Latest Updates
-
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും!
കാറ്റഴിച്ച ബലൂണ്‍ പോലെ ശരീരം: രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇത് മതി
പലപ്പോഴും അനാരോഗ്യകരമായ ശരീര പ്രകൃതി പലരുടേയും ആത്മവിശ്വാസത്തെ വരെ പ്രതിസന്ധിയിലാക്കുന്നു എന്നതാണ് സത്യം. എത്രയൊക്കെ ശ്രമിച്ചിട്ടും ശരീരഭാരം കുറയാത്ത വ്യക്തികള്‍ നമുക്കിടയിലുണ്ട്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ തുടക്കം മുതല്‍ തന്നെ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും നിങ്ങളുടെ ഭക്ഷണത്തിന്റെ തുടക്കം എന്ന് പറയുന്നത് തന്നെ ബ്രേക്ക്ഫാസ്റ്റ് മുതലാണ്. അതിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ അമിതവണ്ണത്തെയെല്ലാം നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.
ശരീരത്തിലെ കലോറി കുറയ്ക്കുകയും കൊഴുപ്പിനെ ഉരുക്കിക്കളയുകയും ചെയ്യേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കുകയും ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് ആക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ നാം രാവിലെ കഴിക്കുന്ന ഭക്ഷണം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഇത് അമിത ഭാരത്തെ കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. ഏതൊക്കെയാണ് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

പഴങ്ങളും നട്സും അടങ്ങിയ ഓട്സ്
ഓട്സ് ആരോഗ്യത്തിന് മികച്ചതാണ് എന്ന് നമുക്കറിയാം. അതിനായി വെള്ളത്തിലോ കൊഴുപ്പ് കുറഞ്ഞ പാലിലോ വേവിച്ച ഒരു ചൂടുള്ള പാത്രം റോള്‍ഡ് ഓട്സ് കഴിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യവും ഉന്മേഷവും തിരിച്ച് പിടിക്കും എന്ന് മാത്രമല്ല പലപ്പോഴും അമിതവണ്ണത്തിനും പരിഹാരം കാണാന്‍ സാധിക്കുന്നു. അതിലേക്ക് അല്പം ആപ്പിള്‍, വാഴപ്പഴം അല്ലെങ്കില്‍ മറ്റ് പഴങ്ങള്‍ എന്നിവ ചേര്‍ക്കുക, മുകളില്‍ കുറച്ച് ബദാം അല്ലെങ്കില്‍ വാല്‍നട്ട് ചേര്‍ക്കുക. ഇതെല്ലാം തന്നെ ആരോഗ്യത്തെ മികച്ചതാക്കുന്നു. മാത്രമല്ല അനാവശ്യ പ്രതിസന്ധികളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
വെജി ഓംലെറ്റ്
മുട്ടയില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ വിശപ്പിനെ കുറയ്ക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ സഹായിക്കുകയും ചെയ്യുന്നു. മുട്ടയോ മുട്ടയുടെ വെള്ളയോ ഉപയോഗിച്ച് ഒരു ഓംലെറ്റ് ഉണ്ടാക്കുന്നതോടൊപ്പം ഇതില്‍ രുചിയും, പോഷകങ്ങളും വര്‍ദ്ധിക്കുന്നതിനായി അല്പം ചീര, തക്കാളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ അമിതവണ്ണത്തെ കുറയ്ക്കുകയും ആരോഗ്യവും ഉറപ്പ് നല്കുന്നു.
മില്ലറ്റ് അല്ലെങ്കില്‍ റവ ഉപ്പുമാവ്
ഉപ്പുമാവ് ജോവര്‍, ബജ്റ തുടങ്ങിയ തിനകള്‍ ഉപയോഗിച്ച് തയ്യാറാക്കി നോക്കൂ. ഇത് നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ കരുത്തും നല്കുന്നു. അമിതവണ്ണം എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതിലേക്ക് അല്പം കാരറ്റ്, കടല, ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ ചേര്‍ത്തും ആരോഗ്യകരമാക്കാം. ഇത് വയറു നിറയ്ക്കുന്നതും ദഹിക്കാന്‍ എളുപ്പവുമാണ് എന്നതിനാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല. ആരോഗ്യത്തിന് അത്രയേറെ ഗുണകരമാണ് ഇത്.
സ്മൂത്തി ബൗള്‍
ചീര, വാഴപ്പഴം, യോഗര്‍ട്ട് അല്ലെങ്കില്‍ ബദാം പാല് എന്നിവ ചേര്‍ത്ത് കട്ടിയുള്ള സ്മൂത്തി ഉണ്ടാക്കാവുന്നതാണ്. ഇതാണ് ബ്രേക്ക്ഫാസ്റ്റിന് കഴിക്കുന്നതെങ്കില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വേണ്ടി ഇവ ശീലമാക്കാം. കൂടാതെ ഇവയോടൊപ്പം ചിയ വിത്തുകള്‍, നട്സ്, അരിഞ്ഞ പഴങ്ങള്‍ എന്നിവ ചേര്‍ത്തും കഴിക്കാം. ഇതെല്ലാം നിങ്ങളുടെ ദിവസം തന്നെ ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിക്കുന്നു. കൂടാതെ അമിതവണ്ണത്തേയും തടയുന്നു.
ഗോതമ്പ് ബ്രഡ് വെജിറ്റബിള്‍ സാന്ഡ്വിച്ച്
ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സഹായിക്കുന്നതാണ് ഗോതമ്പ്. ഇത് അമിതവണ്ണത്തിനും പരിഹാരം കാണാന്‍ മികച്ചതാണ്. എന്നാല്‍ എപ്രകാരം ഇവ ഉപയോഗിക്കണം എന്നത് പലര്‍ക്കും അറിയില്ല. നല്ലൊരു സാന്‍ഡ് വിച്ച് തയ്യാറാക്കുന്നതിന് ഗോതമ്പ് ഉപയോഗിക്കാം. അതിനായി ഗോതമ്പ് ബ്രഡ് എടുത്ത് വള്ളരിക്ക, തക്കാളി, ലെറ്റൂസ് പോലുള്ള പുതിയ പച്ചക്കറികള്‍ വെച്ചതിന് ശേഷം അതിലേക്ക് വെണ്ണ അല്ലെങ്കില്‍ മയോണൈസിന് പകരം ഹമ്മസ് എന്നിവ ചേര്‍ത്ത് രാവിലെ കഴിക്കാവുന്നതാണ്.
റാഗി ഇഡ്ലി അല്ലെങ്കില്‍ ഓട്സ് ഇഡ്ലി
നിങ്ങളുടെ പതിവ് ഇഡ്ലികള്‍ റാഗി (ഫിംഗര്‍ മില്ലറ്റ്) അല്ലെങ്കില്‍ ഓട്സ് ഇഡ്ലി ആക്കി നോക്കൂ. നിങ്ങള്‍ക്ക് തന്നെ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. അത്രയധികം ഗുണാനുഭവങ്ങളാണ് ഇത് നല്‍കുന്നത്. മാത്രമല്ല ഇവയില്‍ നാരുകള്‍ ഉണ്ട് എന്നത് അമിതവണ്ണത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ കലോറി കുറവായതുമായതിനാല്, ശരീരഭാരം നിയന്ത്രിക്കുന്നവര്‍ക്ക് ഇവ ഒരു മികച്ച പ്രഭാതഭക്ഷണമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications