു വിഭവമാണ്. ഇത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നു. കൂടാതെ പോഷകങ്ങള്‍ ധാരാളം ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു. സ്ഥിരമായി വേണമെങ്കിലും ശീലമാക്കാവുന്നതാണ് ഓലന്‍. അത്രയധികം ഗുണങ്ങളാണ് സദ്യയില്‍ ഓലന്‍ നല്‍കുന്നത്.
കാളന്
തൈരും ചേനയും എല്ലാം ചേരുന്ന ഈ വിഭവം നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും ഇതിലെ പ്രോബയോട്ടിക് തന്നെയാണ് ദഹനാരോഗ്യത്തെ സഹായിക്കുന്നത്. കൂടാതെ ഇതില്‍ കലോറി കുറവാണ് എന്നതും കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതുമാണ് ഇതിന്റെ ഗുണങ്ങള്‍, ആരോഗ്യ പ്രശ്നങ്ങളില്‍ പലതിനും പെട്ടെന്ന് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു ഈ വിഭവത്തിലൂടെ. മികച്ച ദഹനവും സാധ്യമാവുന്നു.

അവിയല്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ അവിയല്‍ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. വിവിധതരത്തിലുള്ള പച്ചക്കറികള്‍ തൈരിനൊപ്പം തേങ്ങയും ചേര്ക്കാണ് അവിയല്‍ തയ്യാറാക്കുന്നത്. ഇവയാകട്ടെ ധാരാളം വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട . സദ്യയില്‍ എത്ര വേണമെങ്കിലും നിങ്ങള്‍ക്ക് കഴിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ ഒരു വിഭവം തന്നെയാണ് അവിയല്‍. ഇത് ശരീരഭാരം കുറയ്ക്കുന്നതിനും നിങ്ങളെ സഹായിക്കും.
ബ്രൗണ്‍ റൈസ് അല്ലെങ്കില്‍ മട്ട റൈസ്
പലപ്പോഴും കഴിക്കുന്ന ചോറും വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ചുവന്ന അരി കഴിക്കുന്നതാണ് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത്യുത്തമം. കാരണം ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു, എന്ന് മാത്രമല്ല വയറ് നിറയ്ക്കുകയും ചെയ്യുന്നു. അമിതവണ്ണത്തെ ഭയപ്പെടുന്നവര്‍ക്ക് ബ്രൗണ്‍ റൈസ് എന്തായാലും കഴിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ കൂടുതല്‍ നേരം വയറു നിറയ്ക്കുന്നു. അച്ചാറിന്റെ കാര്യത്തില്‍ ചെറിയ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം. അമിതമായി ഉപ്പും എണ്ണയും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications