Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
മുട്ട കഴിക്കാം ദിനവും, പക്ഷേ തടി കുറയ്ക്കണമെങ്കില്‍ ഇപ്രകാരം വേണം
തടി കുറയ്ക്കുക എന്നത് വളരെയധികം ശ്രമകരമായ ഒരു കാര്യമാണ്. അതിന് വേണ്ടി ഭക്ഷണ നിയന്ത്രണവും അതികഠിനമായ വ്യായാമവും ചെയ്യുന്നവരാണ് പലരും. എന്നാല്‍ ഇത് കൊണ്ട് ഒരിക്കലും നിങ്ങള്‍ക്ക് തടി കുറയണം എന്നില്ല. പക്ഷേ കൃത്യമായ പരിശീലനത്തിലൂടെയും വ്യായാമത്തിലൂടേയും ഭക്ഷണ നിയന്ത്രണത്തിലൂടേയും അമിതവണ്ണത്തെ പ്രതിരോധിക്കാം. അതില്‍ പലരും ഉള്‍പ്പെടുത്താന്‍ മടിക്കുന്ന ഒന്നാണ് മുട്ട. കാരണം മുട്ടയില്‍ കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ തടി കുറയ്ക്കുമ്പോള്‍ പലരും മുട്ടയെ അല്പം മാറ്റി നിര്‍ത്തുന്നു.
എന്നാല്‍ മുട്ടയില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. എന്ന് മാത്രമല്ല ഇതില്‍ കലോറി വളരെയധികം കുറവാണ്. വിശപ്പിനെ പ്രതിരോധിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതാണ് മുട്ട. എന്നാല്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു ദിവസം എത്ര മുട്ട കഴിക്കണം എന്നത് പലര്‍ക്കും അറിയില്ല. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ മുതിര്‍ന്നവര്‍ക്ക് 2-3 മുട്ടകള്‍ കഴിക്കാവുന്നതാണ്. എന്നാല്‍ കൊളസ്ട്രോള്‍ കൂടുതലുള്ളവരുടെ കാര്യത്തില്‍ ഇത് ആരോഗ്യവിദഗ്ധരുമായി ആലോചിച്ച് സംസാരിച്ച് വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന്. തടി കുറയ്ക്കാന്‍ മുട്ട കഴിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാന്‍ മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങള്‍
മുട്ടയില്‍ ആരോഗ്യകരമായ പല വിധത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. ഇതില്‍ കലോറി കുറവാണെന്ന് മാത്രമല്ല പലപ്പോഴും വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമാ കൊഴുപ്പുകളും പോഷകങ്ങളും എല്ലാം ധാരാളമുണ്ട്. അത് മാത്രമല്ല പ്രോട്ടീന്റെ അളവ് വളരെ കൂടുതലായതിനാല്‍ അത് ശരീരത്തില്‍ വിശപ്പിനെ കുറയ്ക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുന്നതിനും സഹായിക്കും. അത് മാത്രമല്ല ഇതെല്ലാം തന്നെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അത് വഴി പേശികളുടെ കരുത്തിനും ആരോഗ്യത്തിനും സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്റെ ഊര്‍ജ്ജത്തെ സഹായിക്കുന്നതിനും എപ്പോഴും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും എല്ലാം സഹായിക്കുന്നതാണ് മുട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കും.
മുട്ട കഴിക്കേണ്ടത് എങ്ങനെ?
ശരീരഭാരം കുറയ്ക്കാന്‍ മുട്ട കഴിക്കാനുള്ള ഏറ്റവും നല്ല വഴികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതിനായി ഒരിക്കലും വറുത്തോ അല്ലെങ്കില്‍ എണ്ണമയത്തോടെ ഉള്ളതോ ആയ രീതിയില്‍ മുട്ട കഴിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുകയും അത് വഴി അമിതവണ്ണത്തിന് കാരണമാകുകുയും ചെയ്യുന്നു. പരമാവധി മുട്ട വേവിച്ച് കഴിക്കുന്നതാണ് നല്ലത്. അത് മാത്രമല്ല പച്ചക്കറികളും ധാന്യങ്ങളും എല്ലാം നിങ്ങള്‍ക്ക് മുട്ടയോടൊപ്പം ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഭക്ഷണം സന്തുലിതമാക്കുന്നതിന് സഹായിക്കുകയും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കും. 2 മുട്ടകള്‍, സാലഡ്, ധാന്യങ്ങളുടെ ബ്രഡ് എന്നിവ ചേര്‍ത്ത് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് നല്ലതാണ്.

മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
മുട്ട ആരോഗ്യകരമെങ്കിലും പലപ്പോഴും മുട്ട കഴിക്കുമ്പോള്‍ ചിലര്‍ ശ്രദ്ധിക്കേണ്ടതും അതിന്റെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതും ഉണ്ട്. കൊളസ്ട്രോളിന്റെ ഉയര്‍ന്ന അളവ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ മുട്ടയുടെ ഉപഭോഗം പരിമിതപ്പെടുത്തേണ്ടതാണ്. ഇവര്‍ ദിവസവും മുട്ട കഴിക്കുമ്പോള്‍ ആദ്യം ഒരുഡോക്ടറെ കാണേണ്ടതാണ്. അതുകൊണ്ട് തന്നെ മുട്ടകള്‍ കഴിക്കുമ്പോള്‍ ഇവര്‍ മിതത്വം പാലിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ഇവര്‍ അല്പം കരുതലോടെ വേണം മുട്ട കഴിക്കുന്നതിന്യ
അറിയേണ്ടത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭാരം കുറയ്ക്കുന്നതിന് വേണ്ടി ദിനവും 2-3 മുട്ടകള്‍ കഴിക്കേണ്ടതാണ്. ഇത് വിശപ്പ് കുറയ്ക്കുന്നതോടൊപ്പം തന്നെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ശരിയായ രീതിയില്‍ പാചകം ചെയ്ത് കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ഇതിനെല്ലാമുപരി നിലവില്‍ നിങ്ങളിലുള്ള ആരോഗ്യ സ്ഥിതി, ജീവിത ശൈലി, ശരീരഭാരം കുറയ്ക്കുന്നതിനുള്ള മറ്റ് കാര്യങ്ങള്‍ എന്നിവയെല്ലാം മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
