Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
വണ്ണം കുറയ്ക്കാന്‍ അവല് വെച്ചൊരു വിഭവം; സംഭവം നോര്‍ത്ത് ഇന്ത്യന്‍ ആങ്കെിലും, കഴിച്ചാല്‍ ഫലം ഉറപ്പ്
Weight loss: അമിതവണ്ണം പലര്‍ക്കും ഒരു പ്രധാന പ്രശ്നമാണ്. ശരിയായ വിധത്തില്‍ ഡയറ്റും വ്യായാമവും പിന്തുടര്ന്നാല് മാത്രമാണ് വണ്ണം കുറയ്ക്കാന്‍ സാധിക്കൂ. ചിലര്‍ വ്യായാമം മാത്രം പിന്തുടരുന്നത് കാണാം. എന്നാല്‍, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ വ്യായാമം മാത്രം പോര. ഡയറ്റും വേണം. നമ്മള് എന്ത് കഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. ആഹാരം ആരോഗ്യകരമായാല്‍ കൊഴുപ്പ് താനെ കുറയുന്നതാണ്. കൊഴുപ്പ് കുറയുമ്പോള്‍ ശരീരത്തിലെ പേശികള്‍ക്ക് ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് വ്യായാമം ചെയ്യുന്നത്.

ഡയറ്റെടുക്കുമ്പോള്‍ പലര്‍ക്കും എന്ത് കഴിക്കണം എന്നത് പ്രധാന സംശയമാണ്. പലപ്പോഴും ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ വേണ്ടെന്ന് വേക്കേണ്ടതായി വരാറുണ്ട്. രുചികരമായി ആഹാരം കഴിക്കാനും സാധിച്ചില്ലെന്ന് വരാം. എന്നാല്‍, ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവമാണ് പൊഹ. അവല് ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വിഭവം വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബെസ്റ്റാണ്. ഇതിന്റെ ഗുണങ്ങളും, ഇവ എങ്ങനെ തയ്യാറാക്കി എടുക്കാമെന്നും നോക്കാം.
എന്താണ് പൊഹ?
അവല് കുതിര്‍ത്ത്, അതില്‍ പച്ചക്കറികളും പച്ചമുളകും, മഞ്ഞള്‍പ്പൊടിയുമെല്ലാം ചേര്‍ത്ത് കടുക് പൊട്ടിച്ച് തയ്യാറാക്കി എടുക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണമാണ് പൊഹ. മഹാരാഷ്ട്രയില്‍ ഇത്ഭവിച്ച ഈ വിഭവം, നോര്‍ത്ത് കര്‍ണ്ണാടകയിലും ചില സൗത്ത് ഇന്ത്യന്‍ പ്രദേശങ്ങളിലും ഉപയോഗിച്ച് വരുന്നുണ്ട്. നമ്മള് സാധാരണ രീതിയില്‍ അവല് വിളയിച്ച് എടുക്കുകയാണെങ്കില്‍ പൊഹയില്‍ മസാലയും, എരിവും എല്ലാം ചേര്‍ന്ന് ഒരു പ്രത്യേക രുചിയാണ് ഉള്ളത്.
വണ്ണം കുറയ്ക്കാന്‍ പൊഹ
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ രാവിലെ പൊഹ കഴിക്കുന്നത് വളരെ നല്ലതാണ്. 100 ഗ്രാം പൊഹ എടുത്താല്‍, അതില്‍ അയേണ്‍, മഗ്നീഷ്യം, സോഡിയം, നാരുകള്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റമിന്‍ ബി6, കാല്‍സ്യം, വിറ്റമിന്‍ ഇ, നിയാസിന്, ഫോലേറ്റ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.
കാലറി വളരെ കുറവായതിനാല്‍, വണ്ണം കുറയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് പൊഹ നല്ലൊരു ചോയ്സാണ്. 100 ഗ്രാം പൊഹ എടുത്താല്‍ അതില്‍ 110 kcal കാലറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ, ദഹനത്തിനും, കൊഴുപ്പിന്റെ അംശം കുറയ്ക്കുന്നതിനും നാരുകള്‍ അനിവാര്യമാണ്. പൊഹയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. 100 ഗ്രാം പൊഹ എടുത്താല്‍ 0.9 ഗ്രാം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് സഹായിക്കുന്നു. വിശപ്പ് കുറയ്ക്കുന്നു. ഇതിലൂടെ അമിതമായി ആഹാരം കഴിക്കാനുള്ള പ്രവണത കുറയുന്നു.
തയ്യാറാക്കേണ്ട വിധം
കട്ടിയുള്ള അവല് ആണ് നിങ്ങള്‍ എടുക്കുന്നതെങ്കില്‍, വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കണം. അരമണിക്കൂര്‍ കഴിയുമ്പോള്‍ വെള്ളത്തില്‍ നിന്നും പിഴിഞ്ഞ് മാറ്റി വെയ്ക്കേണ്ടതാണ്. അതിനുശേഷം കട്ടിയുള്ള ഒരു പാന്‍ എടുത്ത് അടുപ്പത്ത് വെയ്ക്കുക. ഇതിലേയ്ക്ക് ഓയില്‍ ചേര്‍ക്കുക. കടുക് ചേര്‍ക്കുക. ജീരകം ഒരു നുള്ള് ചേര്‍ക്കുക. നിലകടല ചേര്‍ത്ത് വറുക്കുക. ഇതിലേയ്ക്ക് പച്ചമുളക് ചേര്‍ക്കുക. കറിവേപ്പില ചേര്‍ക്കുക. ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന സവാള ചേര്‍ക്കുക. കുറച്ച് തക്കാളിയും, വേവിച്ച ഉരുളക്കിഴങ്ങും ചേര്‍ക്കുക. രണ്ട് മൂന്ന് മിനിറ്റ് വേവിക്കുക. ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കി ചേര്‍ക്കുക. അതിലേയ്ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ശേഷം പിഴിഞ്ഞ് മാറ്റി വെച്ചിരിക്കുന്ന അവല് ചേര്‍ക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. കട്ടിയുള്ള അവല് അല്ലെങ്കില്‍ വെള്ളത്തില്‍ ചേര്‍ക്കേണ്ട ആവശ്യമില്ല. നേരിട്ട് പാനില്‍ ചേര്‍ക്കാവുന്നതാണ്. നന്നായി അവല് മിക്സ് ചെയ്യുക. ഇതിലേയ്ക്ക് മല്ലിയില ചേര്‍ക്കാവുന്നതാണ്. അവസാനം നാരങ്ങനീര് ചേര്‍ത്ത് വാങ്ങിവെയ്ക്കുക.
കൂടുതല്‍ ആരോഗ്യകരമാക്കാന്‍
പൊഹ കൂടുതല്‍ ആരോഗ്യകരമാക്കാന്‍ ചെമ്പാവരി അരിയുടെ അവല് ഉപയോഗിക്കാവുന്നതാണ്. അതുപോലെ, പൊഹയില്‍ പച്ചക്കറികള്‍ ധാരാളം ചേര്‍ക്കുന്നതും നല്ലതായിരിക്കും. പൊഹ അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പൊഹ തയ്യാറാക്കാന്‍ വെളിച്ചെണ്ണയ്ക്ക് പകരം, കടല എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. എണ്ണ കുറവ് ചേര്‍ക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
