Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഇവ കഴിച്ചാല്‍ ശരീരഭാരം കൂടുകയേ ഇല്ല! വയര്‍ നിയറുകയും ചെയ്യും
ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം മാത്രം പോര! നല്ല ഡയറ്റ് പിന്തുടര്ന്നാല് മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. നല്ല ഡയറ്റ് എടുക്കുമ്പോള്‍ പലപ്പോഴും ചിലര്‍ക്ക് വിശപ്പ് മാറാറില്ല. അതുപോലെ. ചിലര്‍ക്ക് കൊതിയും മാറിയെന്ന് വരാറില്ല. എന്നാല്‍, ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ വയറും നിറയും, എന്നാല്‍ കൊഴുപ്പ് വര്‍ദ്ധിക്കുകയും ഇല്ല. അത്തരം ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

തണ്ണിമത്തന്
ഒരു കപ്പ് തണ്ണിമത്തനില്‍ 46 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ ഇതില്‍ ധാരാളം വെള്ളത്തിന്റെ അംശവും അടങ്ങിയിരിക്കുന്നു. നാരുകളാലും, വിറ്റമിന്‍ സി, പൊട്ടാസ്യം എന്നിവയാലും സമ്പന്നമാണ് തണ്ണിമത്തന്. അതിനാല്‍, ഇവ കഴിക്കുമ്പോള്‍ വേഗത്തില്‍ വയര്‍ നിറയുന്നു. കൂടാതെ, ശരീരത്തില്‍ ഫാറ്റ് അമിതമായി തയറാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നേരം ധൈര്യമായി കഴിക്കാവുന്ന ആഹാരമാണ്് തണ്ണിമത്തന്.
ആപ്പിള്‍
ഒരു ആപ്പിളില്‍ 148 കലോറി ആണ് അടങ്ങിയിരിക്കുന്നത്. കൂടാതെ, ഇതില്‍ 5 ഗ്രാം നാരുകളും അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ആപ്പിള്‍ കഴിക്രുമ്പോള് വളരെ വേഗത്തില്‍ വയര്‍ നിറയുന്നു. അതേ സമയം ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് കയറാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആപ്പിള്‍ വളരെ നല്ലതാണ്.
പഴം
പഴത്തില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. കൂടാതെ, പഴത്തില്‍ നാരുകളും അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് വളരെ വേഗത്തില്‍ ദഹിക്കാതെ കിടക്കുന്നതിനാല്‍ വയര്‍ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നു. ഇത് ശരീരത്തില്‍ അമിതമായി കൊഴുപ്പ് വരാതിരിക്കാന്‍ സഹായിക്കുന്നു. ഒപ്പം വിശപ്പകറ്റാനും സഹായിക്കുന്നു.
മത്തന്‍
ആരോഗ്യത്തിന് നിരവധി പോകങ്ങള്‍ നല്കുന്ന ഒരു പച്ചക്കറിയാണ് മത്തന്‍. ഒരു കപ്പ് മത്തങ്ങയില്‍ 83 കലോറിയാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ, ധാരാളം പ്രോട്ടീന്‍, നാരുകള്‍ എന്നുവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ ധാരാളം നാരുകളും, പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ വയര്‍ വേഗത്തില്‍ നിറഞ്ഞ അനുഭൂതി ലഭിക്കുന്നു. കൂടാതെ, ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍, മത്തന്‍ ഉപയോഗിച്ച് സ്നാക്സ്, സൂപ്പ് എന്നിവ തയ്യാറാക്കുന്നത് വളരെ നല്ലതാണ്.
വെള്ള കടല
വെള്ള കടല വേവിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാനും അതുപോലെ, ശരീരഭാരം കുറയ്ക്കാനും ഡയറ്റിന്റെ ഭാഗമാക്കാവുന്ന ഒരു പയറാണ് വെള്ള കടല. ഒരു കപ്പ് വെള്ള കടലയില്‍ 210 കലോറിയും അതുപോലെ, 11 ഗ്രാം പ്രോട്ടീന്‍, 10 ഗ്രാം നാരുകള്‍ എന്നിവയാണ് അടങ്ങിയിരിക്കുന്നത്. നാരുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ വയര്‍ വേഗത്തില്‍ നിറയാന്‍ ഇത് സഹായിക്കുന്നു. അതിനാല്‍, അമിതമായി ആഹാരം കഴിക്കുന്നത് തടയാന്‍ ഈ വെള്ള കടലയുടെ ഉപയോഗം സഹായിക്കുന്നതാണ്.
ചീര
ഡയറ്റ് എടുക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു ഇലയാണ് ചീര. ചീരയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ, ഒരു പിടി ചീരയില്‍ 78 കലോറിയും 10 ഗ്രാം പ്രോട്ടീന്‍, 8 ഗ്രാം നാരുകള്‍ എന്നിവയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍, ചീര സൂപ്പ്, ചീര തോരന്‍, ചീര സാലഡ് എന്നിവ കഴിക്കുന്നത് വയര്‍ വേഗത്തില്‍ നിറയാന്‍ സഹായിക്കും. ഒപ്പം, ശരീരഭാരം വര്‍ദ്ധിക്കാതെ നിയന്ത്രിച്ച് നിര്‍ത്താനും സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
