Latest Updates
-
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
തടി കുറയ്ക്കാന്‍ രാത്രി ശീലങ്ങളില്‍ അത്യുത്തമം ഈ പാനീയം
തടി കുറയ്ക്കാന്‍ പല വഴികളും തേടി പരാജയപ്പെട്ട് പോയ ഒരു വ്യക്തിയാണോ നിങ്ങള്‍? എന്നാല്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതില്‍ നിങ്ങള്‍ നിങ്ങളുടെ ശീലത്തില്‍ ചേര്‍ക്കേണ്ട ചിലതുമുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഈ പാനീയം സ്ഥിരമാക്കിയാല്‍ അത് തടി കുറയ്ക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് വഴി തടി മാത്രമല്ല കുറയുക പല ജീവിത ശൈലി രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് ഈ രാത്രി ജ്യൂസ്.
ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഈ പാനീയം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ജീവിത ശൈലി രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് മഞ്ഞള്‍ ചേര്‍ത്ത ഈ പാനീയം. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഈ പാനീയം ചേര്‍ത്താല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട, സ്ഥിരമായി ഇത് കഴിക്കുന്നത് നിങ്ങളുടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കും.
ശരീരഭാരം കുറയ്ക്കുക, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, തൈറോയ്ഡ് പ്രശ്നങ്ങള്‍, അമിത രോമവളര്‍ച്ച എന്നിക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ ജ്യൂസ്. സ്ഥിരമായി ഈ ജ്യൂസ് കുടിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. എപ്രകാരം ഇത് തയ്യാറാക്കാം, എന്തൊക്കെയാണ് ആരോഗ്യ ഗുണങ്ങളെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
കറുവപ്പട്ട പൊടി - രണ്ട് നുള്ള്
മഞ്ഞള്‍പ്പൊടി - രണ്ട് മൂന്ന് നുള്ള്
കുരുമുളക് പൊടി - രണ്ട് നുള്ള്
തേന്‍ - ആവശ്യമെങ്കില്‍ ഒരു സ്പൂണ്‍
വെള്ളം- 200 മില്ലി
തയ്യാറാക്കുന്ന വിധം
ഈ പാനീയം തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം നമ്മള് കരുതി വെച്ചിരിക്കുന്ന വെള്ളം എടുത്ത് അതിലേക്ക് അല്പം കറുവപ്പട്ട, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ നല്ലതു പോലെ മിക്സ് ചെയ്യുക. പിന്നീട് ഈ മിശ്രിതം നല്ലതുപോലെ തിളപ്പിച്ച് ചായ പരുവത്തില്‍ മാറ്റി എടുക്കാം. അതിലേക്ക് ആവശ്യമെങ്കില്‍ തേന്‍ ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് അല്പം കുടിക്കാവുന്നതാണ്. ഈ ചേരുവകള്‍ക്ക് അതിന്റേതായ ആരോഗ്യ ഗുണങ്ങളുണ്ട്. അത് മാത്രമല്ല അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു.

കറുവപ്പട്ട
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പഞ്ചസാരയുടെ അളവ് വളരെയധികം കുറയ്ക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല വിശപ്പിനെ പ്രതിരോധിക്കുന്നതിനും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും എല്ലാം കറുവപ്പട്ട സഹായിക്കും. അത് മാത്രമല്ല അനാവശ്യ കൊഴുപ്പിനെ കുറയ്ക്കുകയും അതോടൊപ്പം തന്നെ വിശപ്പിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
മഞ്ഞള്‍
കറുവപ്പട്ട പോലെ തന്നെ ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കുന്നു. പല രോഗാവസ്ഥകളേയും വളരെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ് മഞ്ഞള്‍. ഇതിലുള്ള കുര്ക്കുമിന്, അതോടൊപ്പം അതിലുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും നിങ്ങളുടെ വീക്കത്തെ കുറച്ച് അത് വഴി അമിതവണ്ണത്തിന് പരിഹാരം നല്‍കുകയും ചെയ്യുന്നു.
കുരുമുളക്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കുരുമുളക് വളരെയധികം സഹായിക്കുന്നതാണ്, പലപ്പോഴും കൊളസ്ട്രോള്‍ ഉള്‍പ്പടെയുള്ള രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് കുരുമുളക്. ഇത് നിങ്ങളില്‍ നിന്ന് കൊഴുപ്പ് കത്തിക്കുന്ന അവസ്ഥയിലേക്കും എത്തിക്കുന്നു. അത് വഴി ശരീരത്തിലെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഈ പാനീയം കുടിക്കുന്നത് വഴി അത് ആരോഗ്യത്തെ മികച്ചതാക്കും. എന്നാല്‍ നിങ്ങളുടെ ഭക്ഷണശീലങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുന്നോടിയായി നിര്‍ബന്ധമായും ഡോക്ടറോട് സംസാരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications