Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഒരു മാസം ബ്രേക്ക്ഫാസ്റ്റ് ഇതെങ്കില്‍ തടിയും അരക്കെട്ടും കുറയ്ക്കാം
അമിതവണ്ണം എന്നത് പലരുടേയും ആത്മവിശ്വാസം കുറയ്ക്കുന്നതാണ്. എന്നാല്‍ പല കാര്യങ്ങളിലും അല്പം ശ്രദ്ധിച്ചാല്‍ നമുക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാം. അമിതവണ്ണവും കുടവയറും ഇടുപ്പിലെ കൊഴുപ്പും എല്ലാം നിങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നതാണ്. എന്നാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൂടിയാണ് ഈ സമയം തുടക്കമിടുന്നത് എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് വഴി അമിതവണ്ണത്തെ നമുക്ക് പ്രതിരോധിക്കാവുന്നതാണ്.
രാവിലെയുള്ള തിരക്കിനിടയില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ പലരും വിട്ടു പോവുന്നു. എന്നാല്‍ അത് ആരോഗ്യകരമായ രീതിയില്‍ ആണെങ്കില്‍ നിങ്ങളുടെ മെറ്റബോളിസം കൃത്യമാക്കുകയും ശരീരഭാരത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. അതിനായി എന്തൊക്കെയാണ് പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ബ്രേക്ക്ഫാസ്റ്റില്‍ ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് വേണ്ടി ബ്രേക്ക്ഫാസ്റ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പ്രോട്ടീന്‍ ആണ് അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യം. അതില്‍ മുട്ട, പനീര്‍, ടോഫു, ഗ്രീക്ക് യോഗര്‍ട്ട്, മുളപ്പിച്ച പയറ് വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ അമിതവണ്ണത്തേയും പ്രതിരോധിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍. അതിനായി നട്സ്, വിത്തുകള്‍, അല്ലെങ്കില്‍ ആവൊക്കാഡോ, നിലക്കടലയെണ്ണ എന്നിവയെയാണ് കഴിക്കേണ്ടത്. ഇത് രാവിലെ കഴിക്കുമ്പോള്‍ അത് ആരോഗ്യകരമാക്കി മാറ്റുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

നാരുകള്‍
രാവിലെയുള്ള ഭക്ഷണത്തില്‍ നാരുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അതിനായി ഓട്സ്, ചിയ വിത്തുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം കഴിക്കണം. അത് കൂടാതെ സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ ഉള്പ്പെടുക്കണം അതിനായി ധാന്യം, തിന, അല്ലെങ്കില്‍ തവിട് അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലാം കഴിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു. എന്ന് മാത്രമല്ല അമിതവണ്ണത്തെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കും.
ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ് ബ്രേക്ക്ഫാസ്റ്റ്. എന്നാല്‍ നാം വരുത്തുന്ന ചില തെറ്റുകള്‍ ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കും. അതില്‍ വരുന്ന ഒന്നാണ് കലോറി കുറയ്ക്കുന്നതിന് വേണ്ടി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്. പലപ്പോഴും പഞ്ചസാര കൂടുതലുള്ള ധാന്യങ്ങളോ അല്ലെങ്കില്‍ ബേക്കറി വസ്തുക്കളോ കഴിക്കുന്നതും ശ്രദ്ധിക്കണം. പാക്കറ്റില്‍ ലഭ്യമാവുന്ന ജ്യൂസുകള്‍ അല്ലെങ്കില്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ കഴിക്കുന്നതും ശ്രദ്ധിച്ച് വേണം. എണ്ണമയമുള്ളതോ അല്ലെങ്കില്‍ എണ്ണയില്‍ പൊരിച്ചെടുത്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം എത്രയൊക്കെ മാറ്റങ്ങള്‍ വരുത്തിയാലും തടി കുറയണം എന്നില്ല. ഒരു മാസം ഇത്തരത്തില്‍ ചെയ്താല്‍ ഏത് കുറയാത്ത തടിയും കുറയും എന്നതാണ് യാഥാര്‍ത്ഥ്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
