Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
Weight Loss Tips: ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്, തടി കുറയ്ക്കും രഹസ്യം പക്ഷേ ശ്രദ്ധിക്കണം
ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും പലരും ഒഴിവാക്കി വിടുന്ന ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നതാണ് ഇത്. എന്നാല്‍ കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ മാത്രമേ ഇത് ആരോഗ്യത്തെ സഹായിക്കുകയുള്ളൂ. പലപ്പോഴും ശരീരഭാരത്തെ നിന്ന നില്പ്പില് കുറയ്ക്കാന്‍ സഹായിക്കുന്നു ഡാര്‍ക്ക് ചോക്ലേറ്റ്. ഇതിലുള്ള പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും മെറ്റബോളിസത്തെ കൃത്യമാക്കുന്നു. അത് വഴി ശരീരഭാരം കുറയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു.
പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉയര്‍ത്തുന്ന പല വെല്ലുവിളികളും നിങ്ങളുടെ ചില ശീലങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. എന്തുകൊണ്ടാണ് ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നോക്കാം. അത് മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ അത് എപ്രകാരം ആരോഗ്യത്തെ സഹായിക്കുന്നു എന്ന കാര്യവും നമുക്ക് നോക്കാം.

എന്തുകൊണ്ട് ഡാര്‍ക്ക് ചോക്ലേറ്റ്?
എന്തുകൊണ്ടാണ് ഡാര്‍ക്ക് ചോക്ലേറ്റ് നല്ലതാണെന്ന് പറയുന്നതെന്ന് നോക്കാം. ഇത് പലപ്പോഴും നിങ്ങളുടെ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതില്‍ മുന്നിലാണ്. അതിലുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അത്രയധികം ഗുണം ചെയ്യുന്നു. കൂടാതെ അല്‍ഷിമേഴ്സ് പോലുള്ള രോഗാവസ്ഥകള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിനും ഡാര്‍ക്ക് ചോക്ലേറ്റഅ സഹായിക്കുന്നു. ഇതിലുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ തന്നെയാണ് ഇവിടേയും പ്രവര്‍ത്തിക്കുന്നത്. എന്തൊക്കെ ഘടകങ്ങളാണ് ഡാര്‍ക്ക് ചോക്ലേറ്റ് ഗുണകരമാക്കുന്നത് എന്ന് നോക്കാം.
ഡാര്‍ക്ക് ചോക്ലേറ്റില്‍ ഇവയെല്ലാം
ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള തിയോബ്രോമിന്‍ കാപ്പിയിലെ ഒരു പ്രധാന ഘടകം തന്നെയാണ്. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും അതോടൊപ്പം ശാരീരികോര്ജ്ജത്തിന് സഹായിക്കുകുയം ചെയ്യുന്നു. കൂടാതെ കഫീന്റെ അളവ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫിനൈല്‍ എത്തിലമൈന് എന്ന ഘടകം സന്തോഷം വര്‍ദ്ധിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഉണ്ടാക്കുന്നു. കൂടാതെ അനന്റമൈഡ് എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ വേദനയും വിഷാദം പോലുള്ള മാനസിക പ്രതിസന്ധികളെ തടയുന്നു. കൂടാതെ ഇതിലുള്ള ഫ്ലേവനോയിഡുകള് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കും. മഗ്നീഷ്യം ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ശരീരഭാരം കുറയ്ക്കുക എന്നത്. എന്നാല്‍ അതിനായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുമ്പോള്‍ എപ്രകാരം കഴിക്കണം ഏത് സമയം കഴിക്കണം എന്നത് പ്രധാനപ്പെട്ടതാണ്. അതിന് ഏറ്റവും നല്ല സമയം രാവിലെയാണ് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കാരണം ഇത് മധുരത്തോടുള്ള നിങ്ങളുടെ ആസക്തി കുറയ്ക്കുകയും വിശപ്പിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ രാവിലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിനും സാധിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി-ഒബീസിറ്റി ഗുണങ്ങള്‍ ആണ് എപ്പോഴും രാവിലെയുള്ള ഊര്‍ജ്ജ ഉപഭോഗത്തെ സഹായിക്കുന്നത്. .അത് വഴി നിങ്ങളുടെ ശരീരഭാരം കുറയും. കൂടാതെ മികച്ച മെറ്റബോളിസത്തിനും ഈ സമയം അനുയോജ്യമാണ്.

എപ്രകാരം കഴിക്കണം?
പലര്‍ക്കും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാന്‍ അത്ര ഇഷ്ടമുണ്ടായിരിക്കണം എന്നില്ല. എന്നാല്‍ ശരീരഭാരം വേഗത്തില്‍ കുറയുന്നതിന് വേണ്ടി എപ്രകാരം ഇവ ഭക്ഷണത്തോടൊപ്പം ശീലമാക്കാം എന്ന് നോക്കാം. ഡ്രൈഫ്രൂട്സിനൊപ്പമോ അല്ലെങ്കില്‍ നട്സ് ചേര്‍ത്തോ രാവിലെ കഴിക്കാവുന്നതാണ്. ഇത് കൂടാതെ പീനട്ട് ബട്ടറിനൊപ്പം അല്പം ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ പ്രോട്ടീന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പഴങ്ങള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കാവുന്നതാണ്. അലിയിച്ച് നേന്ത്രപ്പഴത്തിലോ അല്ലെങ്കില്‍ സ്ട്രോബെറിയിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. എന്നാല്‍ കഴിക്കുമ്പോള്‍ ഒരിക്കലും പഞ്ചസാര ചേര്‍ക്കരുത്.
ശ്രദ്ധിക്കേണ്ടത്
മുകളില്‍ പറഞ്ഞത് പോലെ ഒരിക്കലും ഇതിനൊപ്പം പഞ്ചസാര ചേര്‍ക്കരുത്. കാരണം ഡാര്‍ക്ക് ചോക്ലേറ്റിന് സ്വാഭാവികമായി ഒരു മധുരമുണ്ട്. അതുകൊണ്ട് തന്നെ അധികം പഞ്ചസാര ചേര്‍ക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. കഫീന്റെ അളവ് അല്പം ശ്രദ്ധിക്കണം. അതുകൊണ്ട് അമിതമായി കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ കലോറിയുടെ കാര്യത്തിലും അല്പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications