Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വെണ്ണപോലെയിരിക്കുന്ന ഈ പഴത്തിന് വണ്ണം കുറയ്ക്കാനുള്ള ശേഷിയുണ്ട്, ഈ വിധം ഉപയോഗിച്ചാല്‍ ഫലം ഉറപ്പ്
Weight loss: വണ്ണം കുറയ്ക്കാന്‍ ശരിയായ വിധത്തില്‍ ഡയറ്റ് എടുക്കേണ്ടത് അനിവാര്യമാണ്. ഡയറ്റെടുക്കുമ്പോള്‍ പലപ്പോഴും ഏതെല്ലാം സാധനങ്ങള്‍ കഴിക്കണം? എങ്ങനെ കഴിക്കണം എന്നതെല്ലാം പലര്‍ക്കും സംശയമാണ്. വണ്ണം കുറയ്ക്കാന്‍ ഡയറ്റെടുക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഒരു പഴമാണ് വെണ്ണപ്പഴം അല്ലെങ്കില്‍ അവക്കാഡോ. പ്രത്യേകിച്ച് രുചിയില്ലെങ്കിലും, ഗുണങ്ങളില്‍ മറ്റു പഴങ്ങളേക്കാള്‍ മുന്‍പിലാണ് അവക്കാഡോ.

അവക്കാഡോ, പലവിധത്തില്‍ ഡയറ്റിന്റെ ഭാഗമാക്കാന്‍ സാധിക്കുന്നതാണ്. സാലഡില്‍ ചേര്‍ക്കാം. അതുപോലെ, സ്മൂത്തി തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇവകൂടാതെ, നല്ല സ്പ്രെഡായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. അവക്കാഡോ കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നതെന്നും, അവക്കാഡോ അവക്കാഡോ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു സ്മൂത്തിയുടെ റെസിപ്പിയും പരിചയപ്പെടാം.
അവക്കാഡോയുടെ ഗുണങ്ങള്‍
ധാരാളം നാരുകളാല്‍ സമ്പന്നമായ പഴമാണ് അവക്കാഡോ. വിറ്റമിന്‍ ബി2, നിയാസിന്, പാന്റതെനക് ആസിഡ്, പൊട്ടാസ്യം, കോപ്പര്‍, വിറ്റമിന്‍ സി, വിറ്റമിന്‍ ഇ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ, അവക്കാഡോയില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ കാലറി കുറവുള്ള പഴമാണ് അവക്കാഡോ. അതിനാല്‍ ശരീരഭാരം കൂടുമെന്ന ഭയം ആവശ്യമില്ല. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം കൃത്യമാകാന്‍ ഇവ സഹായിക്കുന്നു. അതുപോലെ, വിറ്റമിന്‍ സി, വിറ്റമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിന്റെയും, കേശത്തിന്റെയും ആരോഗ്യത്തിന് സഹായിക്കുന്നു. കൊഴുപ്പ് കുറവായതിനാല്‍ തന്നെ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്.
അവക്കാഡോ സ്മൂത്തി
1 പഴുത്ത അവോക്കാഡോ, തൊലിയും കുരുവും കളഞ്ഞത്
1/2 കപ്പ് മധുരമില്ലാത്ത ബദാം പാല്
1/2 കപ്പ് പ്ലെയിന്‍ ഗ്രീക്ക് യോഗര്‍ട്ട്
1 ടേബിള്‍സ്പൂണ്‍ തേന്‍
1/2 ടീസ്പൂണ്‍ വാനില എക്സ്ട്രാക്റ്റ്
ഐസ് കട്ടകള്‍ (ഓപ്ഷണല്‍)
തയ്യാറാക്കുന്ന വിധം
അവോക്കാഡോ, ബദാം പാല്, ഗ്രീക്ക് യോഗര്‍ട്ട്, തേന്‍, വാനില എക്സ്ട്രാക്റ്റ് എന്നിവ ഒരു ബ്ലെന്‍ഡറില്‍ ചേര്‍ക്കുക. മിശ്രിതം നന്നായി അരച്ച് ക്രീം രൂപത്തിലാക്കുക. കട്ടി കൂട്ടണമെങ്കില്‍ ഐസ് കട്ടകള്‍ ചേര്‍ക്കുക.
ഐസ് കട്ടകള്‍ നന്നായി അരഞ്ഞ് മില്‍ക്ക് ഷേക്ക് ആവശ്യമുള്ള പരുവത്തിലാകുന്നതുവരെ വീണ്ടും അരയ്ക്കുക. മില്‍ക്ക് ഷേക്ക് ഒരു ഗ്ലാസ്സിലേക്ക് പകരുക. തണുപ്പോടുകൂടി കഴിക്കാവുന്നതാണ്.
അവോക്കാഡോ സ്മൂത്തിയുടെ ഗുണങ്ങള്‍
അവോക്കാഡോയില്‍ മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ, അവോക്കാഡോയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, ഈ സമൂത്തി കഴിക്കുമ്പോള്‍ വളരെ വേഗത്തില്‍ വയറുനിറഞ്ഞതായി അനുഭവപ്പെടുന്നു. ഇതുമൂലം അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഒരു കപ്പ് അരിഞ്ഞ അവോക്കാഡോയില്‍ 160 കലോറി മാത്രമേയുള്ളൂ. അതിനാല്‍ വണ്ണം കൂടുമെന്ന ഭയമില്ലാതെ നിങ്ങള്‍ക്ക് അവക്കാഡോ ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്. ഇവ കൂടാതെ, ഈ സ്മൂത്തിയില്‍ ചേര്‍ത്തിരിക്കുന്ന ഗ്രീക്ക് യോഗര്‍ട്ടില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ വളര്‍ച്ചയ്ക്കും കേടുപാടുകള്‍ തീര്‍ക്കാനും സഹായിക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ സമൂത്തിയില് ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. അവോക്കാഡോയിലെ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും ദഹനത്തെ സഹായിക്കുന്നു. ഇത് വയര്‍ വീര്‍ക്കുന്നതും മലബന്ധവും കുറയ്ക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങളും മാറ്റങ്ങളും
ഫ്രീസറില്‍ വെച്ച് കട്ടിയാക്കിയ ശേഷം അവക്കാഡോ ഉപയോഗിച്ചാല്‍ സമൂത്തി നല്ല ക്രീമിയായി ലഭിക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ഈ സ്മൂത്തിയില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള നട്സ്, ഫ്രൂട്സ് എന്നിവ ചേര്‍ക്കാവുന്നതാണ്. ഏതെങ്കിലും തരത്തില്‍ അലര്‍ജി ഉള്ളവര്‍ ഈ സമൂത്തി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
