Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മുട്ട കഴിക്കുന്ന സമയം അതിപ്രധാനം: തടി കുറയ്ക്കാനും വയറൊതുക്കാനും ഈ സമയം അത്യുത്തമം
തടി കുറയ്ക്കുക എന്നത് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും പലരും ചെയ്യുന്നു. എന്നാല്‍ അതൊക്കെ എത്രത്തോളം ഫലപ്രദമാണ് എന്ന കാര്യം പലപ്പോഴും പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും അമിതവണ്ണം മൂലം സംഭവിക്കും. എത്രത്തോളം ഇതിനെ പരിഹരിക്കാം എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ നമുക്ക് അമിതവണ്ണത്തിന് പരിഹാരം കാണാം. അതോടൊപ്പം കുടവയറിനേയും പരിഹരിക്കാന്‍ സാധിക്കുന്നു.
അമിതവണ്ണം മൂലമുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. അതിലൊന്നാണ് മുട്ട കഴിക്കുന്ന സമയം. കാരണം മുട്ട എപ്പോഴും ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ മുട്ട കഴിക്കുേേമ്പാള് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അത് മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ മുട്ട കഴിക്കുമ്പോള്‍ കഴിക്കുന്ന സമയം വളരെയധികം പ്രധാനപ്പെട്ടതാണ്.

പഠനം ഇപ്രകാരം
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഓബേസിറ്റിയില് പ്രസിദ്ധീകരിച്ച പഠന പ്രകാരം പ്രഭാത ഭക്ഷണത്തിനോടൊപ്പം മുട്ട കഴിച്ചവരില്‍ പലപ്പോഴും ശരീരഭാരത്തിലും അരക്കെട്ടിലും ഉള്ള അളവ് കുറവാണ് എന്നതാണ്. അത് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന് ഈ സമയം മുട്ട കഴിക്കുന്നതാണ് നല്ലത് എന്നാണ് പറയപ്പെടുന്നത്. മുട്ട പുഴുങ്ങിയോ അല്ലെങ്കില്‍ വേവിച്ചോ ഓംലറ്റ് പരുവത്തിലോ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
പലപ്പോഴും രാവിലെ മുട്ട കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല വയറ് നിറഞ്ഞതായി തോന്നുകയും അതോടൊപ്പം തന്നെ വ്യായാമത്തിന് ശേഷമുള്ള പേശികളുടെ ബലക്ഷയത്തെ പ്രതിരോധിക്കുകയും ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു. ഇതെല്ലാം രാവിലെ മുട്ട കഴിക്കുന്നത് വഴി സംഭവിക്കുന്ന മാറ്റങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു.
എന്തുകൊണ്ട് രാവിലെ?
എന്തുകൊണ്ടാണ് രാവിലെ മുട്ട കഴിക്കണം എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാവുന്നതാണ്. മുട്ടയില്‍ പ്രോട്ടീനും പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല പ്രോട്ടീന്‍ നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ശരിയായ സമയത്ത് കഴിക്കുമ്പോള്‍ അത് മെറ്റബോളിസത്തിനും വളരെയധികം സഹായിക്കുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ നല്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി മുട്ട കഴിക്കുന്നത് സഹായിക്കും.

കഴിക്കാന്‍ പാടില്ലാത്തത്
എന്നാല്‍ ചില സമയത്ത് മുട്ട കഴിക്കാന്‍ പാടില്ല. അതില്‍ പലപ്പോഴും നിങ്ങള്‍ക്ക് ലഭ്യമാവുന്ന പല ഗുണങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കുകയാണ് ചെയ്യുന്നത്. മുട്ടയില്‍ നിന്നുള്ള പോഷകങ്ങളെ കൃത്യമായി ആഗിരണം ചെയ്യുന്നത് രാവിലെയുള്ള സമയമാണ്. ഇത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും സംതൃപ്തി നല്കുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്നു. അതുകൊണ്ട് പരമാവധി രാവിലെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനേയും കൃത്യമാക്കുന്നതിന് സഹായിക്കും.
എത്ര മുട്ട, എപ്പോള്‍, എങ്ങനെ?
മുട്ട പോഷക സമൃദ്ധമാണെന്ന് നമുക്കറിയാം. എന്നാല്‍ അത് എപ്രകാരം കഴിക്കണം എത്രയെണ്ണം കഴിക്കണം എന്നതും ശ്രദ്ധേയമായ കാര്യമാണ്. ആരോഗ്യമുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ അവര്‍ ഒരാഴ്ചയില്‍ എട്ട് മുട്ട വരെ കഴിക്കാവുന്നതാണ്. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ അവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മു ട്ട കഴിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്ന കാര്യം ഉറപ്പ് വരുത്തേണ്ടതാണ്. മിതമായ അളവില്‍ എപ്പോഴും മുട്ട കഴിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ അത് കൊളസ്ട്രോളോ അല്ലെങ്കില്‍ അമിത കലോറിയോ ഇല്ലാതെ ആരോഗ്യം സംരക്ഷിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications