Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
സ്ത്രീകളില്‍ ഉറച്ച് പോയ കുടവയറിനെ പരിഹരിക്കാം: ആരോഗ്യകരമായ 4 സ്റ്റെപ്പുകള്‍ മാത്രം
ആരോഗ്യത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. ഇത് പലപ്പോഴും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പ്രത്യേകിച്ച് ദൈനംദിന ജീവിതത്തില്‍ ഉണ്ടാവുന്ന ചില കാര്യങ്ങള്‍ കൂടി സ്ത്രീകളില്‍ കുടവയറിലേക്ക് എത്തിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക എന്നതാണ് ആദ്യത്തെ പടി. അതിനായി ജീവിത ശൈലിയില്‍ ചെറിയ രീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. എന്നാല്‍ ഇതൊന്നും ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
കാലങ്ങളായി കുറയാതെ നില്ക്കുന്ന കുടവയറിനെ ഇല്ലാതാക്കി ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി നാലേ നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പലപ്പോഴും ഭക്ഷണശീലം മാത്രമല്ല മറ്റ് ചില കാര്യങ്ങള്‍ കൂടി നിങ്ങളുടെ തടിയും വയറും കൂട്ടുന്നതിന് കാരണമാകുന്നു. അതില്‍ സമ്മര്‍ദ്ദം, മോശം ഭക്ഷണശീലങ്ങള്‍, ഉറക്കക്കുറവ് അല്ലെങ്കില്‍ ഉദാസീനമായ ജീവിതശൈലി എന്നിവയെല്ലാം തന്നെ കാരണമാകുന്നു. ഇതോടൊപ്പം ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ അതായത് നാലേ നാല് സ്റ്റെപ്പില്‍ നമുക്ക് കുറയില്ലെന്ന് ഉറപ്പാക്കിയ കുടവയറിനെ കുറയ്ക്കാന്‍ സാധിക്കും. അത് എപ്രകാരം എന്ന് നോക്കാം.

കുടവയര്‍ വെല്ലുവിളി
എത്രയൊക്കെ പറഞ്ഞാലും കുടവയര്‍ അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പലപ്പോഴും അതിന് പരിഹാരം കാണാന്‍ വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല.
സമീകൃതാഹാരം, പതിവ് വ്യായാമം, പോസിറ്റീവ് മാനസികാവസ്ഥ എന്നിവയിലൂടെ, നിങ്ങള്‍ക്ക് ഇത്തരം അവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. എങ്കിലും നിങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്നും നമുക്ക് നോക്കാം.
പഞ്ചസാരയുടെ അളവ് കുറയ്ക്കുക
പഞ്ചസാര പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യകരമായ ജീവിത ശൈലിക്ക് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിനംതോറുമുള്ള പഞ്ചസാരയുടെ അളവ് വളരെയധികം കുറയ്ക്കുന്നതിന് ശ്രദ്ധിക്കുക. മാത്രമല്ല ഇതാണ് പലപ്പോഴും ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നത്. അത് വഴി പലപ്പോഴും പവിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ അല്ലെങ്കില്‍ ചായ എന്നിവ പരമാവധി കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും.
ആവശ്യത്തിന് വെള്ളം കുടിക്കുക
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെള്ളം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അധികം അനിവാര്യം കൂടിയാണ് വെള്ളം. ഇത് അമിതവണ്ണത്തേയും കുടവയറിനേയും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യകരമായജീവിത ശൈലിക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതോടൊപ്പം തന്നെ കുടവയറിനെ കുറയ്ക്കുകയും ചെയ്യുന്നു. വെള്ളം നിങ്ങളെ കൂടുതല്‍ സംതൃപ്തിയിലേക്ക എത്തിക്കുന്നു. അത് വഴി അമിതഭക്ഷണ ശീലത്തെ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പ്രോട്ടീനും നാരുകളും കഴിക്കുക
ആരോഗ്യ സംരക്ഷണത്തിന് പ്രോട്ടീനും നാരുകളും വളരെയധികം സഹായിക്കുന്നതാണ്. അത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ആരോഗ്യം മികച്ചതായി മാറുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്തുകൊണ്ടും പൂര്‍ണമായും ഒഴിവാക്കുന്നതിനും പ്രോട്ടീനും നാരുകളും കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം തന്നെ ആരോഗ്യത്തെ മികച്ചതാക്കുകയും കുടവയറിനെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.
ശരിയായ ഉറക്കം
ആരോഗ്യത്തിന് ശരിയായ ഉറക്കം എന്നത് വളരെയധികം സഹായിക്കുന്നതാണ്. പലപ്പോഴും അനാരോഗ്യകരമായ പല ശീലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉറക്കത്തിന്റെ അഭാവം മൂലം സംഭവിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നത് വഴി തന്നെ കുടവയറിനെ കുറയ്ക്കുന്നതിനും സഹായിക്കുന്നു ശിയായ ഉറക്കം. കാരണം ഇത് ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ ഇത് അനാവശ്യമായ കൊഴുപ്പ് വര്‍ദ്ധിക്കുന്നതിന് കാരണമാകും. അത് പലപ്പോഴും ഉറക്കം കുറയുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ്. അത് മാത്രമല്ല ഇത് വഴി വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശരിയായ ഉറക്കം നിങ്ങളില്‍ ശരീരത്തില്‍ കുടവയറിനെ പ്രതിരോധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications