Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ!
ഈ നാടൻ വിഭവം പതിവാക്കിയാൽ വണ്ണവും വയറും ടപ്പേന്ന് കുറയ്ക്കാം
ഏത് നാട്ടിൽ പോയാലും കേരള ഫുഡ് തപ്പി നടക്കുന്നവരാണ് മലയാളികൾ. എത്ര വിലകൂടിയ ആഹാരങ്ങൾ പതിവാക്കിയാലും, സ്വന്തം നാട്ടിലെ ഭക്ഷണങ്ങളോട് മലയാളികൾക്ക് പ്രത്യേക ഇഷ്ടം കൂടുതലാണ്. പുട്ടും കടലയും, പൊറോട്ടയും ബീഫുമെല്ലാം ഇടയ്‌ക്കെങ്കിലും കഴിക്കാൻ കിട്ടിയില്ലെങ്കിൽ മിക്കവർക്കും അസ്വസ്ഥതയാകും. പ്രത്യേകിച്ച്, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും കഷ്ടപ്പെട്ട്, കേരള വിഭവങ്ങൾ ഒഴിവാക്കുന്നത് കാണാം. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി നാടൻ വിഭവങ്ങൾ നമുക്കിടയിലുണ്ട്. അതിൽ ഒന്നാണ് ഉപ്പുമാവ്. വണ്ണവും വയറും കുറയ്ക്കാൻ ഉപ്പുമാവ് വളരെ ഉത്തമമാണ്.

ഉപ്പുമാവ്
കേരളീയർക്ക് മാത്രമല്ല, ദക്ഷിണേന്ത്യക്കാർക്ക് പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ഉപ്പുമാവ്. ഉപ്പുമാവ് തയ്യാറാക്കാൻ എടുക്കുന്ന റവയിൽ ഒട്ടനവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. റവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, വിശപ്പ് കുറയ്ക്കാനും, ശരീരത്തിൽ നിന്നും കൊഴുപ്പ് ഇല്ലാതാക്കാനും പ്രോട്ടീൻ സഹായിക്കുന്നതാണ്. അതുപോലെ, നാരുകളാൽ സമ്പന്നമാണ് റവ. അതിനാൽ, വിശപ്പ് കുറയുന്നു. വയർ വേഗത്തിൽ നിറഞ്ഞ അനുഭൂതി ലഭിക്കുന്നതാണ്. റവയിൽ കാലറി കുറവായതിനാൽ തന്നെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ, ഉപ്പുമാവ് തയ്യാറാക്കാൻ ഓയിൽ, നെയ്യ് എന്നിവ വളരെ കുറച്ച് മാത്രമാണ് ചേർക്കുക. കൂടാതെ, ഇതിൽ കടുക്, പച്ചക്കറികൾ എന്നിവയും ചേർക്കുന്നു. ഇതെല്ലാം ശരീരത്തിന് നല്ലതാണ്. വിശപ്പ് കുറയ്ക്കാനും, വയർ നിറയ്ക്കാനും ഉപ്പുമാവ് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഉപ്പുമാവ് എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം.
ചേരുവകൾ
2 കപ്പ്- വറുത്ത റവ
4 കപ്പ്- വെള്ളം
1 എണ്ണം- സവാള അരിഞ്ഞത്
3 എണ്ണം- പച്ചമുളക്
അര കഷ്ണം-കാരറ്റ് ചെറുതായി അരിഞ്ഞത്
2 എണ്ണം- ബീൻസ് ചെറുതായി അരിഞ്ഞത്
1 തണ്ട്- കറിവേപ്പില
കാൽ കപ്പ്- കുതിർത്തെടുത്ത പച്ച ഗ്രീൻപീസ്
അര കപ്പ്- നാളികേരം ചിരകിയത്
1 ടീസ്പൂൺ- ഉഴുന്ന്
അര ടീസ്പൂൺ- കടുക്
2 എണ്ണം- വറ്റൽമുളക്
വെളിച്ചെണ്ണയും ഉപ്പും ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ആദ്യം ഒരു പാൻ അടുപ്പത്ത് വെയ്ക്കുക. അതിനുശേഷം വെളിച്ചെണ്ണ( വെളിച്ചെണ്ണയ്ക്ക് പകരം, നെയ്യ് ചേർക്കാം, അല്ലെങ്കിൽ സൺഫ്‌ലർ ഓയിൽ, കടല എണ്ണ എന്നിവ ചേർക്കാവുന്നതാണ്. ഒലീവ് ഓയിൽ ഉപയോഗിക്കാതിരിക്കുക. പാചകത്തിന് ഒലീവ് ഓയിൽ നല്ലതല്ല.) ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിലേയ്ക്ക് ഉഴുന്ന്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർക്കണം. ഇവ മൂത്ത് വരുമ്പോൾ ഗ്രീൻപീസ്, ബീൻസ്, കാരറ്റ്, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ഒന്ന് വാടി വരുമ്പോൾ സവാളയും ചേർത്ത് ഒന്ന് വഴറ്റുക. ഇതിലേയ്ക്ക് വേണമെങ്കിൽ ഈ സമയം കുറച്ച് മഞ്ഞൾപ്പൊടി ചേർക്കാവുന്നതാണ്. അതിനുശേഷം വെള്ളം ഒഴിക്കുക. ഈ വെള്ളത്തിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, നാളികേരവും ചേർക്കുക. വെള്ളം തിളയ്ക്കുമ്പോൾ റവ ചേർക്കുക. റവ കുറച്ച് കുറച്ച് വീതം ചേർക്കണം. റവ ചേർക്കുന്നതിനനുസരിച്ച് ഇളക്കിക്കൊടുക്കാനും മറക്കരുത്. എല്ലാ റവയും ചേർത്ത്, നല്ലതുപോലെ മിക്‌സ് ചെയ്ത് കുറച്ചു നേരം ചെറുതിയിൽ വെയ്ക്കുക. ഉപ്പുമാവ് ഒരു പാത്രം കൊണ്ട് അടച്ച് വെയ്ക്കുക. 1 മിനിറ്റ് കഴിയുമ്പോൾ തുറന്ന്, ഇളക്കി, കട്ടയില്ലാതെ എടുക്കുക.
കഴിക്കുമ്പോൾ ശ്രദ്ധിക്കാം ഇവ
ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഉപ്പുമാവ് പഞ്ചസ്സാര ചേർത്ത് കഴിക്കാതിരിക്കുക. ചിലർ പഴം ചേർത്ത് കഴിക്കുന്നത് കാണാം. ഈ ശീലവും ഒഴിവാക്കുക. വേണമെങ്കിൽ പ്രോട്ടീൻ ധാരാളം അടങ്ങിയ കറികൾ ചേർത്ത് ഉപ്പുമാവ് കഴിക്കാവുന്നതാണ്. അതുപോലെ, ഉപ്പുമാവിന്റെ കൂടെ ചായ കുടിക്കാതിരിക്കുക. ദഹന പ്രശ്‌നങ്ങൾ വർദ്ധിക്കുന്നതിന് ഇത് കാരണമാകുന്നു. അതിനാൽ, ഉപ്പുമാവ് കഴിച്ചു കഴിഞ്ഞ് 30 മിനിറ്റിനുശേഷം ചായ കുടിക്കാം. അതുപോലെ, ഉപ്പുമാവ്, കഴിക്കാൻ എടുക്കുമ്പോൾ ചെറിയ പാത്രത്തിൽ എടുത്ത് കഴിക്കുക. ഇത് വളരെ വേഗത്തിൽ വയർ നിറയ്ക്കാൻ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications