തടി, മെറ്റബോളിസം, രോഗപ്രതിരോധ ശേഷി: മൂന്നും ഉറപ്പ് നല്‍കും സ്‌പെഷ്യല്‍ ചായ

Weight loss: ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. അതിനെ പ്രതിരോധിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സാധിക്കുന്നില്ലെ? എന്നാല്‍ ഇനി ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കേണ്ടതില്ല. കാരണം അത്രയധികം മാറ്റങ്ങള്‍ ശരീരത്തില്‍ കൊണ്ട് വരുന്ന ഒരു സ്‌പെഷ്യല്‍ ചായയെക്കുറിച്ചാണ് ഈ ലേഖനം. ഇതിലൂടെ നിങ്ങളുടെ തടി മാത്രമല്ല കുറയുന്നത്, മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ഈ ചായ.

വളരെ എളുപ്പത്തില്‍ തന്നെ ലഭ്യമാവുന്നതും തയ്യാറാക്കാവുന്നതുമായ ഗ്രാമ്പൂലെമണ്‍ ടീ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ ആര്‍ത്രൈറ്റിസ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ഗ്രാമ്പൂലെമണ്‍ ടീ മികച്ചതാണ്. എപ്രകാരം ഇത് തയ്യാറാക്കാം, എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാം.

Weight Loss Drink
Photo Credit: Meta AI Generated

ഗുണങ്ങള്‍ ധാരാളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗ്രാമ്പൂലെമണ്‍ ടീ നല്‍കുന്ന ഗുണങ്ങള്‍ഡ ഒട്ടും നിസ്സാരമല്ല. ഇത് നിങ്ങളുടെ അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കും. കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മികച്ച ദഹനത്തിനും സഹായിക്കുന്നതിനാല്‍ മറ്റ് ദഹനാരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. പെപ്റ്റിക് അള്‍സര്‍ പോലുള്ള അവസ്ഥകളില്‍ പരിഹാരം കാണുന്നതിനും ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിനും ഇത് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രമേഹ രോഗികള്‍ക്ക്
പ്രമേഹം എന്ന രോഗാവസ്ഥ ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഗ്രാമ്പൂ, നാരങ്ങ എന്നിവയില്‍ കാണപ്പെടുന്ന സംയുക്തങ്ങളാണ് ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നത്. അത് കൂടാതെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ഇത് ശരീരത്തിലെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നു. കൂടാതെ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും വെറും വയറ്റില്‍ ഗ്രാമ്പൂലെമണ്‍ ടീ കുടിക്കുന്നത് നല്ലതാണ്. വെറും വയറ്റില്‍ അല്‍പം ഗ്രാമ്പൂലെമണ്‍ ടീ കുടിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട.

എപ്രകാരം പ്രവര്‍ത്തിക്കുന്നു
നാരങ്ങയില്‍ വിറ്റാമിന്‍ സി ഒരു കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ വിറ്റാമിന്‍ കെ, മാംഗനീസ് എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഗ്രാമ്പൂവിലെ യൂജെനോള്‍ എന്ന സംയുക്തം മികച്ച ഗുണങ്ങള്‍ ഓരോ സിപ്പിലും പ്രദാനം ചെയ്യുന്നു. കാരണം ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഗ്രാമ്പൂ. ഇത് കോശങ്ങളുടെ നാശത്തെ തടയുകയും എപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

എന്തുകൊണ്ട് വെറും വയറ്റില്‍?
എന്തുകൊണ്ട് ഗ്രാമ്പൂലെമണ്‍ ടീ വെറും വയറ്റില്‍ കുടിക്കണം എന്ന് നമുക്ക് നോക്കാം. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്ന സംയുക്തങ്ങള്‍ ഇതിലുണ്ട്. ഇത് സീസണല്‍ രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. രോഗപ്രതിരോധം ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. ഇത്തരം മാറ്റങ്ങള്‍ ആരോഗ്യത്തില്‍ വളരെയധികം ശ്രദ്ധേയമാണ്.

അമിതവണ്ണത്തെ തടയുന്നു
അമിതവണ്ണത്തെ തടയുന്നതിന് വേണ്ടി ദിനവും വെറും വയറ്റില്‍ ഗ്രാമ്പൂലെമണ്‍ ടീ ശീലമാക്കാം. ഇത് കൊഴുപ്പ് കത്തിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിന്റെ മെറ്റബോളിസത്തേയും വര്‍ദ്ധിപ്പിക്കുന്നു. കൃത്യമായി ശരീരത്തിലേക്ക് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. അതോടൊപ്പം നെഞ്ചെരിച്ചില്‍ മറ്റ് ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം പരിഹാരം കാണുന്നതിനും ഗ്രാമ്പൂലെമണ്‍ ടീ സഹായിക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും അതോടൊപ്പം ആരോഗ്യം എക്കാലവും നിലനിര്‍ത്തുന്നതിനും ഈ ചായ മികച്ചതാണ്. ഈ ചായ പൂര്‍ണ്ണത അനുഭവപ്പെടുന്നതിനൊപ്പം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

എപ്രകാരം തയ്യാറാക്കാം?
ഒരു കപ്പ് വെള്ളം
2-3 ഗ്രാമ്പൂ
അര നാരങ്ങയുടെ നീര്
തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം ഒരു കപ്പ് വെള്ളം ഒരു കെറ്റിലിലോ സ്റ്റൗവിലോ തിളപ്പിക്കുക. മുഴുവന്‍ ഗ്രാമ്പൂവും ഒരു ചായക്കപ്പില്‍ ഇട്ടതിന് ശേഷം തിളച്ച വെള്ളം ഗ്രാമ്പൂവിലേക്ക് ഒഴിക്കണം. പിന്നീട് ഗ്രാമ്പൂ 5-6 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തതിന് ശേഷം അല്‍പം നാരങ്ങ നീര് ചേര്‍ക്കണം. ആവശ്യമെങ്കില്‍ അല്‍പം തേന്‍ ചേര്‍ക്കാവുന്നതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, January 27, 2025, 10:47 [IST]
X
Desktop Bottom Promotion