Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
തടി പെട്ടെന്ന് കുറയും, പക്ഷേ വയറൊതുങ്ങുന്നില്ലേ, കാരണങ്ങള്‍ ഇതെല്ലാമാവാം
പലപ്പോഴും അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ധാരാളം നമുക്ക് ചുറ്റും ഉണ്ട്. എന്താണ് ഇതിന്റെ കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പലരും കഷ്ടപ്പെടുന്നു. പലപ്പോഴും തടി കുറഞ്ഞാലും വയറിന് ചുറ്റുമുള്ള കൊഴുപ്പ് അനങ്ങാതെ അതുപോലെ തന്നെ നില്ക്കുന്നു. എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ് അറിയേണ്ടത്, എന്നത് പലര്‍ക്കും അറിയില്ല. എങ്കിലും പലരും പലപ്പോഴും വ്യായാമം, ഭക്ഷണ നിയന്ത്രണം എന്നിവയിലൂടെയെല്ലാം ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കുന്നു.
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് പലപ്പോഴും ആരോഗ്യം പ്രതിസന്ധിയിലേക്ക് എത്തുന്നത്. വാര്‍ദ്ധക്യം, ഭക്ഷണക്രമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ എല്ലാം തന്നെ വയറ്റിലെ കൊഴുപ്പിനെ സ്വാധീനിക്കുന്നു. പലപ്പോഴും അരക്കെട്ടിന് ചുറ്റും ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറയാതിരിക്കാന്‍ കാരണം ഇതെല്ലാമാണ്.

മഗ്നീഷ്യത്തിന്റെ അഭാവം
പലപ്പോഴും മഗ്നീഷ്യത്തിന്റെ അഭാവം നിങ്ങളില്‍ ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു എന്നതിന്‍െ സൂചനയാണ്. ശരീരത്തില്‍ മഗ്നീഷ്യം കുറവാണെങ്കില്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നു. എന്നിരുന്നാലും ശരീരഭാരം കുറയ്ക്കുന്നതിനും വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ ഡോക്ടറുമായി ചര്‍ച്ച ചെയ്ത ശേഷം മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയോ അല്ലെങ്കില്‍ സപ്ലിമെന്റ് എടുക്കുകയോ ചെയ്യാവുന്നതാണ്.
ആവശ്യത്തിന് ഉറക്കമില്ലാത്തത്
ആവശ്യത്തിന് ഉറക്കമില്ലാത്തത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധികളുണ്ടാക്കുന്നു. ഇത് നിങ്ങളില്‍ അമിതവണ്ണത്തിലേക്കും അതുപോലെ തന്നെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും കാരണമാകുന്നു. ഉറക്കത്തിന്റെ അഭാവം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പല പഠനങ്ങള്‍ പറയുന്നത്. - പ്രത്യേകിച്ച് നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന വ്യക്തിയെങ്കില്‍ അതിന് സാധിക്കാതെ വരുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളജി പ്രകാരം, നിങ്ങള്‍ എല്ലാ രാത്രിയും അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുകയാണെങ്കില്‍, നിങ്ങളുടെ ശരീരഭാരം വളരെയധികം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

അധികം ഉപ്പ് കഴിക്കുന്നത്
ഉപ്പിന്റെ ഉപയോഗം കൂടുന്നതും അല്പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും വയര്‍ വീര്‍ക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ആത്മപരിശോധന നടത്തേണ്ട സമയമാണ് ഇത്. ഉപ്പ് നിങ്ങളുടെ രക്തപ്രവാഹത്തില്‍ നിന്ന് വെള്ളം ചര്‍മ്മത്തിലേക്ക് നീങ്ങാന്‍ ഉള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. ഇത് വയര്‍ വീര്‍ക്കുന്നതിലേക്ക് എത്തിക്കും. ദിവസവും ഉപയോഗിക്കുന്ന ഉപ്പിന്റെ 2,300 മില്ലിഗ്രാമില്‍ കൂടുതലാവരുത്. അതുകൊണ്ട് തന്നെ അധികമായി ഉപ്പ് ചേര്‍ക്കുന്നതിന് പകരം കറുവപ്പട്ട, മുളകുപൊടി, ജീരകം, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം തന്നെ ഗുണകരവുമാണ്.

സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കാത്തത്
ഇന്നത്തെ കാലത്ത് അമിതമായ സമ്മര്‍ദ്ദം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും ഇത് നിങ്ങളുടെ സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്്ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ശരീരഭാരത്തേയും ബാധിക്കുന്നു. പ്രത്യേകിച്ച് വയറ്റിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അത് കൂടാതെ ഇവയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍, കഫീന്‍ കുറയ്ക്കല്‍ തുടങ്ങിയവ സ്വീകരിക്കാവുന്നതാണ്. ഇതെല്ലാം വയറ്റിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

