Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
തടി കുറയ്ക്കും ദഹനം ഉഷാറാക്കാനും നിങ്ങള്‍ ഫൈബര്‍ കഴിക്കുന്നോ? പക്ഷേ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
നാരുകള്‍ അടങ്ങിയ ഭക്ഷണം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളില്‍ മികച്ച ദഹനത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാം സഹായിക്കും. എന്നാല്‍ പലപ്പോഴും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്ന സമയം നാം വരുത്തുന്ന ചില തെറ്റുകള്‍ ആരോഗ്യത്തിന് വെല്ലുവിളിയായി മാറുന്ന അവസ്ഥയുണ്ടാവുന്നു. കാരണം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. പല വിധത്തിലാണ് ഇത് ശ്രദ്ധ നല്‍കേണ്ടത്. ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടി കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലാവരും കഴിക്കുന്നു. എന്നാല്‍ അതുണ്ടാക്കുന്ന അപകടകരമായ അവസ്ഥ പലരും ചിന്തിക്കുന്നില്ല.
സസ്യഭക്ഷണങ്ങളായ പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ കാണുന്ന കാര്‍ബോഹൈഡ്രേറ്റാണ് നാരുകള്‍ എന്ന് പറയുന്നത്. ഇത് ശരീരത്തിന് പൂര്‍ണമായും ദഹിപ്പിക്കാന്‍ സാധിക്കുകയില്ല. പലപ്പോഴും ഇത് തന്നെയാണ് ദഹനാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും സഹായിക്കുന്നതും. അത് മാത്രമല്ല പ്രമേഹത്തിന്റെ അളവ് കുറയ്ക്കുന്നതിനും ആരോഗ്യത്തിനും എല്ലാം ഫൈബര്‍ അനിവാര്യമാണ്. ഇത് അമിതവിശപ്പിനെ കുറയ്ക്കുന്നതിന് സഹായിക്കും. കൂടാതെ വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്തൊക്കെയാണ് നാരുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

നാരുകളുടെ അളവ്
പലപ്പോഴും നാരുകള്‍ കഴിക്കുന്നത് നല്ലതാണെങ്കിലും പലപ്പോഴും അതിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് പലപ്പോഴും വയറിന്റെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇത് വയറിന് ഗ്യാസ്, വേദന, മലബന്ധം, പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പലപ്പോഴും കുടലിലെ ബാക്ടീരിയകള്‍ ക്രമീകരിക്കുന്നതിന് വളരെ സമയം അത്യാവശ്യമാണ്. പെട്ടെന്ന് ശരീരത്തില്‍ ഫൈബറിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അത് പ്രശ്നങ്ങളുണ്ടാക്കുന്നു. അത് മാത്രമല്ല വയറിലെ പുൡച്ച് തികട്ടല്‍ പോലും നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ശരീരത്തില്‍ ഫൈബറിന്റെ അളവ് കൂടുതല്‍ വേണം എന്നുണ്ടെങ്കില്‍ ഓരോ ആഴ്ചയിലും 5 ഗ്രാം വീതം വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കുക.
വെള്ളം കുടിക്കുന്നത് നിര്‍ബന്ധം
പലപ്പോഴും ശരീരത്തില്‍ വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ അവഗണിക്കരുത്. നാരുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിന് വെള്ളം അനിവാര്യമാണ് എന്നതാണ് സത്യം. ലയിക്കാത്ത നാരുകള്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് മലബന്ധത്തിന് കാരണമാകുന്നു. എന്നാല്‍ ഇതിനായി വെള്ളം അത്യാവശ്യമാണ്. പലപ്പോഴും വെള്ളം കുടിക്കാത്ത അവസ്ഥയില്‍ ഇത് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു. ദിനവും 8-12 വരെ ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലെങ്കില്‍ അത് വയറു വേദന, ക്ഷീണം, എന്നിവയുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒട്ടും നിസ്സാരമാക്കരുത്.
നാരുകള്‍ അടങ്ങിയ സപ്ലിമെന്റുകള്‍
പലപ്പോഴും പലരും നാരുകള്‍ കൂടുതല്‍ അടങ്ങിയ സപ്ലിമെന്റുകളെ കൂടുതലായി ആശ്രയിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. യഥാര്‍ത്ഥ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് മൂലമുണ്ടാവുന്ന ഗുണങ്ങള്‍ ലഭിക്കുകയില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ ഫൈബര്‍ കുറവുണ്ടെങ്കില്‍ മാത്രം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഫൈബര്‍ സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

ശരിയായ നാരുകള്‍ തിരഞ്ഞെടുക്കാത്തത്
എല്ലാ നാരുകളും ശരീരത്തില്‍ ഒരുപോലെയല്ല ഫലം നല്തുന്നത്. പലപ്പോഴും ഓട്സ്, ബീന്‍സ്, ആപ്പിള്‍ എന്നിവയില്‍ കാണുന്നത് ലയിക്കുന്ന നാരുകളാണ്. ഇതാകട്ടെ നിങ്ങളില്‍ ദഹനം വളരെ പതുക്കെയാക്കുന്നു. പലപ്പോഴും ഗോതമ്പ് തവിട്, പച്ചക്കറികള്‍ എന്നിവയിലെ ലയിക്കാത്ത നാരുകള്‍ ഉണ്ടാവുന്നത് പലപ്പോഴും മലത്തിന് കട്ടി വര്‍ദ്ധിപ്പിക്കുകയും ദഹനാരോഗ്യം എളുപ്പത്തിലാക്കുകയും ചെയ്യുന്നു. തെറ്റായ തരത്തിലുള്ള നാരുകള്‍ കഴിക്കുന്നത് ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ നാരുകള്‍ കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
നാരുകള്‍ ഉള്‍പ്പെടുത്താത്തത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും നാരുകള്‍ ഉള്‍പ്പെടുത്താത്തത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അത് കൂടാതെ ശരീരത്തില്‍ പോഷകക്കുറവ്, ക്ഷീണം, ദഹന പ്രശ്നങ്ങള്‍ എന്നിവയും സംഭവിക്കുന്നു. പലപ്പോഴും നാരുകള്‍ കുടലിലെ ബാക്ടീരിയകളെയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെയും പ്രതിരോധശേഷിയെയും മികച്ചതാക്കുന്നതാണ്. അതുകൊണ്ട് തന്നെ നാരുകള്‍ ഒഴിവാക്കുന്നത് നിങ്ങള്‍ക്ക് വളരെയധികം ദോഷം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കുന്നു. സമീകൃതമായ ആഹാരശീലം പിന്തുടരുക എന്നതാണ് ആദ്യത്തെ കാര്യം. എല്ലാ ദിവസവും നാരുകളുടെ വിവിധ ഉറവിടങ്ങള്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അനിവാര്യമാണ് എന്ന് മനസ്സിലാക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications