മില്ലറ്റ് ഇങ്ങനെ ഉപയോ​ഗിച്ചാൽ എത്ര കൂടിയ വണ്ണവും സിമ്പിളായി കുറയ്ക്കാം

അമിതമായിട്ടുള്ള ശരീരഭാരം പലവിധത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കാം. കൊളസ്ട്രോൾ വദ്ധിക്കാനും, പ്രമേഹ രോ​ഗം പിടികൂടുന്നതിനും, കരൾ രോ​ഗങ്ങൾ വരുന്നതിനും ഇതൊരു കാരണമാണ്. അമിതമായിട്ടുള്ള ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മില്ലറ്റ് ഉപയോ​ഗിക്കുന്നത് വളരെ നല്ലതാണ്.

millet flakes breakfast

ശരീരഭാരം കുറയ്ക്കാൻ മില്ലറ്റ് ഏത് വിധത്തിൽ ഉപയോ​ഗിക്കണമെന്ന് നോക്കാം.

ആവശ്യമായിട്ടുള്ള ചേരുവകൾ

4 എണ്ണം- ബദാം
4 എണ്ണം-കശുവണ്ടി
5 എണ്ണം- ഉണക്കമുന്തിരി
1 ടീസ്പൂൺ- നിലക്കടല
2 ടീസ്പൂൺ- മത്തന്റെ വിത്ത്
1 1/2കപ്പ്- മില്ലറ്റ് അവൽ/ മില്ലറ്റ് ഫ്ലേയ്ക്ക്സ്
1 എണ്ണം- ചെറുപഴം
1 ടീസ്പൂൺ- നെയ്യ്

തയ്യാറാക്കേണ്ട വിധം

ഒരു പാനിലേയ്ക്ക് നെയ്യ് ചേർക്കുക. ഈ നെയ്യിലേയ്ക്ക് ബദാം, നിലക്കടല, കശുവണ്ടി, ഉണക്കമുന്തിരി, മത്തന്റെ വിത്ത് എന്നിവ ചേർത്ത് ‌ഒന്ന് വഴറ്റി എഴുക്കണം. ഇതിലേയ്ക്ക് മില്ലറ്റ് അവൽ ചേർത്ത് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്തെടുത്ത് കഴിയുമ്പോൾ അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്. അവസാനം ചെറുപഴം നുറുക്കിയതും ചേർത്ത് കഴിക്കാവുന്നതാണ്. ഈ ആഹാരം എന്നും രാവിലെ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. ഇതിന്റെ ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

മില്ലറ്റിന്റെ ​ഗുണങ്ങൾ

ധാരാളം നാരുകളാൽ സമ്പന്നമാണ് മില്ലറ്റ്. അതിനാൽ തന്നെ, ഇത് കഴിച്ച് കഴിയുമ്പോൾ വയർ വേ​ഗത്തിൽ നിറഞ്ഞതായി നിങ്ങൾക്ക് അനുഭവപ്പെടുന്നു. ഇത് അമിതമായി ആഹാരം കഴിക്കുന്നതിൽ നിന്നും നിങ്ങളെ തടയും. ഇത് ശരീരത്തിൽ നിന്നും കൊഴുപ്പ് എരിയിച്ച് കളയുന്നതിന് സഹായിക്കും. കൂടാതെ, ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലേയ്ക്ക് ഹെൽത്തി ഫാറ്റ് എത്തുന്നതിന് സഹായിക്കുന്നു. പേശികൾ ബലപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇതെല്ലാം ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.

നട്സ്

ഇതിൽ നിരവധി നട്സ് ചേർത്തിട്ടുണ്ട്. ഇവയിലെല്ലാം തന്നെ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതുപോലെ, ഹെൽത്തി ഫാറ്റിന്റെ ഉറവിടങ്ങളാണ് നട്സ്. കൂടാതെ, ശരീരത്തിന് ആവശ്യമായ പ്രോട്ടീനും നട്സ് കഴിക്കുന്നതിലൂടെ ലഭിക്കും. ശരീരത്തിൽ നിന്നും ഫാറ്റ് എരിയിച്ച് കളയാൻ സഹായിക്കുന്ന മെറ്റബോളിസം വർദ്ധിപ്പിക്കാനും നട്സ് കഴിക്കുന്നത് നല്ലതാണ്.

ഇതിൽ ചേർത്തിരിക്കുന്ന മത്തന്റെ കുരുവും വളരെ ആരോ​ഗ്യകരമാണ്. മത്തന്റെ കുരുവിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അതുപോലെ, മ​ഗ്നീഷ്യം, സിങ്ക് എന്നിവയും അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. മെറ്റബോളിസം വർദ്ധിക്കുന്നത് ശരീരഭാരം വേ​ഗത്തിൽ കുറയ്ക്കാനും സഹായിക്കും.

ദോഷവശങ്ങൾ

മില്ലറ്റ് അമിതമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. കാരണം, മില്ലറ്റിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ശരീരത്തിൽ ഫൈബറിന്റെ അംശം വർദ്ധിച്ചാൽ, വയറിളക്കം, ഓക്കനം വരൽ, അസിഡിറ്റി എന്നീ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. ദഹനപ്രശ്നങ്ങൾ വർദ്ധിക്കും. കൂടാതെ ഇതിൽ ​ഗോയ്ട്രോജൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് തൈറോയ്ഡ് ​ഗ്രന്ഥിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ സാധ്യത കൂടുതലാണ്. ഇത് തൈറോയ്ഡ് രോ​ഗങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരും. കിഡ്നിയിൽ കല്ല് മുതലായ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനും ഇതൊരു കാരണമാകും.

കൂടാതെ, നട്സും അമിതമായി ശരീരത്തിൽ എത്തുന്നത് നല്ലതല്ല. ഇതും ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. കൂടാതെ, ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നതിനും, ഇത് ശരീരഭാരം കുറയാതിരിക്കുന്നതിലേയ്ക്കും നയിച്ചേക്കാം. അതിനാൽ, മിതമായ അളവിൽ ഏതെങ്കിലും ഒരുനേരം മാത്രം ഈ മില്ലറ്റ് അവൽ കഴിക്കാൻ ശ്രദ്ധിക്കുക. അതുപോലെ, നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ മൂലമാണ് അമിതവണ്ണം എങ്കിൽ, ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. കൃത്യമായ ചികിത്സയും തേടുക. ഒപ്പം, ഇത്തരം ഡയറ്റ് എടുക്കും മുൻപ് ഡോക്ടറുടെ അഭിപ്രായവും തേടേണ്ടത് അനിവാര്യമാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion