Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
വണ്ണം കുറയ്ക്കണോ? ഈ ആഹാരങ്ങള്‍ അമിതമാകാതിരുന്നാല്‍ മതി
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സാധാരണ രീതിയില്‍ വറുത്തതും പൊരിച്ചതുമെല്ലാം കുറയ്ക്കാറുണ്ട്. എന്നാല്‍, ഹെല്‍ത്തിയാണ് എന്ന കാരണത്താല്‍ ചില ആഹാരങ്ങള്‍ പലപ്പോഴും ഡയറ്റിന്റെ ഭാഗവും ആക്കാറുണ്ട്. ഇത്തരത്തില്‍ ചേര്‍ക്കുന്ന ആഹാരങ്ങള്‍ അമിതമായാല്‍ വണ്ണം കുറയുന്നതിന് പകരം വണ്ണം കൂടാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇത്തരത്തില്‍ ആരോഗ്യകരവും എന്നാല്‍ അമിതമായി കഴിച്ചാല്‍ വണ്ണം വെയ്ക്കുന്നതുമായ ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

പാല്
ഡയറ്റെടുക്കുന്നവര്‍ പാല് തീര്‍ച്ചയായും കുടിക്കാറുണ്ട്. സോയ മില്‍ക്ക്, ബദാം മില്‍ക്ക് എന്നിവ പലര്‍ക്കും പതിവായി കുടിക്കാന്‍ സാധിച്ചെന്ന് വരാറില്ല. അതിനാല്‍ തന്നെ സ്മൂത്തി തയ്യാറാക്കാനും, ഓട്സ് കഴിക്കാനും പാല് ഉപയോഗിക്കുന്നവര്‍ അതിന്റെ അളവ് കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
പാലില്‍ വേ പ്രോട്ടീനും കാസേയ്നും അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, വളരെ വേഗത്തില്‍ വണ്ണം വെയ്ക്കുന്നതിനും പാല് സഹായിക്കുന്നു. അതിനാല്‍, വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പാല് അമിതമായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
നട്സ്
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നട്സ് കഴിക്കേണ്ടത് അനിവാര്യമാണ്. വിശപ്പ് കുറയ്ക്കാനും, ശരീരത്തിലേയ്ക്ക് ആരോഗ്യകരമായ കൊഴുപ്പ് എത്തുന്നതിനും, പ്രോട്ടീന്‍ എത്തുന്നതിനും നട്സ് സഹായിക്കുന്നു. എന്നാല്‍, ഒരു ദിവസം മൂന്ന് എണ്ണത്തില്‍ കൂടുതല്‍ ഒരു നട്സ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, നട്സ് അമിതമായി കഴിക്കുന്നത് ശരീരത്തില്‍ അമിതമായി കൊഴുപ്പ് എത്തുന്നതിന് കാരണമാകുന്നു. അതിനാല്‍, വളരെ വേഗത്തില്‍ വണ്ണം വെയ്ക്കാനുള്ള സാധ്യത കൂടുതലാണ്.
ഉരുളക്കിഴങ്ങ്
ഇന്ത്യക്കാര്‍ പ്രധാനമായും ഉപയോഗിക്കുന്ന ഒരു കിഴങ്ങാണ് ഉരുളക്കിഴങ്ങ്. പൊട്ടാസ്യം, നാരുകള്‍ എന്നിവ ശരീരത്തിലേയ്ക്ക് എത്താന്‍ ഉരുളക്കിഴങ്ങ് സഹായിക്കുന്നുണ്ടെങ്കിലും ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ അമിതമായി കഴിച്ചാല്‍ വണ്ണം വളരെ വേഗത്തില്‍ വെയ്ക്കുന്നതാണ്. അതിനാല്‍, പച്ചക്കറി വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അതില്‍ ഉരുളക്കിഴങ്ങ് അമിതമായി ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കൊഴുപ്പുള്ള മീന്‍
സാല്‍മണ്‍ ഫിഷ്, അതുപോലെ, ചൂര എന്നിവയെല്ലാം അമിതമായി ആഹാരത്തില്‍ ചേര്‍ക്കുന്നതും വണ്ണം വെയ്ക്കുന്നതിന് കാരണമാകുന്നു. കാരണം, ഇത്തരം മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. കൂടാതെ, കൊഴുപ്പും അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇത്തരം ആഹാരങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നു. ഇത് അമിത വണ്ണത്തിന് കാരണമാണ്.
മുട്ട
വണ്ണം കൂട്ടാന്‍ ശ്രമിക്കുന്നവരും, വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ആഹാരത്തില്‍ മുട്ട ചേര്‍ക്കാറുണ്ട്. ഹെല്‍ത്തി ഫാറ്റ്, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍ എന്നിവയുടെ ഉറവിടമാണ് മുട്ട. അതിനാല്‍, മുട്ട ഒരെണ്ണം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ മുട്ട പതിവാക്കുന്നത് വണ്ണം വെയ്ക്കുന്നതിന് കാരണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
