Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
തടി കുറയ്ക്കാന്‍ എപ്പോഴെല്ലാം വെള്ളം കുടിക്കണം? ഇത് ഫലപ്രദമോ?
തടി കുറയ്ക്കുക എന്ന ആവശ്യവുമായി മുന്നോട്ട് പോവുന്ന ഒരു വ്യക്തി അവരുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അതില്‍ ഒന്നാണ് കൃത്യമായി വെള്ളം കുടിക്കുക എന്നത്. പലപ്പോഴും ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാത്തത് ഗുരുതരമായ പല പ്രതിസന്ധികളും ഉണ്ടാക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും വെള്ളം അനിവാര്യമാണ് എന്നതാണ് സത്യം. പോഷകങ്ങള്‍ കൃത്യമായി ശരീരത്തില്‍ എത്തിക്കുന്നതിനും അതുപോലെ തന്നെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും എല്ലാം ജലം ആവശ്യമാണ്.
എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി വെള്ളം ഉപയോഗിക്കുമ്പോള്‍ അത് എത്രത്തോളം ശ്രദ്ധിക്കണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എപ്പോള്‍ കുടിക്കണം എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. കാരണം നമ്മള് വെള്ളം കുടിക്കുന്ന സമയം ശരീരഭാരം നിയന്ത്രിക്കുന്നതിലും ദഹനത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നതാണ് സത്യം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കൃത്യസമയം അനിവാര്യം
എപ്പോഴും വെള്ളം കുടിക്കുമ്പോള്‍ കൃത്യസമയം അനിവാര്യമാണ്. കാരണം ഇതാണ് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ ശരീരത്തില്‍ നിന്ന് കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു വെള്ളം. അതോടൊപ്പം തന്നെ രോഗങ്ങളില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് എപ്പോഴും വെള്ളം. ജലാംശം ശരീരത്തില്‍ ആരോഗ്യപരമായ നിരവധി മാറ്റങ്ങളാണ് നല്‍കുന്നത്.
കുടിക്കേണ്ടത് എപ്പോള്‍?
എപ്പോഴെല്ലാം വെള്ളം കുടിക്കണം എന്നത് ശ്രദ്ധേയമാണ്. ഒരു ദിവസം ആരംഭിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. കാരണം രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വേഗത്തില്‍ മെറ്റബോളിസം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും ദഹനാരോഗ്യത്തിനും കൂടുതല്‍ വെള്ളം ശരീരം ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മികച്ച ഊ്ര്ജ്ജത്തോടെ ദിവസം ആരംഭിക്കുന്നതിന് കാരണമാകുന്നു.

ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ്
ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് എപ്പോഴും വെള്ളം കുടിക്കാവുന്നതാണ്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്തുകൊണ്ടും ഇത് ശീലമാക്കേണ്ടതാണ്. ഇത് വഴി വിശപ്പ് കുറയുകയും ദഹന എന്‍സൈമുകള്‍ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങളുടെ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും സാധിക്കും. പോഷകങ്ങളെ വളരെ പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതില്‍ വെള്ളത്തിന്റെ പങ്ക് നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് മാത്രമേ വെള്ളം കുടിക്കാവൂ.
ശ്രദ്ധിക്കേണ്ടത്
പലപ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആദ്യം കൃത്യമായി മനസ്സിലാക്കിയിരിക്കണം. അതുകൊണ്ട് തന്നെ ഇടനേരങ്ങളിലുള്ള അനാവശ്യമായ ലഘുഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. രാവിലേയും ഉച്ചയ്ക്കും ഉള്ള ഇടവേളകളില്‍ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ക്ഷീണത്തെ അകറ്റുന്നു. അത് മാത്രമല്ല ശരീരത്തെ കൂടുതല്‍ ഊര്‍ജ്ജത്തോടെ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. നല്ല ഉറക്കവും മികച്ച ആരോഗ്യവും ഇത് വഴി പ്രദാനം ചെയ്യുന്നു എന്നതാണ് സത്യം.
വിശപ്പ് കൂടുതലുള്ളവര്‍
അമിതമായി ഭക്ഷണം കഴിക്കുന്നത് മൂലം ശരീരത്തിനുണ്ടാവുന്ന വണ്ണം കുറയ്ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നില്ലേ? എന്നാല്‍ അതിന് കാരണം നിങ്ങളുടെ അമിതമായ വിശപ്പ് തന്നെയാണ്. അതിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടതില്ല. കൃത്യമായി ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പ് തോന്നുന്നുവെങ്കില്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഭക്ഷണത്തോടുള്ള ആസക്തിയെ ചെറുക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിനും മികച്ച മാറ്റങ്ങള്‍ നല്കുന്നു. എന്നാല്‍ ഭക്ഷണത്തിന് തൊട്ടു മുമ്പോ ഉറങ്ങുന്നതിന് മുമ്പോ അമിതമായി വെള്ളം കുടിക്കുന്നത് ദഹനത്തെയും ഉറക്കത്തെയും പ്രശ്നത്തിലാക്കിയേക്കാം. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
